തെലങ്കാനയിൽ ദസറയോടനുബന്ധിച്ച് മദ്യവും കോഴിയും വിതരണം ചെയ്ത് ടിആർഎസ് നേതാവ്. തെലങ്കാന രാഷ്ട്ര സമിതി നേതാവായ രജനല ശ്രീഹരി 200 കുപ്പി മദ്യവും 200 കോഴികളെയുമാണ് വിതരണത്തിനായി എത്തിച്ചത്. തെലങ്കാനയിലെ ഈസ്റ്റ് വാറങ്കൽ മണ്ഡലത്തിലുള്ള ചുമട്ടുതൊഴിലാളികൾക്ക് ഒരു കുപ്പി മദ്യവും ഒരോ കോഴികളെയും വീതമാണ് നൽകിയത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, വ്യവസായ മന്ത്രി കെ ടി രാമ റാവു എന്നിവരുടെ കട്ടൗട്ടുകൾ സ്ഥാപിച്ചായിരുന്നു ചടങ്ങ്. ദസറ ദിനത്തിൽ മുഖ്യമന്ത്രി കെസിആർ തന്റെ ദേശീയ പാർട്ടിയുടെ […]
Tag: TRS
ഹൈദരാബാദിൽ ടി.ആർ.എസ് ഏറ്റവും വലിയ ഒറ്റക്കക്ഷി; ബി.ജെ.പി രണ്ടാമത്
ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം നേടാനായില്ല. 56 സീറ്റ് നേടി ഭരണകക്ഷിയായ ടി.ആർ.എസ് ആണ് മുന്നിൽ. 48 സീറ്റ് നേടി ബി.ജെ.പി വൻമുന്നേറ്റം നടത്തി. എം.ഐ.എം.ഐ.എം 44 സീറ്റുകളിലും വിജയിച്ചു. ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ 150 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അമിത്ഷായും യോഗി ആദിത്യനാദുമുള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ പ്രചാരണ രംഗത്തിറക്കി കഠിനാധ്വാനം ചെയ്ത ബിജെപിക്ക് കോർപ്പറേഷൻ പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും മുന്നേറ്റം നടത്താനായി. കഴിഞ്ഞ തവണ നാലു സീറ്റു മാത്രമുണ്ടായിരുന്ന ബി.ജെ.പിയുടെ സീറ്റ് നില 48 […]
ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപിയെ പിന്നിലാക്കി ടി.ആര്‍.എസ് മുന്നില്‍
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി മുന്നില്‍. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ ആകെയുള്ള 150 സീറ്റുകളില്‍ 83 ഇടത്തും ബിജെപി മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ബാലറ്റുകള്‍ എണ്ണാന്‍ തുടങ്ങിയതോടെ ബിജെപിയുടെ ലീഡ് ഗണ്യമായി കുറയുകയും ടിആര്‍എസ് മുന്നിലെത്തുകയും ചെയ്തു. വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് 57 സീറ്റില്‍ ടി.ആര്‍.എസ് മുന്നേറുകയാണ്. ബിജെപി 22 സീറ്റിലും അസുദീന്‍ ഒവൈസിയുടെ എഐഎംഐഎം […]