National

മേഘാലയയില്‍ വീണ്ടും ട്വിസ്റ്റ്; എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ച് രണ്ട് എംഎല്‍എമാര്‍; സര്‍ക്കാര്‍ രൂപീകരണത്തിന് തൃണമൂല്‍ നീക്കം

മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെടുത്ത കോണ്‍റാഡ് സാങ്മയ്ക്ക് തിരിച്ചടി. എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ചതായി ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചതാണ് സര്‍ക്കാര്‍ രൂപീകരണത്തിന് സാങ്മയ്ക്ക് മുന്നില്‍ വിലങ്ങുതടിയാകുന്നത്. ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്. 32 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടുള്ള കത്താണ് കോണ്‍റാഡ് സാങ്മ നല്‍കിയിരുന്നത്. (Twist in Meghalaya govt formation; HSPDP withdraws support Sangma’s NPP) സര്‍ക്കാര്‍ രൂപീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്‍സിപി, […]

National

‘അസ്വസ്ഥതയുണ്ടെങ്കില്‍ പറയണമായിരുന്നു, കെ കെയുടെ ഭാഗത്തും വീഴ്ചയുണ്ട്’; സംഘാടകരെ ന്യായീകരിച്ച് തൃണമൂല്‍

ഹോളിവുഡ് ഗായകനായ മലയാളി കൃഷ്ണകുമാര്‍ കുന്നത്തിന്റെ(കെ കെ) മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത പശ്ചാത്തലത്തില്‍ അദ്ദേഹം അവസാനമായി പങ്കെടുത്ത പരിപാടിയുടെ സംഘാടകരെ ന്യായീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. കെ കെയുടെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശാന്തനു സെന്‍ പറഞ്ഞു. പരിപാടിക്കിടെ അസ്വസ്ഥതയുണ്ടായെങ്കില്‍ കെ കെ അത് സംഘാടകരോട് പറയണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അസുഖമുണ്ടെങ്കില്‍ മുന്‍കരുതല്‍ എടുക്കണമായിരുന്നു. കെ കെ മരണപ്പെട്ടതിനാല്‍ താന്‍ കൂടുതല്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ശന്തനു സെന്‍ കൂട്ടിച്ചേര്‍ത്തു. കെ […]

India National

ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു

ശ്ചിമ ബംഗാളില്‍ ബിഎസ്എഫ് സേനക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുവെന്ന് മന്ത്രി ഫിർഹാദ് ഹക്കിം ആരോപിച്ചു. ബംഗാളിലെ തെരഞ്ഞടുത്ത് സാഹചര്യം അവലോകനം ചെയ്യാനെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനോട് ടിഎംസി പരാതി ഉന്നയിച്ചു. ബംഗാളിൽ ബിജെപി വർഗീയത പടർത്തുകയാണ്. എന്നാല്‍ ബംഗാളിൽ ഭിന്നത ഉണ്ടാക്കാൻ ഒരു വർഗീയ പാർട്ടിക്കും ആകില്ലെന്നും ഫിർഹാദ് ഹക്കിം പറഞ്ഞു. സുബ്രത ബക്ഷി, പാര്‍ഥ ചാറ്റര്‍ജി, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നീ […]

India National

കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരം: മമത

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങൾക്ക് കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രീയം ദൃഢമായ ആശയമാണെന്നും, ഒരാൾ വസ്ത്രം മാറുന്നത് പോലെ അത് മാറ്റാനാകില്ലെന്നും മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാളിലെ തീവ്ര ഇടത് കോട്ടയായ പുരുലിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. “ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണ്. ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ചേരാം. ഞങ്ങളെന്തായാളം അവരുടെ ആശയങ്ങൾക്ക് മുമ്പിൽ തല കുനിക്കില്ല. ” […]

India National

ബിജെപിയെ പുല്‍കില്ല; ബംഗാള്‍ വീണ്ടും തൃണമൂലിന് ഒപ്പമെന്ന് സര്‍വേ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. 294 അംഗ സഭയില്‍ തൃണമൂല്‍ 154 മുതല്‍ 162 വരെ സീറ്റു നേടുമെന്നാണ് സര്‍വേ പ്രവചനം. ബിജെപിക്ക് 98 മുതല്‍ 106 സീറ്റു വരെ കിട്ടും. കോണ്‍ഗ്രസ്-ഇടതുമുന്നണി സഖ്യം 26 മുതല്‍ 34 വരെ സീറ്റു നേടും. മറ്റു പാര്‍ട്ടികള്‍ക്ക് സര്‍വേ പ്രവചിക്കുന്നത് രണ്ടു മുതല്‍ ആറു സീറ്റു വരെയാണ്. വരുന്ന ഏപ്രില്‍-മെയ് മാസങ്ങളിലാണ് […]

India National

അമിത് ഷായുടെ ഏഴ് നുണകള്‍ പൊളിച്ചടക്കി തൃണമൂല്‍ എം.പി

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂർ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ ഏഴ്​ തെറ്റായ വിവരങ്ങളുടെ വസ്​തുതാ പരിശോധനയുമായി​ തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഓബ്രിയൻ. ട്വിറ്ററിലാണ്​ അദ്ദേഹം അമിത്​ ഷാ പറഞ്ഞ ഏഴ്​ കാര്യങ്ങളുടെ സത്യാവസ്ഥ വിശദീകരിച്ച്​ രംഗത്തെത്തിയത്​. ടൂറിസ്റ്റ്​ സംഘത്തി​ന്‍റെ മുഖ്യ പരിചാരകൻ ബംഗാളിൽ നടത്തിയ പ്രസംഗത്തി​ന്‍റെ വസ്​തുതാ പരിശോധന എന്ന തലക്കെട്ടോടെയാണ് അദ്ദേഹം അമിത് ഷായുടെ നുണകളുടെ വസ്തുതകള്‍ തുറന്നുകാണിച്ചത്. അമിത്​ […]

India National

മമതയെ ഞെട്ടിച്ച് തൃണമൂലില്‍ നിന്നും കൂട്ടരാജി

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സുവേന്ദു അധികാരി എം‌.എൽ.‌എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ മാൽഡയിലെ അഞ്ച് നേതാക്കളാണ് ഇപ്പോള്‍ രാജി സമർപ്പിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്‍റെ ഗോബിന്ദാപൂർ-മഹേഷ്പൂർ, ബാമൺ ഗോല, പക്വ ഹാറ്റ്, ജോഗ്ഗോഡോൾ, ചന്ദ്‌പൂർ എന്നി ബ്ലോക്കുകളിലെ പ്രസിഡന്റുമാരാണ് രാജി സമർപ്പിച്ചത്. ടി.എം.സി മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി എം‌.എൽ.‌എ സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാജികള്‍ നടക്കുന്നത്. അവര്‍ ബി.ജെ.പിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ഈ രാജി […]

India National

‘ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ, ജയിലിലിരുന്ന് തെരഞ്ഞെടുപ്പില്‍ വിജയിക്കും’: ബിജെപിയോട് മമത

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെ ബിജെപിയും അവരുടെ അന്വേഷണ ഏജന്‍സികളും അറസ്റ്റ് ചെയ്താല്‍ ജയിലില്‍ ഇരുന്നും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മമത ബാനര്‍ജി പറഞ്ഞു. രാജ്യത്തിന്‍റെ ഏറ്റവും വലിയ ശാപമാണ് ബിജെപിയെന്നും മമത ആരോപിച്ചു. “എനിക്ക് ബിജെപിയെയോ അവരുടെ ഏജന്‍സികളെയോ ഭയമില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കട്ടെ. ജയിലില്‍ ഇരുന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാക്കും”- മമത ബാനര്‍ജി ബാങ്കുരയിലെ റാലിയില്‍ പറഞ്ഞു. […]

India National

ബംഗാൾ ബി.ജെ.പി അധ്യക്ഷന് നേരെ കല്ലേറും കരിങ്കൊടിയും

ബംഗാള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറും കരിങ്കൊടി പ്രയോഗവും. ബംഗാളിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ ദിലീപ് ഘോഷിന്‍റെ വാഹനത്തിനു നേരെയാണ് കല്ലേറുണ്ടായത്. പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അലിപൂര്‍ദുര്‍ ജില്ലയിലെ ജെയ്ഗാവിൽ വെച്ചാണ് ദിലീപ് ഘോഷിന്‍റെ വാഹനവ്യൂഹത്തിന് നേരേ ആക്രമണമുണ്ടാകുന്നത്. ആക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. ‘ദിലീപ് ഘോഷ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വാഹനം ജെയ്ഗാവിൽ വെച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഘോഷിന്‍റെ വാഹനം […]