നിരത്തില്‍ ആളുകളോട് വിനയത്തോടെ പെരുമാറണമെന്ന് മുംബൈയിലെ ട്രാഫിക് പൊലീസിന് നിര്‍ദേശം. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിയമ പ്രകാരമുള്ള പിഴയോ ശിക്ഷയോ ഉറപ്പാക്കണം. പക്ഷേ സ്വരം കടുപ്പിക്കരുതെന്നാണ് ജോയിന്‍റ് ട്രാഫിക് കമ്മീഷണര്‍ യാഷവി യാദവ് ആവശ്യപ്പെട്ടത്. സാര്‍, മാഡം എന്നെല്ലാം വേണം നിയമ ലംഘനത്തിന് നിരത്തില്‍ തടയുന്നവരെ പോലും അഭിസംബോധന ചെയ്യാന്‍. 2500ല്‍ അധികം പൊലീസുകാരുണ്ട് മുംബൈ ട്രാഫിക് പൊലീസില്‍. ജനങ്ങളോടുള്ള സ്വരം മാറ്റാന്‍ ഒരാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. “മുംബൈ പൊലീസിന്‍റെ യശസ്സ് എന്നത് നമ്മള്‍ എങ്ങനെ ആളുകളോട് […]