India

ആളിക്കത്തി കർഷക രോഷം; പൊലീസ് ബാരിക്കേഡുകൾ തകർത്ത് ട്രാക്ടർ റാലി ഇന്ത്യാഗേറ്റിലേക്ക്

കാർഷിക പരിഷ്‌കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുള്ള കർഷകരുടെ ട്രാക്ടർ പരേഡ് ‍ഡല്‍ഹിയിലെത്തി. മാർച്ച് ഇന്ത്യ ഗേറ്റിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. മാര്‍ച്ച് തടയാനായി പോലീസ് അതിര്‍ത്തികളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്. പോലീസ് ബാരിക്കേഡുകള്‍ ജെസിബി ഉപയോഗിച്ചാണ് കര്‍ഷകര്‍ എടുത്തുമാറ്റിയത്.റോഡുകളില്‍ പൊലീസ് നിര്‍ത്തിയിട്ട ട്രക്കുകളും കര്‍ഷകര്‍ നീക്കി. ബാരിക്കേഡുകള്‍ തര്‍ത്തതോടെ ഗാസിപൂരിലും സിഘുവിലും കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക പ്രയോഗവും ലാത്തി ചാര്‍ജും നടത്തി. കോണ്‍ഗ്രീറ്റ് സ്ലാബുകളും ബസ്സുകളും ഉപയോഗിച്ച് ഡല്‍ഹിയിലെ […]

India

കർഷകരുടെ ട്രാക്ടർ പരേഡ് ഇന്ന്; പങ്കെടുക്കുക ഒരു ലക്ഷം ട്രാക്ടറുകളിലായി 4 ലക്ഷത്തിൽ അധികം പേർ

കാർഷിക പരിഷ്‌കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന ട്രാക്ടർ പരേഡ് ഇന്ന്. ഒരു ലക്ഷം ട്രാക്ടറുകളാണ് പരേഡിൽ പങ്കെടുക്കുക. ഉച്ചക്ക് 12 മണിക്കാണ് ട്രാക്ടർ പരേഡ് ആരംഭിക്കുക ഒരു ലക്ഷം ട്രാക്ടറുകളിലായി സ്ത്രീകൾ അടക്കം 4 ലക്ഷത്തിൽ അധികം കർഷകർ പങ്കെടുക്കും. സിങ്കു, തിക്രി, ഗാസിപുർ എന്നിവടങ്ങളിൽ നിന്നാണ് പരേഡ് ആരംഭിക്കുക. നിലവിൽ നൽകിയിരിക്കുന്ന റൂട്ട് മാപ്പ് അനുസരിച്ച് റാലി തീരാൻ 48 മണിക്കൂർ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. പുറത്ത് നിന്ന് […]

India National

റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ചിന് ശക്തിപകരാന്‍ സ്ത്രീകളും

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കാനിരിക്കുന്ന ട്രാക്ടര്‍ പരേഡില്‍ ഹരിയാനയില്‍ നിന്നുള്ള സ്ത്രീകളെയും കൂടുതലായി പങ്കെടുപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിനായി സ്ത്രീകള്‍ക്ക് ട്രാക്ടര്‍ ഓടിക്കുന്നതിനുള്ള പരിശീലനം നല്‍കി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാനയിലെ മിക്ക ടോള്‍ പ്ലാസകളും കര്‍ഷകര്‍ പിടിച്ചെടുത്തുകഴിഞ്ഞു. ടോള്‍ പ്ലാസകള്‍ക്ക് സമീപമാണ് സ്ത്രീകള്‍ ട്രാക്ടര്‍ പരിശീലനം നടത്തുന്നത്. ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തില്‍ ധാരാളം സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ട്. ട്രാക്ടര്‍ പരേഡിലടക്കം സ്ത്രീകളെ പങ്കെടുപ്പിച്ച് ചരിത്രം രചിക്കാനുള്ള തയാറെടുപ്പിലാണ് […]

India National

റിപ്പബ്ലിക് ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ പരേഡ് സംഘടിപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍

കേന്ദ്രസർക്കാരുമായുള്ള ഏഴാവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. നാളെ മുതൽ ഈ മാസം 20 വരെ രാജ്യത്തുടനീളം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരുമായുള്ള അടുത്ത ചർച്ച വെള്ളിയാഴ്‍ച നടക്കും. മൂന്ന് കാർഷിക പരിഷകരണ നിയമനങ്ങളും പിൻവലിക്കുന്ന കാര്യം ആദ്യം ചർച്ച ചെയ്യണമെന്ന് നേതാക്കൾ നിലപാട് സ്വീകരിച്ചതോടെയാണ് ചർച്ച വഴി മുട്ടിയത്. മിനിമം താങ്ങു വില നിയമം കൊണ്ട് ഉറപ്പാക്കുന്ന വിഷയം ചർച്ച ചെയ്യാനായിരുന്നു സർക്കാർ നീക്കം. രാജ്യവ്യാപകമായി കർഷകർക്ക് […]