India

പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ മാര്‍ച്ച് മാറ്റി; സമരം തുടരുമെന്ന് കര്‍ഷകര്‍

ഈ മാസം 29ന് പാര്‍ലമെന്റിലേക്കുള്ള കര്‍ഷരുടെ ട്രാക്ടര്‍ മാര്‍ച്ച് മാറ്റി. സിംഗുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് കൊണ്ടാണ് സമരം മാറ്റിയതെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദ് പറഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അടുത്ത യോഗം ഡിസംബര്‍ നാലിന് ചേരും. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരുമെന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു. ഡിസംബര്‍ നാലിനുള്ളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. […]

India

ചെങ്കോട്ടയില്‍ പൊലീസ് നടപടി; സംഘര്‍ഷം

ചെങ്കോട്ടയില്‍ നിന്നും പൊലീസ് കര്‍ഷകരെ ഒഴിപ്പിക്കുന്നു. പൊലീസ് കര്‍ഷകര്‍ക്ക് നേരെ ലാത്തിചാര്‍ജ് പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്. നേരത്തെ ട്രാക്ടറുകളുമായെത്തിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ സമര പതാക വീശി. ചെങ്കോട്ടയിലെ മിനാരത്തിന് മുകളിലും കര്‍ഷകര്‍ പതാക ഉയര്‍ത്തി. അതിനിടെ ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകന്‍ മരിച്ചു. കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ഐടിഒ ജങ്ഷനില്‍ പ്രതിഷേധിക്കുകയാണ്. അക്ഷര്‍ധാം വഴി വന്ന സംഘമാണ് ഐടിഒയില്‍ പ്രതിഷേധിക്കുന്നത്. ട്രാക്ടര്‍ റാലിയിലുടനീളം പൊലീസും കര്‍ഷകരും […]

India National

രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് ഹരിയാനയില്‍

കാർഷിക നിയമങ്ങൾക്ക് എതിരായ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി ഇന്ന് ഹരിയാനയിലേക്ക്. രാവിലെ 11ന് പട്യാലയിൽ മാധ്യമങ്ങളെ കണ്ട ശേഷമാണ് റാലി ആരംഭിക്കുക. റാലി അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു. അതേസമയം കിസാന് സംഘർഷ് സമിതി ഇന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയുടെ വീട് ഖരാവോ ചെയ്യും. കാർഷിക നിയമങ്ങള്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ടാക്ടർ റാലി പഞ്ചാബില് 2 ദിവസം പിന്നിട്ട ശേഷമാണ് ഹരിയാനയിലേക്ക് കടക്കുന്നത്. പഞാബിലെ മോഗയില്‍ നിന്നും ആരംഭിച്ച റാലി […]