Entertainment

ഷിബുവിന്റെ പ്രണയം; ‘മിന്നല്‍ മുരളി’യിലെ ഹിറ്റ് വീഡിയോ സോം​ഗ്

ടൊവിനോ- ബേസിൽ ജോസഫ്(Tovino-Basil joseph) കൂട്ടുക്കെട്ടിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മിന്നൽ മുരളി(Minnal Murali). ഇന്ത്യയൊട്ടാകെ ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിൽ സ്പീഡ് ആയിരുന്നു മുരളിയുടെ സൂപ്പർ പവർ. ഇപ്പോഴിതാ മിന്നൽ മുരളിയിലെ ഹിറ്റ് ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  ഷിബുവിന്റെ അടുത്തേക്ക് ഉഷ എത്തുന്നതും ഇരുവരും തമ്മിലുള്ള വികാര നിര്‍ഭര നിമിഷങ്ങളുമാണ് ഗാനരംഗത്തില്‍ ഉള്ളത്. ഒപ്പം ഷിബുവിനെ നേരിടാന്‍ രണ്ടും കല്പിച്ചെത്തുന്ന നാട്ടുകാരും അവരെ നേരിടുന്നതിനിടയിലുള്ള ഉഷയുടെയും കുഞ്ഞിന്റേയും മരണവും ഗാനരംഗത്തിലുണ്ട്. […]