ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ സാമൂഹ്യപ്രവർത്തക ദിശ രവിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ത്യക്കെതിരായ സാമ്പത്തിക യുദ്ധത്തിന് ശ്രമിച്ചു എന്നാണ് ദിഷക്ക് എതിരായ എഫ്ഐആര്‍ പറയുന്നത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ് ഗൂഗിള്‍, സൂം, ട്വിറ്റർ എന്നിവക്ക് ചോദ്യാവലി അടങ്ങിയ കത്തയച്ചു. ടൂള്‍ കിറ്റ് കേസില്‍ ഇതുവരെയുണ്ടായ നിയമപടികളെല്ലാം ഡല്‍ഹി പൊലീസിന് എതിരാണ്. അതിനാല്‍ ദിശ രവിക്ക് പട്യാല ഹൌസ് കോടതിയില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ. തുടർ നടപടികള്‍ സംബന്ധിച്ച് ദിശ […]