India

ടൂൾ കിറ്റ് കേസ്; ദിശ രവിയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച

ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നതു ഡൽഹി കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. കേസിൽ അറസ്റ്റിലായ ദിശയെ കഴിഞ്ഞ വെള്ളിയാഴ്ച കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. […]

India

ടൂള്‍ കിറ്റ് കേസ്; നികിത ജേക്കബിനെയും ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യാനായി പൊലീസ്

ടൂൾ കിറ്റ് ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബിനെയും എഞ്ചിനീയർ ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യുവാനായി ഡൽഹി പൊലീസ് മഹാരാഷ്ട്രയിൽ എത്തി. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം തേടിയുള്ള ഇരുവരുടെയും ഹരജികൾ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. ഇതിന് ശേഷമാകും പൊലീസിന്‍റെ തുടർ നടപടി. ഇവരുമായി ബന്ധമുള്ള യുഎസ് ആക്ടിവിസ്റ്റ് പീറ്റർ ഫെഡറിക്കിന്‍റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. തന്നെ ഖാലിസ്ഥാനിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നാണ് പീറ്ററിന്‍റെ പ്രതികരണം. ആര്‍.എസ്.എസിനെതിരെ പ്രചാരണം നടത്തുന്നതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും പീറ്റര്‍ […]