ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അശ്വാഭ്യാസത്തിൽ സ്വർണമെഡൽ നേടി വനിതാ താരം. ജർമനിയുടെ ജൂലിയ ക്രയേവ്സ്കിയാണ് ഒപ്പം മത്സരിച്ച പുരുഷ താരങ്ങളെയൊക്കെ മറികടന്ന് സ്വർണമെഡൽ സ്വന്തമാക്കിയത്. ഗ്രേറ്റ് ബ്രിട്ടണിൻ്റെ ടോം മക്‌ഈവനാണ് വെള്ളി. ഓസീസ് താരം ആൻഡ്രൂ ഹോയ് വെങ്കലം നേടി. 2016 റിയോ ഒളിമ്പിക്സ് ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ സംഘാംഗം കൂടിയാണ് ജൂലിയ. (Julia Krajewski equestrian olympics) ഈ വർഷാരംഭത്തിൽ പിതാവിനെ നഷ്ടമായ ജൂലിയ ഒളിമ്പിക്സിനെത്തുമോ എന്നത് സംശയമായിരുന്നു. എന്നാൽ, മത്സരിക്കാൻ തീരുമാനിച്ച താരം […]
Tag: TOKYO OLYMPICS
ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി
ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ പ്രധാനമന്ത്രി സ്വവസിതിൽ വച്ച് താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇന്ത്യയില്‍ നിന്ന് ഇക്കുറി ഒളിമ്പിക്സിൽ പങ്കെടുത്തത്. ടോക്കിയോ ഒളിമ്പിക്സിൽ മൂന്ന് മെഡല്‍ ഇതുവരെ ഇന്ത്യ ഉറപ്പാക്കി. ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളി നേടിയപ്പോള്‍ ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലം നേടി. ബോക്‌സിംഗില്‍ മെഡലുറപ്പിച്ച ലൊവ്‌ലിന ബോര്‍ഗോഹെയ്‌നാണ് മറ്റൊരു […]
ടോക്യോ ഒളിമ്പിക്സ്: ഡിസ്കസ് ത്രോയിൽ കമൽപ്രീത് ആറാം സ്ഥാനത്ത്
ടോക്യോ ഒളിമ്പിക്സിലെ വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ സ്ഥാനത്ത് ഫിനിഷ് ചെയ്തു. അമേരിക്കയുടെ വാലറി ഓൾമൻ ആണ് സ്വർണമെഡൽ നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ 68.98 മീറ്റർ ദൂരം ഡിസ്ക് എറിഞ്ഞ അമേരിക്കൻ താരം ആ ഏറിൽ തന്നെ സ്വർണം ഉറപ്പിച്ചിരുന്നു. ആദ്യ ഏറിൽ 68.98 മീറ്റർ ദൂരം ഡിസ്ക് പായിച്ച താരം അഞ്ചാം ശ്രമത്തിൽ 66.78 മീറ്റർ ദൂരം എറിഞ്ഞ് ഏറ്റവും മികച്ച ആദ്യത്തെയും മൂന്നാമത്തെയും ദൂരവും കുറിച്ചു. ജർമനിയുടെ ക്രിസ്റ്റിൻ പുഡൻസ് […]
ടോക്യോ ഒളിമ്പിക്സ്: ‘മഴ മൂലം കളി നിർത്തിവച്ചു’; ഡിസ്കസ് ത്രോ മുടങ്ങിയപ്പോൾ കമൽപ്രീത് ഏഴാമത്
ടോക്യോ ഒളിമ്പിക്സ് വേദിയിൽ ഭീഷണിയായി കനത്ത മഴ. ഔട്ട്ഡോർ മത്സരങ്ങൾക്കെല്ലാം ഭീഷണിയായി കനത്ത മഴ പെയ്തപ്പോൾ അത് ഏറ്റവുമധികം ബാധിച്ചത് ഡിസ്കസ് ത്രോ വേദിയെ ആയിരുന്നു. കനത്ത മഴ മൂലം ഡിസ്കും പ്ലാറ്റ്ഫോമുമൊക്കെ തെന്നിയതിനാൽ പല താരങ്ങളുടെയും രണ്ടാം ശ്രമം ഫൗളായി. 12 താരങ്ങളിൽ ഏഴ് പേർക്കും രണ്ടാം ശ്രമത്തിൽ വിജയിക്കാനായില്ല. ഇന്ത്യൻ താരം കമൽപ്രീത് കൗറിൻ്റെ ശ്രമവും ഫൗളായി. കനത്ത മഴയിലും മത്സരം നടത്താൻ തീരുമാനിച്ച സംഘാടകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരുകയാണ്. (rain discuss […]
ടോക്യോ ഒളിമ്പിക്സ്: 100 മീറ്ററിൽ ഇറ്റലിയുടെ ലമോണ്ട് ജേക്കബ്സിന് സ്വർണം
ടോക്യോ ഒളിമ്പിക്സ് 100 മീറ്ററിൽ ഇറ്റലിയുടെ ലമോണ്ട് മാഴ്സൽ ജേക്കബ്സിന് സ്വർണം. 9.80 സെക്കൻഡിൽ ഓടിയെത്തിയാണ് ഇറ്റാലിയൻ താരം സ്വർണമെഡൽ സ്വന്തമാക്കിയത്. അമേരിക്കയുടെ ഫ്രെഡ് കെർലീ വെള്ളിയും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സേ വെങ്കലവും നേടി. യഥാക്രമം 9.84, 9.89 സെക്കൻഡുകളിലാണ് ഇരുവരും ഫിനിഷ് ലൈൻ തൊട്ടത്. (Olympics Lamont Jacobs gold) നേരത്തെ, 89 വർഷത്തിനു ശേഷം ഒളിമ്പിക്സ് 100 മീറ്റർ ഫൈനൽസിൽ പ്രവേശിക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡ് ചൈനയുടെ സു ബിങ്‌ടൈൻ സ്വന്തമാക്കിയിരുന്നു. […]
ടോക്യോ ഒളിമ്പിക്സ് ഹോക്കി; സെമിയിൽ ഇന്ത്യൻ പുരുഷ ടീം ബെൽജിയത്തെ നേരിടും; ക്വാർട്ടറിൽ വനിതാ ടീമിന് എതിരാളികൾ ഓസീസ്
ടോക്യോ ഒളിമ്പിക്സ് ഹോക്കി സെമിഫൈനലിൽ ഇന്ത്യൻ പുരുഷ ടീമിനും ക്വാർട്ടർ ഫൈനലിൽ വനിതാ ടീമിനും കടുപ്പമുള്ള എതിരാളികൾ. സെമിഫൈനലിൽ പുരുഷ ടീം ബെൽജിയത്തെ നേരിടുമ്പോൾ വനിതാ ടീം ഓസ്ട്രേലിയക്കെതിരെയാണ് കളത്തിലിറങ്ങുക. ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് ബെൽജിയം. വനിതാ ടീമുകളിൽ ഓസ്ട്രേലിയ നാലാമതും ഇന്ത്യ 10ആം സ്ഥാനത്തുമാണ്. ഓഗസ്റ്റ് മൂന്നിന് ഇന്ത്യൻ സമയം പുലർച്ചെ 7 മണിക്കാണ് പുരുഷ ടീമിൻ്റെ മത്സരം. നാളെ പുലർച്ചെ 8.30നാണ് വനിതാ ടീം ഇറങ്ങുക. (olympics india belgium hockey) കഴിഞ്ഞ […]
ടോക്യോ ഒളിമ്പിക്സ്: റിലേയിലും പുറത്ത്; അത്‌ലറ്റിക്സിൽ ഇന്ത്യക്ക് നിരാശ തന്നെ
ടോക്യോ ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ ഇന്ത്യക്ക് നിരാശ തന്നെ. 4*400 മീറ്റർ മിക്സഡ് റിലേയിലെ ഹീറ്റ്സിൽ ഇന്ത്യക്ക് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. സീസണിലെ മികച്ച സമയമായ 3.19.93 കണ്ടെത്താൻ ഇന്ത്യൻ സംഘത്തിനായെങ്കിലും ഫൈനൽസിലേക്ക് യോഗ്യത നേടാനായില്ല. രണ്ട് ഹീറ്റ്സുകളിൽ ഓരോ ഹീറ്റിൽ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവർക്കും മറ്റ് ടീമുകളിൽ മികച്ച സമയം കുറിച്ച രണ്ട് സംഘങ്ങൾക്കും മാത്രമേ ഫൈനൽ പ്രവേശനം ലഭിക്കൂ. (olympics india poor performance) നേരത്തെ വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ […]
ടോക്യോ ഒളിമ്പിക്സ്; ബോക്സിംഗിൽ സതീഷ് കുമാർ ക്വാർട്ടറിൽ
ടോക്യോ ഒളിമ്പിക്സ് ബോക്സിംഗിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടർ ഫൈനലിൽ. പുരുഷന്മാരുടെ 91+ കിലോ ഹെവിവെയ്റ്റ് മത്സരത്തിൽ ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4-1നു കീഴടക്കിയാണ് സതീഷ് കുമാർ ക്വാർട്ടറിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ ഉസ്ബെക്കിസ്ഥാൻ്റെ ബഖോദിർ ജലോലൊവ് ആണ് സതീഷിൻ്റെ എതിരാളി. (tokyo olympics boxing satish kumar quarter) അതേസമയം, ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. നിലവിലെ ഒളിമ്പിക്സ് ജേതാവും ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവുമായ […]
ടോക്യോ ഒളിമ്പിക്സ്: പുരുഷ ഹോക്കിയിൽ ജേതാക്കളെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ
ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. നിലവിലെ ഒളിമ്പിക്സ് ജേതാക്കളും ലോക നാലാം നമ്പർ ടീമുമായ അർജൻ്റീനയെയാണ് ഇന്ത്യ കീഴടക്കിയത്. പൂൾ എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. വരുൺ കുമാർ, വിവേക് സാഗർ, ഹർമൻപ്രീത് സിംഗ് എന്നിവർ ഇന്ത്യക്കായി സ്കോർഷീറ്റിൽ ഇടം നേടിയപ്പോൾ മായോ കസെല്ല അർജൻ്റീനയുടെ ആശ്വാസ ഗോൾ നേടി. ജയത്തോടെ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പൂൾ എയിൽ മൂന്ന് ജയവും ഒരു തോൽവിയും സഹിതം […]
ടോക്യോ ഒളിമ്പിക്സ്: അമ്പെയ്ത്തിൽ നിലവിലെ ജേതാവിനെയും കീഴടക്കി അതാനു ദാസിന്റെ തേരോട്ടം
ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ. നിലവിലെ ഒളിമ്പിക്സ് ജേതാവും ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവുമായ ദക്ഷിണകൊറിയൻ താരം ഓ ജിൻ ഹ്യെക്കിനെ 6-5 എന്ന സ്കോറിനു കീഴടക്കിയാണ് അതാനു ദാസ് പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശം നിറഞ്ഞ മത്സരത്തിലായിരുന്നു ഇന്ത്യൻ താരത്തിൻ്റെ ജയം. (olympics archery atanu won) ചൈനീസ് തായ്പേയിയുടെ ഡെങ് യു-ചെങിനെ 6-4 എന്ന സ്കോറിനു മറികടന്നാണ് അതാനു അവസാന 16ലെത്തിയത്. […]