National

ദ്വിദിന സന്ദര്‍ശനത്തിനായി മമതാ ബാനര്‍ജി ഡല്‍ഹിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്ല

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തും. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തില്ല. നാളെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തുന്നത്. ഇന്ന് രാത്രിയെത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി നാളത്തെ സമ്മേളനത്തിന് ശേഷം ഉടന്‍ കൊല്‍ക്കത്തയ്ക്ക് മടങ്ങും. ഈദ് നമസ്‌ക്കാരത്തിലും, അക്ഷയ ത്രിതീയ ആഘോഷങ്ങളിലും സംബന്ധിക്കാനാണ് ഉടന്‍ ബംഗാളിലേക്ക് മടങ്ങുന്നതെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.

India

”ദുരന്ത സമയത്ത് തിരിഞ്ഞുനോക്കാത്തവര്‍ തെരഞ്ഞെടുപ്പ് കാലത്ത് പണച്ചാക്കുമായി പറന്നെത്തി”

പണവുമായി ഇപ്പോൾ ബം​ഗാളിൽ പറന്നെത്തിയ ബി.ജെ.പിക്കാരെയൊന്നും പ്രകൃതി ദുരന്തങ്ങൾ നേരിട്ടപ്പോൾ സംസ്ഥാനത്ത് കണ്ടില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ജനസംഖ്യാ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മമത തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. ഉംപുൻ കൊടുങ്കാറ്റ് നേരത്ത് നേരത്ത് ഇന്ന് ഇവിടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളെയാരെയും കണ്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ടർമാരെ വലവീശിപ്പിടിക്കാൻ പണച്ചാക്കുമായി ഹെലികോപ്ടറിൽ വന്നിറങ്ങിയിരിക്കുകയാണ് ഇവർ. കൊടുങ്കാറ്റ് ദുരിതത്തിനിടെ കോടികളുടെ സഹായങ്ങളാണ് തൃണമൂൽ പ്രവർത്തകർ ചെയ്തത്. എത്താവുന്നിടത്തെല്ലാം എത്തി. ജനങ്ങളുടെ കൂടെ നിന്നു. അന്ന് ഇവരെല്ലാം എവിടെയായിരുന്നു. ദുരിത കാലത്ത് […]

India

പ്രതിവർഷം അഞ്ച് ലക്ഷം പേർക്ക് തൊഴിൽ; വൻ വാഗ്ദാനങ്ങളുമായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻറെ പ്രകടനപത്രിക

പ്രതിവർഷം അഞ്ച് ലക്ഷം തൊഴിൽ ഉൾപ്പെടെ വൻ വാഗ്ദാനങ്ങളുമായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻറെ പ്രകടനപത്രിക. തന്റെ ജീവിതം മുഴുവൻ ബംഗാളിലെ വികസനത്തിനുവേണ്ടി ഉഴിഞ്ഞു വച്ചതെന്നും മമത ബാനർജി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ബംഗാളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. മാ, മതി, മനുഷ് എന്നിവക്ക് നന്ദി അർപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി മമതാ ബാനർജി നിർണ്ണായക തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടന പത്രിക പുറത്തിക്കിയത്. സ്ത്രികൾ, കർഷകർ, വിദ്യാർത്ഥികൾ എന്നിവർക്കാണ് പ്രകടനപത്രികയിലെ പ്രധാന പരിഗണന. പ്രതിവർഷം 5 […]

India

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് മഹുവ മൊയ്ത്ര

അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് രാ​ജ്യ​മി​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര. അധികാരവും ആയുധവും കിട്ടിക്കഴിഞ്ഞാല്‍ എല്ലാ ഭീരുക്കള്‍ക്കും ഒരു വിചാരമുണ്ട് താനാണ് ഏറ്റവും ധൈര്യശാലിയെന്ന്, അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. എതിരഭിപ്രായം പറയുന്ന മാധ്യമപ്രവർത്തകരെയും കലാകാരന്മാരെയും ജയിലിലടയ്ക്കുന്ന ഭീരുക്കളാണു സർക്കാരിന്റെ തലപ്പത്തെന്ന് ലോ​ക്സ​ഭാ ച​ർ​ച്ച​യി​ല്‍ മഹുവ മൊയ്ത്ര വിമര്‍ശിച്ചു. അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ പീ​ഡ​ന​മ​നു​ഭ​വി​ക്കു​ന്ന ഹി​ന്ദു​ക്ക​ളേ​യും മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ളേ​യും സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പൗ​ര​ത്വ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ല്‍ സ്വ​ന്തം രാ​ജ്യ​ത്ത് ചൂ​ഷ​ണം അ​നു​ഭ​വി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കു​റി​ച്ച് സ​ര്‍​ക്കാ​രിന് ചിന്തയില്ലെന്നും […]