അഫ്ഗാനിസ്ഥാനിൽ ടിക്ക്‌ടോക്കും പബ്ജിയും നിരോധിക്കാനൊരുങ്ങുന്നു. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ ഭരണകൂടം പദ്ധതിയിടുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാക്കളോട് നിശ്ചിത സമയത്തിനുള്ളിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ താലിബാൻ നിർദ്ദേശിച്ചു. രാജ്യത്ത് ടിക് ടോക്കിന്റെയും പബ്ജിയുടെയും നിരോധനം അനിവാര്യമാണെന്ന് താലിബാൻ വക്താവ് ഇനാമുള്ള സമംഗാനി വ്യക്തമാക്കി.അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴി തെറ്റിക്കുന്നതിനാലാണ് ആപ്പുകൾ നിരോധിക്കുന്നത്. നേരത്തെ അധാർമ്മിക ഉള്ളടക്കം’ പ്രദർശിപ്പിച്ചെന്ന പേരിൽ 23 ദശലക്ഷത്തിലധികം വെബ്സൈറ്റുകൾ താലിബാൻ നിരോധിച്ചിരുന്നു. […]
Tag: tiktok
ടിക്ടോക്കിന് തളർത്താനായില്ല; സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പ്രിയം യൂട്യൂബ് തന്നെ; സർവേ റിപ്പോർട്ട്
2015 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിരമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നു. പ്യൂ റിസർച്ച് സെന്റർ നടത്തിയ ഏറ്റവും പുതിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യു.എസിലെ കൗമാരക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള പ്ലാറ്റ്‌ഫോമാണ് യൂട്യൂബ് എന്നും ജനസംഖ്യയുടെ 95% പേരും സൈറ്റോ മൊബൈൽ ആപ്പോ വഴി യുട്യൂബ് ഉപയോഗിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങളിലേക്കുള്ള ചേക്കേറൽ ഇന്റർനെറ്റ് ഉപയോഗം ആളുകൾക്കിടയിൽ ഗണ്യമായ രീതിയിൽ വർധിക്കാൻ കാരണമായി. യു.എസിലെ പകുതിയോളം കൗമാരക്കാർ സ്ഥിരമായി […]
വിഡിയോകള്‍ ‘അശ്ലീല’മെന്ന് വ്യാപക പരാതി; ടിക്ടോക് താരത്തെ തടവിലാക്കി ഈജിപ്ത്യന്‍ കോടതി
ഷോര്‍ട്ട് വിഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്ടോകില്‍ പങ്കുവയ്ക്കുന്ന ഡാന്‍സ് വിഡിയോ അശ്ലീലമെന്ന് നിരവധി പേര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈജിപ്തിലെ പ്രശസ്ത ടിക്ടോക് താരത്തിന് തടവ് ശിക്ഷ വിധിച്ച് കോടതി. സോഷ്യല്‍ മിഡിയയില്‍ മോച്ച ഹിജാസി എന്നറിയപ്പെടുന്ന പെണ്‍കുട്ടിയെയാണ് ഈജിപ്തിലെ ചൈല്‍ഡ് ജുവനൈല്‍ കോടതി ഒരു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. മാന്യമല്ലാത്ത സ്വന്തം വിഡിയോകള്‍ നിര്‍മിക്കുകയും സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് മോച്ചയ്ക്ക് കോടതി ശിക്ഷ വിധിച്ചത്. മോച്ചയുടെ ഡാന്‍സ് വിഡിയോകള്‍ ചൂണ്ടിക്കാട്ടി […]
ടിക് ടോക്ക് നിരോധനം; പുതിയ വീഡിയോ വിനോദ സംവിധാനവുമായി ഇന്‍സ്റ്റഗ്രാം
പുതിയ സംവിധാനം ആദ്യം ബ്രസീലില്‍ പരീക്ഷിച്ച ഇന്‍സ്റ്റഗ്രാം ടിക് ടോക്ക് നിരോധനം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതോടെ ആ ഇടം പിടിക്കാന്‍ പുതിയ വീഡിയോ വിനോദ സംവിധാനവുമായി ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം റീല്‍സ് എന്ന് പേരിട്ട സംവിധാനത്തിലൂടെ 15 സെക്കന്‍ഡ് വീഡിയോകള്‍ സംഗീതത്തിന്‍റെ അകമ്പടിയോടെ നിര്‍മ്മിക്കുകയും സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്യാം. പുതിയ സംവിധാനം ആദ്യം ബ്രസീലില്‍ പരീക്ഷിച്ച ഇന്‍സ്റ്റഗ്രാം ടിക് ടോക്ക് നിരോധനം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സ് നിലവില്‍ […]
ടിക് ടോക്കില്‍ തീരുന്നില്ല ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപം
ഗണേശ വിഗ്രഹം വരെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടി വരുന്നത് അസംസ്‌കൃത വസ്തുക്കള്‍ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതു കൊണ്ടാണെന്നും ഇതില്‍ തെറ്റില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞിരുന്നു ചൈനീസ് ഉത്പന്നങ്ങളെ ഇന്ത്യയില്‍ ബഹിഷ്‌കരിക്കാനുള്ള നീക്കം വിജയിക്കണമെങ്കില്‍ വിവിധ മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും ശക്തമായ ബോധവല്‍ക്കരണവും വേണ്ടിവരുമെന്ന് സൂചന. ഫാര്‍മസി, കാര്‍ഷിക, രാസവള മേഖലകളില്‍ സമീപകാലത്തൊന്നും ബഹിഷ്‌കരണം സാധ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഇന്ത്യയിലേക്കുള്ള ചരക്കു വിതരണം തടസ്സപ്പെടുമെന്ന് മുന്നില്‍ കണ്ട് ചൈന പുതിയ കുതന്ത്രങ്ങളുമായി രംഗത്തെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് […]
ടിക്‍ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ നിരോധിച്ചു
സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്പായ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചു. ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത്. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, […]
ടിക് ടോക്ക് വിലക്ക്; ഗൂഗിള്‍ ആപ്പിള്‍ കമ്പനികളോട് ആപ്പ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം
ടിക് ടോക്ക് ആപ്ലിക്കേഷന്‍ നിരോധിക്കാൻ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധി പിന്‍വലിക്കാന്‍ സുപ്രീം കോടതി വിസ്സമതിച്ച സാഹചര്യത്തില്‍ ആപ്പ് പിന്‍വലിക്കാന്‍ ഗൂഗിളിനോടും ആപ്പിളിനോടും പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് എെ.ടി മന്ത്രാലയമാണ് കമ്പനികളോട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കേസ് വരുന്ന ഏപ്രിൽ 22ന് തുടര്‍ന്ന് പരിഗണിക്കും. ഇലക്ട്രോണിക്സ് ആന്‍ഡ് എെ.ടി മന്ത്രാലയത്തിന്‍റെ ഉത്തരവ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ സഹായിക്കും. എന്നാല്‍ ആപ്പ് നേരത്തെ […]