India

കല്ലെറിഞ്ഞ് കളി കാര്യമായി; പത്താം ക്ലാസുകാരനെ മര്‍ദിച്ച് കൊന്ന് കൂട്ടുകാര്‍

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മുസിരി, ബാലസമുദ്രത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും പ്രദേശത്തെ ഗോപിയുടെ മകനുമായ മൗലീശ്വരനാണ് കൊല്ലപ്പെട്ടത്. ആക്രമിച്ചത് മൂന്ന് വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് പറഞ്ഞു. മുസിരി പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വിദ്യാര്‍ത്ഥികള്‍ പുറത്തിരുന്ന് പഠിയ്ക്കുന്നതിനിടെയാണ് സംഭവം. സമീപത്തുള്ള കുട്ടികള്‍ പരസ്പരം കല്ലെറിഞ്ഞ് കളിയ്ക്കുകയായിരുന്നു. കല്ലെറിഞ്ഞത് മൗലീശ്വരനാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ ഇയാളെ സ്‌കൂളിനകത്തുവച്ച് മര്‍ദിയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മൗലീശ്വരനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് നാമക്കല്‍ ആശുപത്രിയിലും […]

India

വെട്ടിപ്പരുക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവച്ച് വീഴ്ത്തി പിടികൂടി തമിഴ്‌നാട് പൊലീസ്

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിരവധി കേസുകളിലെ പ്രതികളായ സഹോദരങ്ങളെ പൊലിസ് വെടിവെച്ച് പിടികൂടി. പൊലിസിനെ വെട്ടിപ്പരുക്കേല്‍പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലിസ് ഇരുവരേയും വെടിവെച്ചത്. പ്രതികളുടെ ആക്രമണത്തില്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്നു പൊലിസുകാര്‍ക്ക് പരുക്കേറ്റു. കൊലപാതകം ഉള്‍പ്പെടെ അറുപതോളം കേസുകളിലെ പ്രതികളാണ് പിടിയിലായവര്‍.  തിരുച്ചിറപ്പള്ളി പുത്തൂര്‍ വണ്ണാരപ്പേട്ടയിലെ ദുരൈസ്വാമി, സോമസുന്ദരം എന്നിവരാണ് പിടിയിലായത്. വിവിധ കേസുകളിലെ പ്രതികളായ ഇവരെ ഇന്നു രാവിലെ അമ്മന്‍ക്ഷേത്ര പരിസരത്തു വച്ചാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും വാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും പിടിച്ചെടുത്തു. നേരത്തെയുണ്ടായ മോഷണകേസുമായി […]