പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അനുപമ പരമേശ്വരനെ പിന്നീട് വളരെ കുറച്ച് മലയാള സിനിമകളിലേ കണ്ടിട്ടുള്ളൂ. മലയാളം വിട്ട് അന്യഭാഷകളിലേക്ക് ചേക്കാറാനുണ്ടായ കാരണം തുറന്നുപറയുകയാണ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അനുപമ. ”പ്രേമത്തിന്റെ റിലീസിന് ശേഷം സാമൂഹിക മാധ്യമങ്ങളിൽ എനിക്കെതിരെ ആക്രമണങ്ങളുണ്ടായി. എനിക്ക് ജാഡയാണെന്ന് പറഞ്ഞു. എന്നെ അഹങ്കാരിയെന്ന് വിളിച്ചു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഞാൻ ധാരാളം അഭിമുഖങ്ങൾ നൽകിയിരുന്നു. സിനിമയുമായി ബന്ധമില്ലാത്ത പലരും എന്നോട് പറഞ്ഞത് കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കാനാണ്. […]