National

കുടുംബം പട്ടിണിയാവാതിരിക്കാന്‍ ശ്മശാന ജോലി: പ്ലസ്ടുകാരനെ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഏറ്റെടുത്തു

ലോക് നായക് ആശുപത്രിയിലെ സ്വീപ്പർ ജോലിയാണെങ്കിലും ദിവസേന മൂന്നോ അതിലധികമോ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം ഈ ചെറുപ്പക്കാരനാണ്. കുടുംബത്തിന്‍റെ ഭാരം ചുമലിലേറ്റി ശ്മശാന ജോലി ചെയ്യേണ്ടിവന്ന പ്ലസ്ടുകാരനെ സന്നദ്ധ സംഘടന ഏറ്റെടുത്തു. വടക്കുകിഴക്കൻ ഡൽഹിയിലെ സീലമ്പൂർ സ്വദേശിയായ മുഹമ്മദ് ചാന്ദിനെയാണ് ന്യൂഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഏറ്റെടുത്തത്. കോവിഡ് കാലത്ത് പട്ടിണിയിലായി പോയ കുടുംബത്തെ സഹായിക്കാനാണ് മുഹമ്മദ് ചാന്ദ് ശ്മശാന ജോലി ഏറ്റെടുത്തത്. ഉമ്മയ്ക്ക് മരുന്നു വാങ്ങാനും സഹോദരങ്ങൾക്ക് സ്കൂൾ ഫീസ് അടക്കാനുമുള്ള പണം […]