India

തമിഴ്നാട്ടില്‍ 65 ശതമാനം പോളിങ്; പുതുച്ചേരിയിൽ 78 ശതമാനം

തമിഴ്നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്. തമിഴ്നാട്ടിൽ 65 ശതമാനം പേർ വോട്ട് ചെയ്തു. പുതുച്ചേരിയിൽ 78 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സിലുവമ്പളയത്തിലും എം.കെ സ്റ്റാലിൻ ചെന്നൈയിലും വോട്ട് രേഖപ്പെടുത്തി. മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ തെയ്നംപേട്ടിലും രജനികാന്ത് തൗസണ്ട് ലൈറ്റ്സ് മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തി. തൊണ്ടമുതിറിലെ ഡി.എം.കെ സ്ഥാനാർഥി കാർതികേയ ശിവസേനാപതി യുടെ കാർ ഒരു സംഘം […]

India

തമിഴ്നാട്ടില്‍ ഇതുവരെ 45 ശതമാനം പോളിങ്

നിയസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ ഭേദപ്പെട്ട പോളിഗ്. വോട്ടെടുപ്പ് ആരംഭിച്ച ഏഴു മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുഖ്യമന്ത്രി പളനിസ്വാമി എടപ്പാടിയിലും, ഉപമുഖ്യമന്ത്രി ഒ പനീർ സെൽവം തേനിയിലും, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ തേനാംപ്പേട്ടയിലും വോട്ട് രേഖപ്പെടുത്തി. 234 സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. 6.29 കോടി ജനങ്ങളുള്ള തമിഴനാട്ടിൽ മൂവായിരത്തിലേറെ പേരാണ് സ്ഥാനാർഥികളായി മത്സര രം​ഗത്തുള്ളത്. എ.ഐ.ഡി.എം.കെ സഖ്യവും – ഡി.എം.കെ സഖ്യവും തമ്മിലാണ് തമിഴ്നാട്ടില്‍ പ്രധാന […]