രാജവാഴ്ചക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച യുവാവിന് തായ്ലൻഡിൽ 28 വർഷം തടവ്. 29കാരനായ മോങ്ങ്കോയ് ടിരകോടെയെയാണ് ചിയാങ്ങ് റായിലെ കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. ആക്ടിവിസ്റ്റ് കൂടിയായ ഇയാൾ രണ്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 42 വർഷത്തെ തടവാണ് ശിക്ഷയെങ്കിലും കോടതി ഇത് വെട്ടിച്ചുരുക്കുകയായിരുന്നു.
Tag: thailand
തായ്‌ലന്‍ഡ് ഉള്‍ക്കടലില്‍ യുദ്ധക്കപ്പല്‍ മുങ്ങി; 31 നാവികരെ കാണാതായി
തായ്‌ലന്‍ഡില്‍ യുദ്ധക്കപ്പല്‍ മുങ്ങി 31 നാവികരെ കാണാതായെന്ന് റിപ്പോര്‍ട്ട്. നൂറിലധികം നാവികരുമായി പോയ കപ്പല്‍ ഉള്‍ക്കടലില്‍ വച്ച് കൊടുങ്കാറ്റില്‍പ്പെടുകയായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എച്ച്ടിഎംഎഎസ് സുഖോത്തായി എന്ന കപ്പലാണ് മുങ്ങിയത്. 75 പേരെ രക്ഷപെടുത്തിയെന്നും 31 പേരെ കണ്ടെത്താനുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അപകടം നടന്നിട്ട് 12 മണിക്കൂറിലേറെയായെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും നാവികസേനാ വക്താന് ബിബിസിയോട് പറഞ്ഞു. കപ്പലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുങ്ങുകയായിരുന്നെന്നും വൈദ്യുതി പെട്ടന്ന് നിലച്ചെന്നും അഡ്മിറല്‍ പോഗ്‌ക്രോംഗ് മൊണ്ടാര്‍ഡ്പാലി പറഞ്ഞു. സേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് […]
തായ്‌ലൻഡിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, 30 ഓളം പേർക്ക് പരുക്കേറ്റു
തെക്കൻ തായ്‌ലൻഡിലെ പൊലീസ് കോമ്പൗണ്ടിനുള്ളിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. 30 ഓളം പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തെക്കൻ തായ്‌ലൻഡിലെ പൊലീസ് കോമ്പൗണ്ടിനുള്ളിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. 30 ഓളം പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
തായ്ലൻഡിലും മ്യാന്മറിലും ഐടി ജോലികൾ വാഗ്ധാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി കേന്ദ്രം
തായ്ലൻഡിലും മ്യാന്മറിലും ഐടി ജോലികൾ വാഗ്ധാനം ചെയ്ത് തട്ടിപ്പ്. ക്രിപ്റ്റോകറൻസി തട്ടിപ്പിലും കാൾ സെൻ്റർ തട്ടിപ്പിലും ഉൾപ്പെട്ട കമ്പനികളാണ് ഇന്ത്യയിലെ ഐടി പ്രൊഷണലുകളെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുന്നത്. ‘ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ് എക്സിക്യൂട്ടിവ്സ്’ എന്ന പോസ്റ്റിലേക്കാണ് ക്ഷണം. എന്നാൽ, ഇത് തട്ടിപ്പാണെന്നും ഇതിൽ വീഴരുതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടക്കുന്നത് എന്ന് മന്ത്രാലയം പറയുന്നു. മ്യാന്മറിലൂടെ നിയമവിരുദ്ധമായി ആളുകളെ കടത്തുന്ന തട്ടിപ്പ് സംഘം ഇവരെ മോശം സാഹചര്യങ്ങളിൽ നിർബന്ധിച്ച് ജോലിയെടുപ്പിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ […]