Sports

ബോർഡർ – ഗവാസ്കർ ട്രോഫി നാളെ മുതൽ; സ്പിന്നർമാർ കളി നിയന്ത്രിച്ചേക്കുമെന്ന് സൂചന

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ – ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. സ്പിന്നർമാരെ സഹായിക്കുന്ന പിച്ചാണ് നാഗ്പൂരിൽ ഒരുക്കിയിരിക്കുന്നത്. ഇരു ടീമുകളും സ്പിന്നർമാരെ നേരിടാൻ പ്രത്യേക പരിശീലനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ മൂന്ന് തവണ നേടാൻ കഴിയാതിരുന്ന പരമ്പര എങ്ങനെയും സ്വന്തമാക്കുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. കഴിഞ്ഞ പരമ്പരകളിൽ ഓസ്ട്രേലിയയ്ക്ക് വലിയ ഭീഷണി ഉയർത്തിയ ഓഫ് സ്പിന്നർ ആർ അശ്വിനെ നേരിടാൻ അശ്വിനെപ്പോലെ പന്തെറിയുന്ന ബറോഡ താരം മഹേഷ് […]

Cricket Sports

പരുക്ക്; ആദ്യ ടെസ്റ്റിൽ ജോഷ് ഹേസൽവുഡ് കളിക്കില്ല

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഓസീസ് പേസർ ജോഷ് ഹേസൽവുഡ് കളിക്കില്ല. ഇടം കാലിൽ പരുക്കേറ്റതിനെ തുടർന്നാണ് താരം ഫെബ്രുവരി 9ന് ആരംഭിക്കുന്ന നാഗ്പൂർ ടെസ്റ്റിൽ നിന്ന് പുറത്തായത്. ഫെബ്രുവരി 17 ന് ആരംഭിക്കുന്ന ഡൽഹി ടെസ്റ്റിലും താരം കളിച്ചേക്കില്ല. ഹേസൽവുഡിൻ്റെ അഭാവത്തിൽ സ്കോട്ട് ബോളണ്ട് ടീമിലെത്തിയേക്കും. വിരലിനു പരുക്കേറ്റ പേസർ മിച്ചൽ സ്റ്റാർക്ക് ആദ്യ മത്സരത്തിൽ കളിക്കില്ല. വിരലിനു തന്നെ പരുക്കേറ്റ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആദ്യ കളി കളിച്ചേക്കുമെങ്കിലും പന്തെറിയില്ല. ഈ സാഹചര്യത്തിൽ ഹേസൽവുഡ് കൂടി […]

Cricket

4 സ്പിന്നർമാർ, ഒരാൾ പുതുമുഖം; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. നാല് സ്പിന്നർമാരടക്കം കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് ഓസ്ട്രേലിയ ഇന്ത്യയിലെത്തുക. 18 അംഗ ടീമിൽ ഓഫ് സ്പിന്നർ ടോഡ് മർഫി പുതുമുഖമാണ്. സ്പിന്നർമാർക്ക് മേൽക്കൈയുള്ള ഇന്ത്യൻ പിച്ചുകളിൽ അതിനനുസരിച്ച് ടീമിനെ അണിനിരത്തുകയാണ് ഓസീസിൻ്റെ ലക്ഷ്യം. അടുത്ത മാസം 9 നാണ് ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുക. 4 മത്സരങ്ങൾ പരമ്പരയിലുണ്ട്. ആദ്യ മത്സരത്തിൽ പരുക്കേറ്റ മിച്ചൽ സ്റ്റാർക്ക് കളിച്ചേക്കില്ല. പരുക്കിൽ നിന്ന് മുക്തനാവുന്ന ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ആദ്യ […]

Cricket Sports

ബംഗ്ലാദേശിനായി പൊരുതി ലിറ്റൻ ദാസും സാക്കിർ ഹുസൈനും; ഇന്ത്യക്ക് 145 റൺസ് വിജയലക്ഷ്യം

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് 145 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 231 റൺസിന് ബംഗ്ലാദേശ് ഓൾഔട്ടായി. 73 റൺസ് നേടിയ ലിറ്റൺ ദാസാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. സാകിർ ഹസൻ (51), നൂറുൽ ഹസൻ (31), ടാക്സിൻ അഹ്‌മദ് (31 നോട്ടൗട്ട്) എന്നിവരും ബംഗ്ലാ സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. ഇന്ത്യക്കായി അക്സർ പട്ടേൽ 3 വിക്കറ്റ് വീഴ്ത്തി. 87 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശിന് നസ്‌മുൽ ഹുസൈൻ […]

Sports

ബംഗ്ലാദേശ് – ഇന്ത്യ രണ്ടാം ടെസ്റ്റ് ഇന്ന്

ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ഇന്ന്. ധാക്കയിലെ ഷേർ എ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ കളി മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ ഈ മത്സരം കൂടി വിജയിച്ച് പരമ്പര സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശം ഉറപ്പിക്കാനാവും ശ്രമിക്കുക. പേസ് ബൗളിംഗിനു പിന്തുണയുള്ള പിച്ചാണ് ധാക്കയിലേത്. അതുകൊണ്ട് തന്നെ മൂന്ന് സ്പിന്നർമാരുമായി ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ ഒരു അധിക പേസറെ പരിഗണിച്ചേക്കും. അങ്ങനെയെങ്കിൽ അശ്വിൻ […]

Sports

രോഹിത് ശർമയും നവ്ദീപ് സെയ്‌നിയും രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്ത്

പരുക്കേറ്റ ഇന്ത്യൻ നായകൻ രോഹിത് ശർമയും നവ്ദീപ് സെയ്‌നിയും ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്ത്. രോഹിതിൻ്റെ തള്ളവിരലിനു പരുക്കേറ്റപ്പോൾ സെയ്‌നിയുടെ വയറിനു പേശീവലിവാണ്. ഡിസംബർ 22ന് ആരംഭിക്കുന്ന ടെസ്റ്റിൽ കെഎൽ രാഹുൽ തന്നെ ഇന്ത്യയെ നയിക്കും. ആദ്യ ടെസ്റ്റിൽ ഇന്ത്യ വൻ വിജയം നേടിയിരുന്നു.

Cricket

ടെസ്റ്റ് പരമ്പരയിൽ രാഹുൽ തന്നെ നായകൻ; 12 വർഷങ്ങൾക്കു ശേഷം ജയ്ദേവ് ഉനദ്കട്ട് ടീമിൽ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ കെഎൽ രാഹുൽ നയിക്കും. നായകൻ രോഹിത് ശർമ പരുക്കേറ്റ് പുറത്തായതോടെയാണ് രാഹുലിന് നറുക്കുവീണത്. ചേതേശ്വർ പൂജാരയാണ് വൈസ് ക്യാപ്റ്റൻ. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ് പുറത്തായ രോഹിതിനു പകരം ഓപ്പണർ അഭിമന്യു ഈശ്വരൻ ടീമിലെത്തി. 12 വർഷങ്ങൾക്കു ശേഷം പേസർ ജയദേവ് ഉനദ്കട്ട് ടീമിൽ തിരികെയെത്തി. പരുക്കേറ്റ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരം നവദീപ് സെയ്‌നി, സൗരഭ് കുമാർ എന്നിവരും ടീമിൽ ഇടം നേടി. കഴിഞ്ഞ ഏതാനും […]

Cricket

‘വിജയലക്ഷ്യം എത്ര ആയാലും മറികടക്കാൻ ശ്രമിക്കും’; ജോണി ബെയർസ്റ്റോ

വിജയലക്ഷ്യം എത്ര ആയാലും അത് മറികടക്കാൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോ. നാലാം ദിനത്തിലെയും അഞ്ചാം ദിനത്തിലെയും പിച്ചുകളുടെ അവസ്ഥ അറിയാം. എന്ത് തന്നെയായാലും വിജയലക്ഷ്യം മറികടക്കാൻ ശ്രമിക്കുന്ന തന്നെ ചെയ്യുമെന്ന് താരം പ്രതികരിച്ചു. നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തിട്ടുണ്ട്. 361 റൺസിൻ്റെ ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്. “വിജയലക്ഷ്യം എന്തുതന്നെ ആയാലും അത് മറികടക്കാൻ ശ്രമിക്കും. അതിൽ മറ്റ് കാര്യങ്ങൾ നോക്കിയിട്ട് പ്രത്യേകിച്ച് ഒന്നും […]

Cricket

എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ഇന്ന്; ഇന്ത്യക്ക് കഠിനം

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ഇന്ന്. ബിർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം ആരംഭിക്കുക. പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനും ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനും കീഴിൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ട് ഇന്ത്യക്ക് കനത്ത വെല്ലുവിളിയാവും. ക്യാപ്റ്റൻ രോഹിത് ശർമയുടെയും കെഎൽ രാഹുലിൻ്റെയും അഭാവവും ഇന്ത്യക്ക് തിരിച്ചടിയാണ്. ആഷസിലും അതിനു ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലും വളരെ മോശം പ്രകടനം നടത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റനെയും പരിശീലകനെയും മാറ്റിയാണ് ന്യൂസീലൻഡിനെതിരെ ഇറങ്ങിയത്. […]

Cricket Sports

എഡ്ജ്ബാസ്റ്റൺ ടെസ്റ്റ്; ഇന്ത്യയുടെ ലക്ഷ്യം 90 വർഷത്തെ ചരിത്രം തിരുത്തുക

ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോൾ 90 വർഷത്തെ ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇംഗ്ലണ്ടിൽ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര വിജയിക്കാൻ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താൽ ഇന്ത്യക്ക് ഈ നേട്ടം സ്വന്തമാകും. നിലവിൽ ഇന്ത്യ 2-1നു മുന്നിലാണ്. 1932ലാണ് ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിലേക്ക് പര്യടനം നടത്തിയത്. എന്നാൽ, ഇതുവരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 1959, 2014, 2018 വർഷങ്ങളിലാണ് ഇന്ത്യ […]