Cricket

വ്യക്തിപരമായ കാരണങ്ങൾ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് കോലി പിൻമാറി

വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് പിന്മാറി സൂപ്പർ താരം വിരാട് കോലി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോലിക്ക് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ക്യാപ്റ്റൻ രോഹിത് ശർമയുമായും ടീം മാനേജ്‌മെന്റുമായും സെലക്ടർമാരുമായും വിരാട് സംസാരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ക്യാപ്റ്റന്റെ പിന്തുണയുണ്ടെന്നും ബിസിസിഐ അറിയിച്ചു. പുരുഷന്മാരുടെ സെലക്ഷൻ കമ്മിറ്റി ഉടൻ പകരക്കാരനെ പ്രഖ്യാപിക്കും. കോലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിച്ചു. കോലിയുടെ അഭാവത്തിൽ യശസ്വി […]

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പോരാട്ടം ഇന്ന് മുതല്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പോരാട്ടം ഇന്ന് മുതല്‍. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ആരംഭിക്കും. ദക്ഷിണാഫ്രിക്കൻ മണ്ണിലെ മോശം റെക്കോർഡ് തിരുത്താനാകും ടീം ഇന്ത്യ ശ്രമിക്കുക. ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് തോൽവിക്ക് ശേഷം രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പൻ താരങ്ങൾ തിരിച്ചെത്തുന്നു എന്നതാണ് പ്രധാന സവിശേഷത. സീനിയർ താരങ്ങളുടെ തിരിച്ചുവരവ് ടീമിന് കരുത്ത് പകരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ എട്ട് ടെസ്റ്റ് പര്യടനങ്ങളാണ് ടീം ഇന്ത്യ […]

Cricket

വനിതാ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്, രണ്ടാം ഇന്നിംഗ്സിൽ 186/6

ഇംഗ്ലണ്ടിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ മികച്ച നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് 478 റണ്‍സ് ലീഡുണ്ട്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിട്ടുണ്ട്. 67 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് ഹര്‍മന്‍പ്രീതും 17 റണ്‍സുമായി പൂജയുമാണ് ക്രീസില്‍. രണ്ടാം ഇന്നിംഗ്‌സിൽ മികച്ച തുടക്കമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷഫാലി (33), സ്മൃതി (26), […]

Cricket Sports

146 വർഷത്തിനിടെ ഇതാദ്യം; പാക് താരം സൗദ് ഷക്കീലിന് അപൂർവ റെക്കോർഡ്

പാകിസ്താൻ ക്രിക്കറ്റ് താരം സൗദ് ഷക്കീലിന് അപൂർവ റെക്കോർഡ്. ടെസ്റ്റ് ക്രിക്കറ്റിൽ 146 വർഷം നീണ്ട റെക്കോർഡാണ് ഷക്കീൽ തിരുത്തിയെഴുതിയത്. അരങ്ങേറി തുടർച്ചയായ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ 50 റൺസിലധികം നേടിയ താരമെന്ന റെക്കോർഡാണ് ഷക്കീൽ നേടിയത്. താരത്തിൻ്റെ ഏഴാം ടെസ്റ്റ് മത്സരമാണ് ശ്രീലങ്കക്കെതിരെ ഇപ്പോൾ നടക്കുന്നത്. ഈ മത്സരത്തിൽ സൗദ് ഷക്കീൽ 57 റൺസ് നേടി പുറത്തായി. ശ്രീലങ്കക്കെതിരെ ഷക്കീൽ നേടിയത് തൻ്റെ കരിയറീലെ ആറാം അർദ്ധസെഞ്ചുറിയാണ്. ഇതോടൊപ്പം ഷക്കീലിന് ഒരു സെഞ്ചുറിയും ഒരു ഇരട്ട […]

Cricket

‘പുറത്തുനിൽക്കുന്നവർക്ക് എന്തും പറയാം, അദ്ദേഹം പറഞ്ഞത് അസംബന്ധമാണ്’; രവി ശാസ്ത്രിക്കെതിരെ രോഹിത് ശർമ

ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രിക്കെതിരെ ക്യാപ്റ്റൻ രോഹിത് ശർമ. മൂന്നാമത്തെ മത്സരത്തിൽ പരാജയപ്പെടാൻ കാരണം ഇന്ത്യയുടെ അമിത ആത്‌മവിശ്വാസമാണെന്ന രവി ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് രോഹിത് രംഗത്തുവന്നത്. ശാസ്ത്രി പറഞ്ഞത് അസംബന്ധമാണെന്നും എല്ലാ മത്സരങ്ങളും വിജയിക്കാനാണ് ശ്രമിക്കുന്നതെന്നും രോഹിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. “രവി ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്ന ആളാണ്. കളിക്കുമ്പോൾ ഞങ്ങളുടെ ചിന്താഗതി എന്താണെന്ന് അദ്ദേഹത്തിനറിയാം. അമിത ആത്‌മവിശ്വാസമല്ല അത്. സത്യത്തിൽ നിങ്ങൾ രണ്ട് കളി വിജയിക്കുമ്പോൾ, നിങ്ങൾ അമിത ആത്‌മവിശ്വാസമാണെന്ന് പുറത്തുനിന്ന് ആളുകൾ പറഞ്ഞാൽ അത് […]

Cricket

അഹ്‌മദാബാദ് ടെസ്റ്റ് ഇന്നുമുതൽ; ജയം മാത്രം ലക്ഷ്യമിട്ട് ഓസീസ്, ഇന്ത്യക്ക് വേണ്ടത് സമനില

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് ഇന്നുമുതൽ. അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 9.30ന് മത്സരം ആരംഭിക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മത്സരം കാണാനെത്തും. പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചെങ്കിൽ മാത്രമേ ഓസീസിന് പരമ്പരയിൽ പരാജയപ്പെടാതിരിക്കാൻ കഴിയൂ. എന്നാൽ, ഇന്ത്യക്ക് സമനില മതി. (ahmedabad test india australia) വാഹനാപകടത്തിൽ പരുക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്തിനു […]

Cricket

ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇൻഡോറിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് തകർച്ച. ആദ്യ ദിനം ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ 84 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ പതറുകയാണ് ടീം. ആദ്യ സെഷനിൽ ഓസ്ട്രേലിയൻ സ്പിന്നർമാർ കത്തിക്കയറുകയായിരുന്നു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രോഹിതിന്റെ പ്രതീക്ഷകളാകെ തെറ്റിക്കുന്ന പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്പിന്നർമാർ പുറത്തെടുത്തത്. 45 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ(12), ശുഭ്മാൻ ഗിൽ(21), […]

Cricket

മാത്യു കുഹ്നെമാന് അഞ്ചു വിക്കറ്റ്, ഇന്ത്യ 109 റണ്‍സിന് പുറത്ത്; ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 109 റൺസിന് പുറത്ത്. ആദ്യ സെഷനിൽ ഓസ്ട്രേലിയൻ സ്പിന്നർമാർ കത്തിക്കയറുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാത്യു കുഹ്നെമാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. അതേസമയം മറുപടി ബാറ്റിങ്ങിൽ 7 ഓവർ പിന്നിടുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലാണ്. ഇൻഡോറിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രോഹിതിന്റെ പ്രതീക്ഷകളാകെ തെറ്റിക്കുന്ന […]

Cricket

അവസാന ടെസ്റ്റിൽ ഗ്രീൻ പിച്ച് പരീക്ഷിച്ചേക്കുമെന്ന് രോഹിത് ശർമ

ഓസ്ട്രേലിയക്കെതിരായ അവസാന മത്സരത്തിൽ ഗ്രീൻ പിച്ച് പരീക്ഷിച്ചേക്കുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള തയ്യാറെടുപ്പായി ഗ്രീൻ വിക്കറ്റ് പരീക്ഷിക്കുമെന്നാണ് രോഹിത് അറിയിച്ചത്. ഇന്ത്യ ഫൈനൽ പ്രവേശനം നേടുകയാണെങ്കിൽ ഓസ്ട്രേലിയയാവും എതിരാളികൾ. ലണ്ടനിലെ ഓവലിലാണ് മത്സരം. ബോർഡർ – ഗവാസ്കർ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 2-0നു മുന്നിലാണ്. (rohit sharma test pitch) “ഇംഗ്ലണ്ടിൽ ഓസ്ട്രേലിയയെ നേരിടുകയെന്നാൽ വളരെ ബുദ്ധിമുട്ടാവും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള തയ്യാറെടുപ്പായി അഹ്‌മദാബാദിനെ പരീക്ഷിക്കാനിടയുണ്ട്. ഞങ്ങൾ ഇതിനകം […]

Cricket

ബുംറ ഐപിഎലിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകിയേക്കുമെന്ന് റിപ്പോർട്ട്. താരം ഐപിഎലിലൂടെ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതിനു സാധ്യതയില്ലെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎലിലും ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ബുംറ തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎൽ മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിലുമാണ് നടക്കുക. (bumrah injry ipl wtc) അതേസമയം, ഓസ്ട്രേലിയക്കെതിരായ ബോർഡർ […]