India

ശ്രീനഗറിൽ രണ്ട് വ്യവസായികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

ശ്രീനഗറിൽ സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ രണ്ട് വ്യവസായികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. വ്യവസായികളായ മുദാസിർ ഗുൽ, അൽതാഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ തീവ്രവാദികളെ സഹായിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം ഹൈദർപോറയിലെ വാണിജ്യ സമുച്ചയത്തിന് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വാണിജ്യ സമുച്ചയത്തിന് ഉള്ളിൽ ആറ് കമ്പ്യൂട്ടറുകളുള്ള അനധികൃത കോൾ സെന്ററാണ് മുദാസിർ നടത്തിയിരുന്നതെന്ന് കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് രണ്ട് പിസ്റ്റളുകൾ കണ്ടെടുത്തതായും […]

India

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരന് ഡി കമ്പനിയുമായി ബന്ധം

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരൻ ജാൻ മുഹമ്മദിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധം. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് ചീഫ് വിനീത് അഗർവാളിന്റേതാണ് സ്ഥിരീകരണം. രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് മുംബൈ ധാരാവി സ്വദേശി ജാൻ മുഹമ്മദ് അറസ്റ്റിലായത്. ഡൽഹിയിലേക്ക് ട്രെയിനിൽ വരുന്ന വഴിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിഷയത്തിൽ ആശങ്ക വേണ്ടെന്നും മുംബൈയും മഹാരാഷ്ട്രയും സുരക്ഷിതമാണെന്നും വിനീത് അഗർവാൾ അറിയിച്ചു. അന്വേഷണ സംഘം ഡൽഹിയിലേക്ക് തിരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇവർ മഹാരാഷ്ട്രയിൽ സ്ഫോടനം നടത്താൻ […]

India

ഡല്‍ഹിയില്‍ ഭീകരര്‍ പിടിയിലായ സംഭവം; അന്വേഷണം ശക്തമാക്കി പൊലീസ്

ഡല്‍ഹിയില്‍ ഭീകരര്‍ പിടിയിലായ സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കി ഡല്‍ഹി പൊലീസ്. പിടിയിലായ ഭീകരരുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന വ്യാപിപ്പിച്ചു. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രികരിച്ചാണ് പരിശോധന നടക്കുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ വിവിധ ഭാഗത്തില്‍ സ്‌ഫോടനമടക്കം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡല്‍ഹി, മഹരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ ആറ് ഭീകരരെയാണ് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ രണ്ട് […]

India National

അതിർത്തി കടന്നെത്തുന്ന ഒരു ഭീകരനും ജീവനോടെ തിരികെ പോവില്ല: കരസേനാ മേധാവി

അതിർത്തി കടന്നെത്തുന്ന ഒരു ഭീകരനും ജീവനോടെ തിരികെ പോവില്ലെന്ന് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. നഗ്‌രോട്ടയിൽ നടന്ന സൈനിക നീക്കത്തിനു പിന്നാലെയാണ് പാകിസ്താനെ പേരെടുത്ത് പരാമർശിക്കാതെ കരസേനാ മേധാവി മുന്നറിയിപ്പ് നൽകിയത്. വ്യാഴാഴ്ച പുലർച്ചെ കശ്മീരിലെ നാഗ്‌രോട്ടയിൽ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. “ഇത് വളരെ വിജയകരമായ ഒരു ദൗത്യമായിരുന്നു. സേനയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ശക്തിയാണ് ഇതിൽ നിന്ന് വ്യക്തമായത്. അതിർത്തി കടന്നെത്തുന്ന എതിരാളികൾക്കും ഭീകരർക്കുമുള്ള വ്യക്തമായ സന്ദേശമാണ് ഇത്. ഇങ്ങനെയായിരിക്കും അവരോടും പെരുമാറുക. […]

India National

തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു, മോഷണക്കുറ്റം ചുമത്തി മര്‍ദ്ദിച്ചു; പരാതിയുമായി ഡല്‍ഹിയിലെ കശ്മീരി യുവതി

വീട്ടുടമ തന്നെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതായും മോഷണക്കുറ്റം ചുമത്തി മര്‍ദ്ദിച്ചതായും ഡല്‍ഹിയില്‍ വാടകക്ക് താമസിക്കുന്ന കശ്മീരി യുവതിയുടെ പരാതി. തെക്കന്‍ ഡല്‍ഹിയിലെ കൈലാഷ് ഏരിയയിലെ അപ്പാര്‍ട്ട്മെന്റില്‍ വാടകക്ക് താമസിക്കുന്ന യുവതിക്കാണ് അധിക്ഷേപം നേരിട്ടത്. 22കാരിയായ നൂര്‍ എന്ന യുവതിയുമാണ് വീട്ടുടമക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി എന്റെ വീട്ടിലെത്തിയ ഞങ്ങളുടെ വീട്ടുടമസ്ഥ എന്നെയും സുഹൃത്തുക്കളെയും തീവ്രവാദികള്‍ എന്നു വിളിച്ചു ആക്ഷേപിച്ചു. ഞങ്ങള്‍ കശ്മീരില്‍ നിന്നായതാണ് ഇതിന് കാരണം. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നില്‍ വച്ചായിരുന്നു ഈ […]