National

ബാരാമുള്ള ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ ഉറി, ഹത്‌ലംഗ മേഖലയിൽ നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു സൈനിക നടപടി. ശനിയാഴ്ച പുലർച്ചെ ഉറിയിലെ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു. പാക് സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു അതിർത്തി കടക്കാനുള്ള ഇവരുടെ ശ്രമം. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാക് പോസ്റ്റിൽ വെടിവയ്പ്പ് തുടരുന്നതിനാൽ മൂന്നാമന്റെ മൃതദേഹം വീണ്ടെടുക്കാനായിട്ടില്ല. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യവും സിആർപിഎഫും പ്രദേശത്ത് തെരച്ചിൽ […]

National

ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതർ വെടിവച്ചു കൊന്നു

പാക് അധീന കശ്മീരിൽ ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതർ വെടിവച്ചു കൊന്നു. നിരോധിത ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പാക് അധീന കശ്മീരിലെ പള്ളിക്കുള്ളിൽ കയറി അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊല്ലുകയായിരുന്നു. പാക് അധീന കശ്മീരിലെ റാവൽകോട്ടിൽ വച്ച് അൽ-ഖുദൂസ് മസ്ജിദിനുള്ളിൽ വെച്ചാണ് ഭീകരന് വെടിയേറ്റത്. കോട്ലിയിൽ നിന്ന് പ്രാർത്ഥന നടത്താനെത്തിയ റിയാസ് അഹമ്മദിന് തലയ്ക്ക് വെടിയേറ്റുവെന്നാണ് വിവരം. ലഷ്കർ-ഇ-തൊയ്ബയുടെ പ്രധാന കമാൻഡറിൽ ഒരാളാണ് കൊല്ലപ്പെട്ട റിയാസ് അഹമ്മദ്. […]

National

നുഴഞ്ഞുകയറ്റ ശ്രമം; ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം

ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് വധിച്ചത്. പൊലീസില്‍ നിന്നും രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതയിലായിരുന്നു സൈന്യം. മച്ചില്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ പൊലീസും സൈന്യവും സംയുക്തമായി ആക്രമണം നടത്തുകയായിരുന്നു.റൈഫിളുകളും ബുള്ളറ്റുകളും ഗ്രനേഡുകളും പിസ്റ്റളുകളും പാകിസ്താന്‍ കറന്‍സികളും ഭീകരരുടെ കൈവശം നിന്ന് സൈന്യം പിടിച്ചെടുത്തു.

India National

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ചാർസു മേഖലയിൽ ഇന്ന് രാവിലെ ആരംഭിച്ച വെടിവെപ്പിൽ ഒരു ഭീകരനെ വധിച്ചു. രണ്ട് പേർ ഒളിവിലുണ്ടെന്നാണ് വിവരം. സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. സ്ഥലത്ത് നിന്നും സാധാരണക്കാരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രദേശത്തെ റോഡുകൾ സുരക്ഷാ സേന അടച്ചിട്ടു. ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സേനയുടെ സംയുക്ത സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. സേന വളയുന്നത് കണ്ട് ഭീകരർ […]