India

ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

രാജ്യത്ത് വന്‍ ഭീകരവാദി ആക്രമണ സാധ്യത എന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മുംബൈ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നത യോഗത്തിന്റെതാണ് തീരുമാനം. ജമ്മു-കശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളും യോഗം വിലയിരുത്തി. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ ഭീകരവാദ സംഘങ്ങള്‍ ശക്തമാക്കിയെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നല്‍കിയ വിവരം. ജമ്മുകശ്മീര്‍ അതിര്‍ത്തിക്ക് പുറമേ രാജ്യത്തിനുള്ളില്‍ ഉള്ള സ്ലീപ്പര്‍ സെല്ലുകളും ഭീകരമുഖം പുറത്ത് കാട്ടും. വലിയ സ്‌ഫോടനങ്ങള്‍ക്കടക്കം […]

India National

ഭീകരാക്രമണ ഭീഷണി; രാജ്യത്തെ പ്രധാന നഗരങ്ങള്‍ അതീവ ജാഗ്രതയില്‍

ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി ഡല്‍ഹിയില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങള്‍ അതീവ ജാഗ്രതയില്‍. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വന്‍ ഭീകരാക്രമണ പദ്ധതിയാണ് സുരക്ഷാസേന കഴിഞ്ഞ ദിവസം കശ്മീരില്‍ പരാജയപ്പെടുത്തിയത്.ഈ വര്‍ഷം 21 പ്രദേശവാസികളാണ് പാകിസ്താനിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ കശ്മീരില്‍ കൊല്ലപ്പെട്ടത്. അതിശൈത്യത്തിന്റെയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെയും മറവില്‍ ഭീകരര്‍ നുഴഞ്ഞുകയറുണ്ടെന്ന്സുരക്ഷസേന വ്യക്തമാക്കിരുന്നു. ഈ മാസം മാത്രം 37 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശ്രീനഗര്‍, കശ്മീരിലെ പുല്‍വാമ, […]

India

കശ്മീരില്‍ ഭീകരാക്രമണം: മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബി.ജെ.പി ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറിയും വൈ കെ പോറ സ്വദേശിയുമായ ഗുലാം അഹ്‌മദ് യാറ്റൂവിന്‍റെ മകന്‍ ഫിദാ ഹുസയ്ന്‍ യാത്തൂ, പ്രവര്‍ത്തകരായ സോഫത്ത് ദേവ്സര്‍ നിവാസി ഉമര്‍ റാഷിദ് ബേയ്ഗ്, വൈകെ പോറ നിവാസി ഉമര്‍ റംസാന്‍ ഹാജം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റ ഇവരെ […]

India National

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്രാന്‍സിലെ നോത്രദാം ബസലിക്കയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഒട്ടേറെ ലോകരാഷ്ട്രങ്ങള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഫ്രാന്‍സില്‍ ഇന്നലെ നടന്നതടക്കമുള്ള ഭീകരവാദ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ഫ്രാന്‍സിലെ ജനങ്ങളോടുമുള്ള അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഏത് സാഹചര്യത്തിലായാലും ഭീകരവാദത്തിന് ന്യായീകരണമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ […]