ജമ്മു കശ്മീരിലെ നർവാൾ ഇരട്ട സ്ഫോടനത്തിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ അറസ്റ്റിൽ. പിടിയിലായ ആരിഫ് സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ. ഇരട്ട സ്ഫോടനത്തിന് ഉപയോഗിച്ച പെർഫ്യൂം ബോംബ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. ജനുവരി 21 ന് നടന്ന ഇരട്ട സ്ഫോടനത്തിൽ 9 പേർക്ക് പരുക്കേറ്റിരുന്നു. ആരെങ്കിലും സ്പർശിക്കുകയോ അമർത്തുകയോ ചെയ്താൽ ഉടൻ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള പെർഫ്യൂം ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരിൽ ഇത്തരമൊരു ബോംബ് […]
Tag: terror attack
ജമ്മുവിൽ ആറ് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരിൽ വ്യത്യസ്‍ത സംഭവങ്ങളിലായി സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. ജെയ്ഷ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്. വധിക്കപ്പെട്ടവരിൽ രണ്ട് പാക്കിസ്ഥാൻ ഭീകരർ ഉണ്ടായിരുന്നതായി ജമ്മു സോൺ പൊലീസ് അറിയിച്ചു. അനന്ത്‌നാഗിലും കുൽഗ്രാമിലും നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് ഏറ്റുമുട്ടൽ നടന്നത്. അനന്ത്‌നാഗിലെ നൗഗാം മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കശ്മീരിൽ ഏറ്റുമുട്ടൽ; ജവാൻ വീരമൃത്യുവരിച്ചു
കശ്മീരിലെ ബുദ്ഗാമിൽ സിആർപിഎഫ് സംഘത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാൻ വീരമൃത്യുവരിച്ചു. സിആർപിഎഫിന്റെ പട്രോളിംഗ് സംഘത്തിന് നേരെ ഇന്ന് രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. കൂടാതെ അവന്തിപോരയിലെ ത്രാൽ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഒരു ഭീകരനെ വധിച്ചു. സംയുക്ത സേനയുടെ ഭീകരവിരുദ്ധ നടപടിയിലാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് സേന നടത്തിയ തെരച്ചിലിൽ ആയുധങ്ങൾ പിടിച്ചെടുത്തു.
ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
ജമ്മു കശ്മീരിൽ നിന്നും ഭീകരർ ഡൽഹിയിലേക്ക് കടന്നേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഭീകരാക്രമണ സാധ്യതയെന്ന ഇന്‍റലിജൻസ് വിവരത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത. ജമ്മു കശ്മീരിൽ നിന്നും ഭീകരർ ഡൽഹിയിലേക്ക് കടന്നേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഡൽഹി അതിർത്തികളിൽ ജാഗ്രത ശക്തമാക്കി. ബസുകള്‍, കാറുകള്‍, ടാക്സികള്‍ അടക്കമുള്ളവയില്‍ ഡല്‍ഹിയില്‍ ഭീകരര്‍ എത്തിയേക്കാമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കി. ആശുപത്രികളിലും മാര്‍ക്കറ്റുകളിലും ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തികളില്‍ എല്ലാം നിരീക്ഷണം കര്‍ശനമാക്കി. ജമ്മു കശ്മീരിന്‍റെ […]