India National

കണ്ണിൽ സ്ക്രൂഡ്രൈവർ കുത്തിയിറക്കി, ബ്ലേഡ് കൊണ്ട് കഴുത്തറുത്തു; തെലങ്കാനയിൽ 19 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി

തെലങ്കാനയെ വിറപ്പിച്ച് വീണ്ടും അരുംകൊല. വികാരാബാദ് ജില്ലയിൽ 19 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളി. പെൺകുട്ടിയുടെ കണ്ണിൽ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വികാരാബാദ് ജില്ലയിലെ പരിഗി മണ്ഡലിലെ കലാപൂർ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ജുട്ടു സിരിഷ(19) എന്ന യുവതിയാണ് മരിച്ചത്. ജൂൺ 10 ന് രാത്രി 11 മണിയോടെ വീടുവിട്ടിറങ്ങിയ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് രക്തത്തിൽ മുങ്ങിയ നിലയിൽ കായലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കായി […]

National

തെലങ്കാനയില്‍ സംഘര്‍ഷം രൂക്ഷം; സമരക്കാരെ തല്ലിച്ചതച്ച് പൊലീസ്

തെലങ്കാനയില്‍ ഇന്നലെ രാത്രി വീണ്ടും സംഘര്‍ഷം. അതി രൂക്ഷമായ പൊലീസ് നടപടിയില്‍ സമരക്കാരെ രാത്രി വീടുകളിലെത്തി അറസ്റ്റു ചെയ്തു. ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. പൊലീസ് നടത്തിയത് നരനായാട്ടെന്ന് മുസ്ലിം സംഘടനകള്‍ പ്രതികരിച്ചു. സ്ത്രീകളുള്ള വീടുകളില്‍ വനിതാ പൊലീസ് ഇല്ലാതെ അതിക്രമിച്ചു കയറി. പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദിച്ചു. സമാധാനപരമായി നടത്തിയ സമരം അക്രമമാക്കിയത് പൊലീസ് തന്നെയാണെന്നും സംഘടനകള്‍ പ്രതികരിച്ചു. സമരക്കാരെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ പൊലീസ് പ്രതിരോധത്തിലായിരിക്കുകയാണ്. ഓള്‍ഡ് സിറ്റി ശഹാലി ബന്ദയില്‍ ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ പൊലീസിന് […]

National

തെലുങ്കാനയിലും ഡബിൾ എഞ്ചിൻ സർക്കാർ വേണം : നരേന്ദ്രമോദി

തെലുങ്കാനയിലും ഡബിൾ എഞ്ചിൻ സർക്കാർ വേണമെന്ന് നരേന്ദ്രമോദി. തെലങ്കാനയിലെ ജനങ്ങൾക്ക് ബിജെപിയിലുള്ള വിശ്വാസം കൂടിയെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. സംസ്ഥാനത്ത് തുടരുന്ന രാജവാഴ്ചയുടെ രാഷ്ട്രീയത്തിന് സമാപനം കുറിക്കാൻ സമയമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കരുത്ത് വർധിപ്പിക്കലടക്കമുള്ള ലക്ഷ്യങ്ങളോടെ ഹൈദരാബാദിൽ സംഘടിപ്പിച്ച ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.ബംഗാൾ, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ബിജെപി പ്രവർത്തകരെ മോദി അഭിനന്ദിച്ചു. ഈ സംസ്ഥാനങ്ങളിലെ ബിജപി പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. […]

National

കേന്ദ്രത്തിന്റെ നെല്ല് സംഭരണ നയത്തിൽ പ്രതിഷേധം; തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ധർണ ഇന്ന്

കേന്ദ്ര സർക്കാരിൻ്റെ നെല്ല് സംഭരണ നയത്തിൽ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ധർണ ഇന്ന് ഡൽഹിയിൽ. തെലങ്കാനഭവനു മുന്നിലാണ് മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും എംപിമാരും പങ്കെടുക്കുന്ന ഒരു ദിവസം നീളുന്ന ധർണ. 61 ലക്ഷം കർഷകരെയും, കുടുംബങ്ങളെയും ബാധിക്കുന്നതാണ് പ്രശ്നമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. ഹരിയാന, പഞ്ചാബ്‌ സംസ്ഥാനങ്ങളിലെ സംഭരണ മാതൃക തെലങ്കാനയിൽ നടപ്പാക്കണമെന്നാണ്‌ ആവശ്യം. കേന്ദ്രസർക്കാരിന്റെ പദ്ധതികളും നയങ്ങളും ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനത്തിന് ഭീഷണിയാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞു.

National

രാഹുൽ ഗാന്ധി തെലങ്കാനയിലേക്ക്, തിങ്കളാഴ്ച നേതാക്കളുമായി കൂടിക്കാഴ്ച

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെലങ്കാനയിലേക്ക്. തിങ്കളാഴ്ച സംസ്ഥാനത്ത് എത്തുന്ന രാഹുൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അടുത്ത വർഷം നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് അദ്ദേഹത്തിൻ്റെ സന്ദർശനം. സംസ്ഥാന പാർട്ടി അധ്യക്ഷൻ രേവന്ത് റെഡ്ഡി, എംപിമാരായ ഉത്തം കുമാർ റെഡ്ഡി, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി എന്നിവരുൾപ്പെടെ തെലങ്കാന കോൺഗ്രസ് നേതാക്കൾ ഏപ്രിൽ നാലിന് നടക്കുന്ന യോഗത്തിൽ പങ്കെടുത്തേക്കും. തെലങ്കാനയുടെ ചുമതലയുള്ള മാണിക്കം ടാഗോറും പങ്കെടുക്കുമെന്നാണ് സൂചന. തെലങ്കാന നേതാക്കളും രാഹുൽ ഗാന്ധിയും തമ്മിൽ നടക്കുന്ന […]

National

ഗോഡൗൺ തീപിടിത്തത്തിൽ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവം; അനുശോചനം അറിയിച്ച് തെലങ്കാന മുഖ്യമന്ത്രി

സെക്കന്തരാബാദിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ ബിഹാറിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സെക്കന്തരാബാദിലെ ബോയ്ഗുഡ ആക്രിക്കടയിലാണ് തീപിടിത്തം. അപകടത്തിൽ 11 പേര്‍ വെന്തു മരിച്ചു. ഷോപ്പില്‍ 12 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാര്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു തീപിടുത്തമുണ്ടായത്. അഗ്നിബാധയെത്തുടര്‍ന്ന് ഗോഡൗണിന്റെ ഭിത്തി ഇടിഞ്ഞു വീണത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. തീപിടുത്തത്തില്‍ […]

India

നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി; തെലങ്കാനയില്‍ വ്യവസായികളുമായി ചര്‍ച്ച

ഹൈദരാബാദിൽ നിക്ഷേപകരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്‍പതോളം പ്രമുഖ വ്യവസായികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് 4.30ന് ഹൈദരാബാദിലാണ് ചര്‍ച്ച. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവന്‍ അടക്കുമുള്ളവര്‍ തെലങ്കാനയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പങ്കെടുക്കുന്നത് ഫർമസ്യുട്ടിക്കൽ,ബയോടക്നോളജി, ഇൻഫ്രാ സ്ട്രക്ചർ കമ്പനികളാണ്. തെലങ്കാനയിൽ നിന്നും ഒരു വ്യവസായിയെ എങ്കിലും കേരളത്തിലേക്കെത്തിക്കാനാണ് സർക്കാരിൻറെ ശ്രമം. കേരളത്തില്‍ നിന്നും കിറ്റക്സ് തെലങ്കാനയില്‍ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് തെലങ്കാനയില്‍ നിന്നും കേരളം നിക്ഷേപകരെ ക്ഷണിക്കുന്നത്.

India National

ചിപ്പ് ഘടിപ്പിച്ച് ഇന്ധന വെട്ടിപ്പ്: 33 പെട്രോള്‍ പമ്പുകള്‍ പൂട്ടിച്ചു

80000 മുതല്‍ 1,20,000 രൂപ വരെ ചെലവാക്കിയാണ് പമ്പ് ഉടമകള്‍ ചിപ്പ് ഘടിപ്പിച്ചത്. ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോളിന്‍റെയും ഡീസലിന്‍റെയും അളവില്‍ കൃത്രിമം കാണിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി. തെലങ്കാനയിലും ആന്ധ്ര പ്രദേശിലുമാണ് സംഭവം. പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പെട്രോള്‍, ഡീസല്‍ വെട്ടിപ്പ് പിടികൂടിയത്. വെട്ടിപ്പിന് പിന്നില്‍ അന്തര്‍ സംസ്ഥാന ഗ്യാങ് തന്നെയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പൂട്ടിയ പമ്പുകളില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍റെയും […]