നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും രാജ്യത്തിന്റെ ജി.ഡി.പിയില്‍ 7.5 ശതമാനത്തിന്റെ ഇടിവ്. തൊട്ടുമുന്‍പത്തെ പാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു. രണ്ടു വട്ടം തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക്( ടെക്നികൽ റിസഷൻ) നീങ്ങുന്നുവെന്നാണ് നാഷനൽ സ്റ്റാറ്റിക്സ് പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു. ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ 8.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നാല് ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും മോശം അവസ്ഥയാണിതെന്നാണ് റിപ്പോർട്ട്. 1996 മുതലാണ് ത്രൈമാസ […]