ഡാറ്റാ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത് ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചർ സഹിതം പെൻഡ്രൈവ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ലെക്സർ. ജമ്പ്ഡ്രൈവ് എഫ് 35 എന്നാണ് ഈ പെൻഡ്രൈവിന്റെ പേര്. 300MB/s റീഡ് സ്പീഡോടുകൂടിയ ഒരു USB 3.0 ഡ്രൈവ് ആണിത്. ജോലി സംബന്ധമായും സ്വകാര്യ ആവശ്യങ്ങൾക്കായും ഫോട്ടോ, വീഡിയോ ഉൾപ്പെടെയുള്ള ഡാറ്റകൾ നമുക്ക് കൈകാര്യം ചെയ്യേണ്ടിവരാറുണ്ട്. സൗകര്യാർഥം കൈമാറ്റം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിന് പലപ്പോഴും പെൻഡ്രൈവുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ ഇവയിലെ ഡാറ്റയുടെ സുരക്ഷ ഒരു വെല്ലുവിളിയായിരുന്നു.കാരണം പെൻഡ്രൈവ് കൈയിൽ […]
Tag: tech news
ജിയോ എയര്‍ ഫൈബര്‍ എത്തി; രണ്ടു പ്ലാനുകളിലായി 8 നഗരങ്ങളില്‍ സേവനം
റിലയന്‍സ് ജിയോയുടെ പുതിയ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമായ ജിയോ എയര്‍ ഫൈബര്‍ എത്തി. വീടുകളിലും ഓഫീസുകളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയ്ക്കായി ഉപയോഗിക്കാന്‍ സാധിക്കുന്ന പോര്‍ട്ടബിള്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനം ആണിത്. ജിയോ എയര്‍ ഫൈബര്‍, ജിയോ എയര്‍ ഫൈബര്‍ മാക്‌സ് എന്നിങ്ങനെ രണ്ടു പ്ലാനുകളിലാണ് സേവനം ലഭ്യമാവുക. ആദ്യഘട്ടത്തില്‍ അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, പൂനെ എന്നിവയുള്‍പ്പെടെ എട്ട് നഗരങ്ങളില്‍ സേവനം ഉണ്ടാകും. ജയോ എയര്‍ ഫൈബര്‍ മാക്‌സ് പ്ലാനില്‍ 300, 500, 1000 എംബിപിഎസ് […]