India National

ഗൃഹപാഠം ചെയ്തില്ല, വിദ്യാർത്ഥിയെ പ്ലാസ്റ്റിക് പൈപ്പുകൊണ്ട് ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ

ഓരോ ബാല്യവും വാർത്തെടുക്കപ്പെടുന്നത് വിദ്യാലയങ്ങളിലാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണം, മാനസികവും ബുദ്ധിപരവുമായ വളർച്ച, സാമൂഹികമായ ഇടപെടലുകളെ കുറിച്ചുള്ള അവബോധം തുടങ്ങി പുസ്തകത്താളുകൾക്ക് പുറത്തുള്ള ഒട്ടേറെ കാര്യങ്ങളെ കുറിച്ച് കുട്ടികൾ അറിവുനേടുന്നത് ക്ലാസ് മുറികളിൽ നിന്നും വിദ്യാലയ പരിസരങ്ങളിൽ നിന്നുമാണ്. ഭാവി തലമുറയെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വലിയ പങ്ക് വഹിക്കുന്നു. നല്ലതും ചീത്തയും ശരിയും തെറ്റും മനസ്സിലാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നത് ഓരോ അധ്യാപകനുമാണ്. എന്നാൽ ആശങ്കയുളവാക്കുന്ന വാർത്തകളാണ് ഈയിടെയായി പുറത്തുവരുന്നത്. ഉത്തർപ്രദേശിൽ മുസ്ലീം വിദ്യാർത്ഥിയുടെ മുഖത്തടിക്കാൻ ഹിന്ദു സഹപാഠികളോട് […]