68 വർഷത്തെ ഇടവേളയ്ക്കുശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലെത്തിയിരിക്കുകയാണ്. 18,000 കോടി രൂപയ്ക്കാണ് ടാറ്റ പൊതുമേഖലാ വിമാനക്കമ്പനിയെ ഏറ്റെടുത്തത്. കമ്പനി ഏറ്റെടുത്തതിനു പിന്നാലെ ഒട്ടനവധി മാറ്റങ്ങൾക്കും തുടക്കമിട്ടിരിക്കുന്നു. എന്നാൽ, എയർ ഇന്ത്യ എന്നൊരു പേര് എങ്ങനെ 75 വർഷം മുൻപ് ഇന്ത്യയുടെ ആദ്യ വിമാനകമ്പനിക്ക് വന്നുവെന്നത് എല്ലാവര്‍ക്കുമുള്ള സംശയമാകും. അതിനുള്ള മറുപടി ടാറ്റ തന്നെ നല്കിയിരിക്കുന്നു ഇപ്പോള്‍. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് എയർ ഇന്ത്യ എന്ന നാമകരണത്തിനു പിന്നിലെ കൗതുകകരമായ വിവരങ്ങൾ ടാറ്റ വെളിപ്പെടുത്തിയത്. […]