National

‘താജ്മഹലിൻ്റെ പഴക്കം നിർണയിക്കുന്നത് കോടതിയുടെ പണിയല്ല’; ഹർജി തള്ളി സുപ്രിം കോടതി

താജ്മഹലിൻ്റെ പഴക്കം നിർണയിക്കുന്നത് കോടതിയുടെ പണിയല്ലെന്ന് സുപ്രിം കോടതി. ഇക്കാര്യത്തിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. ഹർജിക്കാരന് ഈ ആവശ്യവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. സുര്‍ജിത് സിങ് യാദവ് എന്നയാളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ചരിത്ര പുസ്തകങ്ങളില്‍നിന്നും പാഠ്യ പുസ്തകങ്ങളില്‍നിന്നും താജ് മഹലിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നീക്കണമെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. താജ്മഹലിന്റെ പഴക്കത്തെക്കുറിച്ചു പഠിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് നിര്‍ദേശം നല്‍കണം. താജ്മഹല്‍ നിലനിൽക്കുന്ന സ്ഥലത്ത് കൊട്ടാര സദൃശ്യമായ കെട്ടിടം നേരത്തെ […]

National

താജ്മഹൽ കാണാനെത്തിയ സ്പാനിഷ് വനിതയ്ക്ക് കുരങ്ങ് ആക്രമണം; 10 ദിവസത്തിനിടെ നാലാമത്തെ സംഭവം

താജ്മഹൽ കാണാനെത്തിയ വിനോദസഞ്ചാരിയായ സ്പാനിഷ് യുവതിയെ കുരങ്ങുകൾ ആക്രമിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് നാലാം തവണയാണ് വിനോദസഞ്ചാരികൾ കുരങ്ങുകളുടെ ആക്രമണത്തിനിരയാകുന്നത്. യുവതിയുടെ ഇടതുകാലിനാണ് പരുക്കേറ്റത്. യുവതിക്ക് താജ്മഹലിലെ ജീവനക്കാരും ഫോട്ടോഗ്രാഫർമാരും ചേർന്ന് പ്രാഥമിക ചികിത്സ നൽകി. ഭർത്താവിനൊപ്പമാണ് ഇവർ താജ്മഹൽ കാണാനെത്തിയത്. കുരങ്ങിന്റെ ചിത്രമെടുക്കുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടതെന്ന് താജ്മഹലിലെ കൺസർവേഷൻ അസിസ്റ്റന്റ് രാജകുമാരൻ വാജ്പേയി പറഞ്ഞു. അവർക്ക് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. വിനോദസഞ്ചാരികളെ കുരങ്ങുകളിൽ നിന്ന് സംരക്ഷിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വർധിച്ചുവരുന്ന കുരങ്ങ് […]

India

താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങൾ മെയ് 15 വരെ അടച്ചിടും

താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങൾ മെയ്15 വരെ അടച്ചിടും. കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നടപടി. നേരത്തെ കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും ചരിത്ര സ്മാരകങ്ങൾ അടച്ചിട്ടിരുന്നു. പിന്നീട് ആറ് മാസങ്ങൾക്ക് ശേഷം കർശന നിയന്ത്രണങ്ങളോടെയാണ് തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. അതേസമയം, രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം വർദ്ധിക്കുകയാണ്. രണ്ട് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഗുജറാത്ത്, […]

India

ബോംബ് ഭീഷണി; താജ്മഹൽ അടച്ചു

ആഗ്ര: ബോംബ് ഭീഷണിയെ തുടർന്ന് താജ്മഹൽ അടച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. യുപി പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്നാണ് മുൻകരുതൽ എന്ന രീതിയിൽ ചരിത്ര സ്മാരകം അടച്ചത്. ഫോൺ സന്ദേശം ലഭിക്കുന്ന വേളയിൽ താജിനുള്ളിൽ ആയിരത്തോളം സന്ദർശകരുണ്ടായിരുന്നു. ആളുകളെ ഒഴിപ്പിച്ച് നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്തിയില്ലെന്ന് ആഗ്ര എഡിജി രാജീവ് കൃഷ്ണ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊഴിൽ ലഭിക്കാത്തതിൽ നിരാശനായ യുവാവാണ് വ്യാജ സന്ദേശം നൽകിയതെന്ന് പൊലീസ് പറയുന്നു. സുരക്ഷാ […]