World

തായ്‌വാൻ രാഷ്ട്രപതി  തെരഞ്ഞെടുപ്പിന്റെ ദിശാസൂചിക

അങ്ങനെ പ്രതീക്ഷിച്ചതു പോലെ, ഡെമോക്രാറ്റിക്‌ പ്രോഗ്രസ്സിവ് പാർട്ടി (ഡി.പി.പി) സ്ഥാനാർഥിയായ, ലായി ചിങ്-ത തായ്‌വാൻ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ് ഡി.പി.പി രാഷ്ട്രപതി തെരെഞ്ഞെടുപ്പ് വിജയിക്കുന്നതെന്നത് ഒരു അഭൂതപൂർവ്വമായ സ്ഥിതിവിശേഷമാണ്. ഭരണഘടനാപരമായ രണ്ടു തവണയെന്ന കാലപരിധി പൂർത്തികരിച്ച തായ്‌വാനിലെ ആദ്യ വനിതാ രാഷ്ട്രപതി സായി ഇങ്-വന്റെ പിൻഗാമിയായാണ്, ലായി തെരഞ്ഞെടുക്കപ്പെടുന്നത്. സായി ഭരണത്തിൽ ഉപരാഷ്ട്രപതിയായിരുന്നു ലായി. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഡി.പി.പി, സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവരായാണ്, പൊതുവെ കാണപ്പെടുന്നത്. തായ്‌വാൻ ജനാധിപത്യ വ്യവസ്ഥയിലെ രാഷ്ട്രീയ-സാമ്പത്തിക സ്ഥാപനങ്ങളെ അട്ടിമറിക്കാൻ, […]

World

തുവാന്‍ തുവാനെ രക്ഷിക്കാന്‍ ചൈനയില്‍ നിന്നും വിദഗ്ധരെയെത്തിക്കാന്‍ തായ്‌വാന്‍

ഭീമന്‍ പാണ്ടയുടെ ചികിത്സയ്ക്കായി ചൈനയില്‍ നിന്ന് തായ്‌വാനിലേക്ക് വിദഗ്ധരെ എത്തിക്കുന്നു. തായ്‌വാനിലെ തായ്‌പേയ് മൃഗശാലയിലെ 18 വയസ് പ്രായമുള്ള പാണ്ടക്കരടി തുവാന്‍ തുവാന്റെ ചികിത്സയ്ക്കായാണ് വിദേശത്ത് നിന്ന് ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുന്നത്. കുറച്ച് മാസങ്ങളായി അസുഖം ബാധിച്ച് ചികിത്സയിലാണ് തുവാന്‍ തുവാന്‍. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തുവാന്‍ തുവാന് രോഗം മൂര്‍ച്ഛിച്ചിരുന്നു. പിന്നാലെ തുവാന്‍ കൂടുതല്‍ അവശനായി. നടക്കാന്‍ കഴിയാതെ വരികയും ചെയ്തു. സെപ്തംബര്‍ 18ന് എംആര്‍ഐ സ്‌കാനിങും നടത്തിയിരുന്നു. തുടര്‍ന്ന് തുവാന്റെ മസ്തിഷ്‌കത്തില്‍ ഒരു മുഴ വളരുന്നതായി […]

World

യു എസ് പ്രതിനിധി സംഘം വീണ്ടും തായ്‌വാനില്‍; അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കാനെന്ന് വിശദീകരണം

വീണ്ടും തായ്‌വാന്‍ സന്ദര്‍ശിച്ച് യു എസ് പ്രതിനിധി സംഘം. മസാച്യുസെറ്റ്‌സ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കിയുടെ നേതൃത്വത്തിലുള്ള യുഎസ് കോണ്‍ഗ്രസിലെ അഞ്ചംഗ സംഘമാണ് തായ്‌വാന്‍ സന്ദര്‍ശിച്ചത്. ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് യു എസ് സംഘം വീണ്ടും തായ്‌വാനിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് ശേഷം ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കിയിരുന്നു. രണ്ട് ദിവസത്തെ അപ്രഖ്യാപിത സന്ദര്‍ശനത്തിനാണ് യു എസ് പ്രതിനിധിസംഘം തായ്‌വാനിലെത്തിയത്. തായ്‌വാനുള്ള അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കുന്നതിനാണ് […]

World

‘യുഎസ് തായ്‌വാനൊപ്പം’; സന്ദര്‍ശനം പൂര്‍ത്തിയാക്കി നാന്‍സി പെലോസി ദക്ഷിണ കൊറിയയിലേക്ക്

തായ്‌വാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. 18 മണിക്കൂര്‍ നീണ്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി നാന്‍സി പെലോസി കൊറിയയിലേക്ക് മടങ്ങി. അമേരിക്ക തായ്‌വാനോടൊപ്പം നില്‍ക്കുന്നുവെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ ട്വീറ്റ് ചെയ്തു. തായ്‌വാനുമായുള്ള ചര്‍ച്ചയില്‍ സാമ്പത്തിക സഹകരണം ചര്‍ച്ചയായി. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ ചൈന രംഗത്തെത്തിയിരുന്നു. തീകൊള്ളി കൊണ്ട് തലചൊറിയരുതെന്നാണ് അമേരിയ്ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രകോപനം തുടര്‍ന്നാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്നും ചൈന നിലപാട് കടുപ്പിക്കുന്നുണ്ട്. നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം പ്രഹസനമാണെന്ന് ചൈന […]

World

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം അപകടകരമെന്ന് ചൈന; നാളെ മുതല്‍ അതിര്‍ത്തിയില്‍ സൈനിക അഭ്യാസം

യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ അപലപിച്ച് ചൈന. പെലോസിയുടെ യാത്ര അത്യന്തം അപകടകരമാണെന്ന് ചൈന പ്രസ്താവിച്ചു. തായ്‌വാന്‍ അതിര്‍ത്തിയില്‍ നാളെ മുതല്‍ സൈനിക അഭ്യാസം നടത്തുമെന്ന് ചൈന പറഞ്ഞു. ഇത് ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് ചൈന വ്യക്തമാക്കുന്നത്. ചൈനയുടെ നിരന്തര ഭീഷണി നേരിടുന്ന തായ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നല്‍കുന്നതിനാണ് തന്റെ സന്ദര്‍ശനമെന്ന് നാന്‍സി പെലോസി പറഞ്ഞു. നാന്‍സി പെലോസി ഇന്ന് തായ്‌വാന്‍ പ്രസിഡന്റിനെ കാണുമെന്നാണ് വിവരം. പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ നയതന്ത്ര […]