National

മതവികാരം വൃണപ്പെടുത്തി; നടി തപ്‌സി പന്നുവിനെതിരെ പരാതി

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് നടി തപ്‌സി പന്നുവിനെതിരെ പരാതി.ബി.ജെ.പി എം.എൽ.എ മാലിനിയുടെ മകൻ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്. തപ്‌സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് പരാതി നൽകാൻ കാരണമായത്. ഫോട്ടോയില്‍ ഡീപ്പ് നെക്ക് ലൈന്‍ ഉള്ള ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്സി ധരിച്ചിരുന്നത്. ഇതാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്. മാര്‍ച്ച് 12ന് മുംബൈയില്‍ നടന്ന ഫാഷന്‍ വീക്കിലാണ് ഈ കോസ്റ്റ്യൂമില്‍ തപ്സി പ്രത്യക്ഷപ്പെട്ടത്. സനാതൻ ധർമ്മത്തെ അപകീർത്തിപ്പെടുത്താനുള്ള […]

India

അനുരാഗ് കശ്യപിനെയും തപ്സി പന്നുവിനെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെയും നടി തപ്സി പന്നുവിനെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. രാവിലെ ഇരുവരുടെയും വസതികളില്‍ ആദായ നികുതി വകുപ്പ് റെയിഡ് നടത്തിയിരുന്നു. മുംബൈയിലെയും പൂനെയിലെയും 30ന് മുകളില്‍ സ്ഥലങ്ങളിലാണ് രാവിലെ റെയിഡ് നടത്തിയത്. പ്രവര്‍ത്തനം അവസാനിപ്പിച്ച ഫാന്‍റം ഫിലിംസിന്‍റെ ചുവടുപിടിച്ചാണ് റെയിഡെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോളിവുഡില്‍ നിന്നും നരേന്ദ്ര മോദി സര്‍ക്കാരിനെയും അവരുടെ നയനിലപാടുകളെയും പ്രത്യക്ഷമായിത്തന്നെ തുറന്നെതിര്‍ത്ത പ്രമുഖരാണ് സംവിധായകന്‍ അനുരാഗ് കശ്യപും നടി തപ്സി പന്നുവും. പൗരത്വ […]