ടി-20 ലോകകപ്പിലെ രണ്ടാം സെമിഫൈനൽ ഇന്ന്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിൽ വിജയിക്കുന്ന ടീം കലാശപ്പോരിൽ ന്യൂസീലൻഡിനെ നേരിടും. ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ന്യൂസീലൻഡ് ഫൈനൽ പ്രവേശനം നേടിയത്. (pakistan australia world cup) തകർപ്പൻ ഫോമിലാണ് പാകിസ്താൻ. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ കളിയും ജയിച്ചെന്ന് മാത്രമല്ല, ഓരോ മത്സരത്തിലും ഓരോരുത്തരാണ് കളിയിലെ താരങ്ങളായത്. ടീമിലെ എല്ലാവരും പലതരത്തിൽ നിർണായക സംഭാവനകൾ നൽകുന്നു. മുഹമ്മദ് റിസ്‌വാനും ബാബർ […]
Tag: T20 WORLD CUP
ടി20 ലോകകപ്പ്; ആദ്യ സെമി നാളെ; ഇംഗ്ലണ്ട് ന്യൂസീലൻഡിനെ നേരിടും
ടി20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ സെമിയിൽ ഇംഗ്ലണ്ട് ന്യൂസീലൻഡിനെ നേരിടും. രാത്രി 7.30ന് അബുദാബിയിൽ ആണ് മത്സരം. പ്രാഥമിക ഘട്ടം കഴിഞ്ഞു. ഇനി ഒപ്പത്തിനൊപ്പമുള്ള പോരാട്ട നാളുകൾ. ഏറ്റവും മികച്ച നാല് സംഘങ്ങൾ ഫൈനൽ ബെർത്തിനായി പോരടിക്കുന്ന നിർണായക മത്സര ദിനങ്ങൾ. ന്യൂസീലൻഡും ഇംഗ്ലണ്ടും ആദ്യ സെമിയിൽ മത്സരിക്കുമ്പോൾ വീറും വാശിയും ഏറും. പരസ്പ്പരം ഏറ്റുമുട്ടിയ ചരിത്രം പരിശോധിച്ചാൽ ഇംഗ്ലണ്ടിന് മുൻതൂക്കമുണ്ട്. ഇരുടീമും ഇതുവരെ ട്വന്റി20 ൽ പോരടിച്ചത് 21 തവണ. […]
ടി-20 ലോകകപ്പ്: ഇന്ത്യ ഇന്ന് സ്കോട്ട്‌ലൻഡിനെതിരെ
ടി-20 ലോകകപ്പിൽ ഇന്ത്യ ഇന്ന് സ്കോട്ട്‌ലൻഡിനെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. സെമിഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാവൂ. അതേസമയം, സ്കോട്ട്‌ലൻഡ് ലോകകപ്പിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. (india scotland world cup) ടോസ് നിർണായകമാവുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ കോലിയുടെ ടോസ് പ്രകടനം പരിഗണിച്ചാൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നേക്കാം. കഴിഞ്ഞ കളിയിൽ അഫ്ഗാനിസ്ഥാനെതിരെ നടത്തിയ പോസിറ്റീവ് സമീപനം തന്നെ ഈ കളിയിലും പുറത്തെടുക്കേണ്ടതുണ്ട്. അബുദാബിയിലേതുപോലെ ബാറ്റിംഗ് […]
അനായാസം ഓസ്ട്രേലിയ; ജയം 8 വിക്കറ്റിന്
ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഓസ്ട്രേലിയ. 9 വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. ബംഗ്ലാദേശ് മുന്നോട്ടുവച്ച 74 റൺസ് വിജയലക്ഷ്യം 6.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. 20 പന്തുകളിൽ 40 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. (australia won bangladesh t20) കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 8 വിക്കറ്റിൻ്റെ ദയനീയ തോൽവി വഴങ്ങിയ ഓസ്ട്രേലിയക്ക് ഇന്നത്തെ കളിയിൽ മികച്ച ജയം അനിവാര്യമായിരുന്നു. തുടക്കം […]
പൂരാന്റെയും ഹെട്‌മെയറുടെയും പോരാട്ടം പാഴായി; ശ്രീലങ്കയ്ക്ക് 20 റൺസ് ജയം
ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് ജയം. 20 റൺസിനാണ് ശ്രീലങ്ക സൂപ്പർ 12ലെ രണ്ടാം ജയം കുറിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 190 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 81 റൺസെടുത്ത് പുറത്താവാതെ നിന്ന ഷിംറോൺ ഹെട്‌മെയറാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഹെട്‌മെയറിനൊപ്പം നിക്കോളാസ് പൂരാന് (46) മാത്രമേ വിൻഡീസ് നിരയിൽ ഇരട്ടയക്കം കടക്കാനായുള്ളൂ. ശ്രീലങ്കക്കായി വനിന്ദു […]
ടി-20 ലോകകപ്പ്: പൊരുതിക്കീഴടങ്ങി സ്കോട്ട്‌ലൻഡ്; നമീബിയക്ക് ആവേശ ജയം
ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ നമീബിയക്ക് ജയം. 4 വിക്കറ്റിനാണ് നമീബിയ സ്കോട്ട്‌ലൻഡിനെ കീഴടക്കിയത്. സ്കോട്ട്‌ലൻഡ് മുന്നോട്ടുവച്ച 110 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 4 വിക്കറ്റ് ശേഷിക്കെ നമീബിയ മറികടക്കുകയായിരുന്നു. ഇതോടെ സൂപ്പർ 12ൽ കളിച്ച രണ്ട് മത്സരങ്ങളിലും സ്കോട്ട്‌ലൻഡ് പരാജയപ്പെട്ടു. നമീബിയയുടെ ആദ്യ സൂപ്പർ 12 മത്സരമായിരുന്നു ഇത്. (namibia won scotland t20) കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ നമീബിയ ധൃതിയേതുമില്ലാതെയാണ് ബാറ്റ് ചെയ്തത്. ഇറ്റക്കിടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു […]
രക്ഷകനായി ആസിഫ് അലിയും ഷൊഐബ് മാലിക്കും; പാകിസ്താന് ആവേശജയം
ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ പാകിസ്താന് തുടർച്ചയായ രണ്ടാം ജയം. ന്യൂസീലൻഡിനെ കീഴടക്കിയാണ് പാകിസ്താൻ രണ്ടാം ജയം കുറിച്ചത്. കിവീസിനെ അഞ്ച് വിക്കറ്റിനാണ് പാകിസ്താൻ മറികടന്നത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മറികടന്നു. 33 റൺസെടുത്ത മുഹമ്മദ് റിസ്‌വാൻ പാകിസ്താൻ്റെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് വീഴ്ത്തി. (pakistan won newzealand t20) പാകിസ്താൻ്റെ അതേ നാണയത്തിൽ ന്യൂസീലൻഡ് തിരിച്ചടിച്ചപ്പോൾ ബാബറിനോ […]
ടി-20 ലോകകപ്പ്: സൂപ്പർ 12 ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും
ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്- വെസ്റ്റ് ഇൻഡീസ് മത്സരങ്ങളാണ് ഇന്ന് നടക്കുക. യഥാക്രമം ഇന്ത്യൻ സമയം വൈകിട്ട് 3.30നും രാത്രി 7.30നുമാണ് മത്സരങ്ങൾ. ആദ്യ മത്സരം അബുദാബിയിലും രണ്ടാം മത്സരം ദുബായിലും നടക്കും. (t20 australia south africa) ഓപ്പണർമാരുടെ ഫോമാണ് ഓസ്ട്രേലിയയെ വലയ്ക്കുന്നത്. ന്യൂസീലൻഡിനും ഇന്ത്യക്കുമെതിരെ നടന്ന സന്നാഹമത്സരങ്ങളിൽ വാർണറും ഫിഞ്ചും പരാജയപ്പെട്ടു. 0, 1 എന്നിങ്ങനെയായിരുന്നു വാർണറുടെ സ്കോറുകൾ. ഫിഞ്ച് അല്പം കൂടി ഭേദമാണ്. 24, […]
ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി അവതരിപ്പിച്ചു
ടി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ ജഴ്സി അവതരിപ്പിച്ചു. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, വിക്കറ്റ് കീപ്പർ ബാറ്റർ ലോകേഷ് രാഹുൽ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, പേസർ ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യൻ ജഴ്സി അവതരിപ്പിച്ചത്. കടും നീല നിറത്തിലാണ് ജഴ്സി. ജഴ്സിയിലെ പാറ്റേണുകൾ ഇന്ത്യക്കായി ആർപ്പുവിളിക്കുന്ന ആരാധകരെ പ്രതിനിധീകരിക്കുന്നതാണെന്ന് ബിസിസിഐ അറിയിച്ചു. (india jersey world cup) ബൈജൂസ് ആണ് ഇന്ത്യയുടെ പ്രധാന സ്പോൺസർ. പ്രമുഖ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമായ എംപിഎൽ ടീമിൻ്റെ ജഴ്സി […]
ടി-20 ലോകകപ്പ്: സ്റ്റേഡിയങ്ങളിൽ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കും
ടി-20 ലോകകപ്പിൽ കാണികൾക്ക് പ്രവേശനം അനുവദിക്കും. സ്റ്റേഡിയങ്ങളിൽ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ഐസിസി അറിയിച്ചു. എന്നാൽ, ഒമാനിൽ ഒക്ടോബർ മൂന്നിനുണ്ടായ ചുഴലിക്കാറ്റ് സ്ഥിതിഗതികൾ സങ്കീർണമാക്കിയിട്ടുണ്ട്. നിരത്തുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ്. ഒമാനിലെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പിന്നീട് തീരുമാനിക്കും. (World Cup stadiums fans) “പ്രദേശത്ത് നടക്കുന്ന ഏറ്റവും വലിയ കായിക പരിപാടിയാണ് ടി-20 ലോകകപ്പ്. കൊവിഡിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെൻ്റ് കൂടിയാണ് ഇത്. ഉൾക്കൊള്ളാവുന്നതിൻ്റെ 70 ശതമാനം കാണികളെ സ്റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കും. സാമൂഹിക […]