Cricket Sports

ബ്രിസ്ബന്‍ ടെസ്റ്റ്; ഉയര്‍ത്തെഴുന്നേറ്റ് ആസ്ട്രേലിയ

ബ്രിസ്ബന്‍ ടെസ്റ്റില്‍ ആദ്യ ദിനം ആസ്ട്രേലിയ 5- 274 എന്ന സ്കോറില്‍ അവസാനിപ്പിച്ചു. സെഞ്ച്വറി നേടിയ ലമ്പുഷെയിന്‍റെ മികച്ച പ്രകടനത്തിന്‍റെ മികവിലാണ് ആസ്ട്രേലിയ മികച്ച സ്കോറിലേക്ക് നടന്നടുത്തത്. ഇന്ത്യക്കായി നടരാജന്‍ രണ്ടും വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കളി അവസാനിക്കുമ്പോള്‍ 28 റണ്‍സ് നേടി ക്രിസ് ഗ്രീനും 38 റണ്‍സ് നേടി ടിം പെയിനുമാണ് ക്രീസില്‍. അരങ്ങേറ്റം ഗംഭീരമാക്കി വിക്കറ്റുകള്‍ വീഴ്ത്തിയ നടരാജനും വാഷിങ്ടണ്‍ സുന്ദറുമാണ് ഇന്നത്തെ ദിവസത്തെ […]

Cricket Sports

ഉമേഷ് യാദവിന് പകരക്കാരനായി നടരാജന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍

രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിന് പകരക്കാരനായി പേസര്‍ ടി. നടരാജന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍. ആസ്‌ട്രേലിയക്കെതിരേ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് നടരാജനെ ബി.സി.സി.ഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനായി ഷാര്‍ദുല്‍ താക്കൂറിനെയും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഓസീസ് പര്യടനത്തിലാണ് നടരാജന്റെ അരങ്ങേറ്റം. നെറ്റ് ബൗളറായി തുടങ്ങിയ 29 കാരൻ പിന്നീട് ടി 20, ഏകദിന ടീമുകളിൽ ഇടം നേടി. ദേശീയ ജഴ്സിയിൽ നാല് ലിമിറ്റഡ് ഓവർ മത്സരങ്ങളിലായി എട്ട് വിക്കറ്റുകൾ […]

Cricket Sports

ഇല്ലായ്മകളുടെ ഇന്നലകളെ യോര്‍ക്കറില്‍ വീഴ്ത്തിയ ഇടങ്കയ്യന്‍

അവന്‍ പന്തെറിഞ്ഞു, മിന്നും വേഗത്തില്‍….! ഇല്ലായ്മയുടെ ഇന്നലെകളെ മനോഹരമായ യോര്‍ക്കറുകള്‍ കൊണ്ട് പകരംവീട്ടി. ‌ഒടുവില്‍ ഓസ്ട്രേലിയയുടെ വേഗപ്പിച്ചില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ പതിനൊന്നാമത്തെ ഇടങ്കയ്യന്‍ പേസറായി അവന്‍ പന്തെറിഞ്ഞു. തമിഴ്നാട്ടിലെ സേലത്തിനടുത്ത ചിന്നപംപാട്ടിയെന്ന കൊച്ചു ഗ്രാമം. അവിടെ സാരി നിര്‍മാണ കമ്പനിയിലെ ദിവസവേതനക്കാരനായിരുന്ന അച്ഛന്‍റെയും റോഡരികില്‍ പലഹാരങ്ങള്‍ വില്‍ക്കുന്ന അമ്മയുടെയും മകനാ‍യി 1991 മെയ് 27ന് തങ്കരസു നടരാജന്‍ ജനിച്ചു. ഗവണ്‍മെന്‍റ് സ്കൂളില്‍ പഠിപ്പിക്കാന്‍ പെന്‍സിലും നോട്ടുപുസ്തകങ്ങളും വാങ്ങിത്തരാന്‍ പോലും കഴിവില്ലാതിരുന്ന വീട്ടില്‍ കുട്ടിക്കാലം ചിലവിട്ടു. 20 […]