Cricket

ലോകകപ്പിൽ ബുംറയ്ക്ക് പകരം കളിക്കേണ്ടത് സിറാജെന്ന് ഗവാസ്കർ

ടി-20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം കളിക്കേണ്ടത് മുഹമ്മദ് സിറാജെന്ന് ഇന്ത്യയുടെ മുൻ താരം സുനിൽ ഗവാസ്കർ. സമീപകാലത്തായി സിറാജ് മികച്ച രീതിയിലാണ് പന്തെറിയുന്നത്. ഷമി കുറച്ചുകാലമായി കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സിറാജിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തനമെന്നും ഗവാക്സർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു. “ഞാൻ പറയും, സിറാജിനെ ടീമിലെടുക്കാൻ. കാരണം, കഴിഞ്ഞ കുറച്ച് കാലമായി അവൻ നന്നായി പന്തെറിയുന്നു. ഷമി കുറച്ചുകാലമായി ക്രിക്കറ്റ് കളിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാതെ ലോകകപ്പിലിറങ്ങുന്നത് നന്നായിരിക്കില്ല. രണ്ട് സന്നാഹമത്സരങ്ങളുണ്ടെങ്കിലും ഷമിക്ക് അത് മതിയാവില്ല. […]

Cricket

ടി-20 ലോകകപ്പിലേക്ക് ഇനി 100 ദിവസം; കൗണ്ട് ഡൗൺ ആരംഭിച്ച് ഐസിസി

ടി-20 ലോകകപ്പിന് ഇനി 100 ദിവസം. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിനുള്ള കൗണ്ട് ഡൗൺ ഐസിസി ആരംഭിച്ചു. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ലോകകപ്പ് ട്രോഫി പ്രദർശിപ്പിച്ചു. ആരോൺ ഫിഞ്ച്, ജോർജിയ വേർഹാം, ടയ്‌ല വ്ലാമിൻക്, ഷെയിൻ വാട്സൻ, വഖാർ യൂനിസ്, മോർണെ മോർക്കൽ എന്നിവരൊക്കെ ചടങ്ങിൽ പങ്കെടുത്തു. 13 രാജ്യങ്ങളിലായി 35 വേദികളിൽ ട്രോഫി പ്രദർശിപ്പിക്കും. ഫിജി, ഫിൻലൻഡ്, ജർമനി, ഘാന, ഇൻഡോനേഷ്യ, ജപ്പാൻ, നമീബിയ, നേപ്പാൾ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് […]

Cricket

ടി-20 ലോകകപ്പിൽ പാകിസ്താന് മികച്ച സാധ്യതകൾ: ഷാഹിദ് അഫ്രീദി

ഇക്കൊല്ലത്തെ ടി-20 ലോകകപ്പിൽ പാകിസ്താന് മികച്ച സാധ്യതകളെന്ന് മുൻ താരം ഷാഹിദ് അഫ്രീദി. ടീം കരുത്തുറ്റതാണെന്നും മികച്ച പ്രകടനം നടത്താൻ ടീമിനു സാധിക്കുമെന്നും അഫ്രീദി പറഞ്ഞു. ഒരു പാക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അഫ്രീദി ശുഭാപ്തിവിശ്വാസം പങ്കുവച്ചത്. (t20 world cup pakistan afridi) “ടി-20 ലോകകപ്പിനായി പുറപ്പെടുന്ന സംഘം കരുത്തരാണ്. നല്ല ബൗളർമാരുണ്ട്, ആക്രമിച്ചുകളിക്കാൻ കഴിയുന്ന ഓൾറൗണ്ടർമാരും ഉണ്ട്. ഓസ്ട്രേലിയയിലെ പിച്ചുകൾ മികച്ചതാണ്. അതുകൊണ്ട് തന്നെ നല്ല ഫലം ലഭിക്കുമെന്ന് കരുതുന്നു. മാൻ മാനേജ്മെൻ്റാണ് പ്രധാനം. […]

Cricket

‘ഓസ്ട്രേലിയയിൽ അവൻ തകർക്കും’; ടി-20 ലോകകപ്പ് ടീമിൽ സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഓസ്ട്രേലിയൻ പിച്ചുകളുടെ സ്വഭാവം പരിഗണിക്കുമ്പോൾ രാഹുൽ ത്രിപാഠി, ശ്രേയാസ് അയ്യർ എന്നിവരെക്കാൾ താൻ സഞ്ജുവിനു മുൻഗണന നൽകുമെന്ന് രവി ശാസ്ത്രി പറഞ്ഞു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രവി ശാസ്ത്രിയുടെ അഭിപ്രായ പ്രകടനം. (ravi shastri sanju samson) “ഷോർട്ട് ബോളിലേക്ക് വരുമ്പോൾ, വരുന്ന മത്സരങ്ങളിൽ അതുണ്ടാവും. ത്രിപാഠി, സഞ്ജു, ശ്രേയാസ് എന്നിവർക്ക് അവസരങ്ങൾ ലഭിക്കും. പക്ഷേ, […]

Cricket Sports

ഇന്ത്യൻ ടീമിന്റെ ഉപദേശകനായി എംഎസ് ധോണി; ബിസിസിഐക്ക് പരാതി

ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി ദേശീയ ടീം മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിയമിച്ചതിൽ ബിസിസിഐക്ക് പരാതി. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായ ധോണിയെ ഇന്ത്യൻ ടീം ഉപദേശകനായി നിയമിച്ചത് ഇരട്ട പദവിയാണെന്നാണ് പരാതി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ്റെ മുൻ അംഗം സഞ്ജീവ് ഗുപ്തയാണ് കോൺഫ്ലിക്റ്റ് ഓഫ് ഇൻ്ററസ്റ്റ് ചൂണ്ടിക്കാട്ടി അപക്സ് കൗൺസിലിന് പരാതി നൽകിയത്. (Conflict Interest Dhoni mentor) ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും ജനറൽ സെക്രട്ടറി ജയ് ഷായും ഉൾപ്പെടുന്ന സംഘമാണ് അപക്സ് കൗൺസിൽ. […]