രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി 12 ‘സ്വച്ഛ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ’ തെരഞ്ഞെടുത്ത് കേന്ദ്ര സർക്കാർ. പുതുതായി രൂപീകരിച്ച ജൽശക്തി മന്ത്രാലയമാണ് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ ശുചിത്വ, നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ഇതുവഴി ആഭ്യന്തര വിനോദ സഞ്ചാരികളെയും വിദേശികളെയും കൂടുതൽ ആകർഷിക്കാനാവുമെന്നാണ് പ്രതീക്ഷ. സ്വച്ഛ് ഭാരത് മിഷന്റെ കീഴിലാണ് സ്വച്ഛ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് പദ്ധതി ആരംഭിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സഞ്ചാര കേന്ദ്രങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ജലശക്തി മന്ത്രാലയം കൂടാതെ കുടിവെള്ള-ശുചിത്വ വകുപ്പ്, നഗരകാര്യ മന്ത്രാലയം, ടൂറിസം […]