India

സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി സി ടി രവികുമാര്‍ ഉള്‍പെടെ ഒൻപത് ജഡ്ജിമാരാണ് ഇന്ന് സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയ്ക്കുന്നത്. കോടതിയുടെ ചരിത്രത്തിലാധ്യമായി ഒരേസമയം മൂന്ന് വനിതാ ജഡ്ജിമാരും സത്യ വാചകം ചൊല്ലി ചുമതലയേല്‍ക്കും. സുപ്രീംകോടതിയുടെ വനിതാ ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി വി നാഗരത്‌ന ഉള്‍പ്പെടെ മൂന്ന് വനിതാ ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10. […]

India National

കോവിഡില്‍ അനാഥരായ കുട്ടികളെ ഏറ്റെടുക്കണം; സംസ്ഥാന സ൪ക്കാരുകളോട് സുപ്രീംകോടതി

കോവിഡ് മുലം അനാഥരായ കുട്ടികളെ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീകോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വ൪ഷം മാ൪ച്ചിനു ശേഷം കോവിഡ് മൂലം രക്ഷിതാക്കളിൽ ഒരാളോ രണ്ടു പേരുമോ മരണപ്പെട്ട അനാഥരെ ഏറ്റെടുക്കണമെന്ന് ജുവനൈൽ ജസ്റ്റിസ് നിയമത്തിന് കീഴിൽ പ്രവ൪ത്തിക്കുന്ന ജില്ലാ അധികാരികൾക്കാണ് കോടതി നി൪ദേശം നൽകിയത്. സ്വമേധയ എടുത്ത കേസിലാണ് ജസ്റ്റിസ് എൽ. നാഗേശ്വ൪ റാവു, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചിന്റെ നി൪ദേശം. ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്തണം. ഇത്തരത്തിൽ അനാഥരായ […]

India National

കേന്ദ്രത്തിന് തിരിച്ചടി; കര്‍ഷക നിയമം നടപ്പാക്കരുതെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് തടഞ്ഞ് സുപ്രിംകോടതി. ഇനിയൊരു വിധിയുണ്ടാകുന്നതു വരെ നിയമം നടപ്പാക്കരുത് എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. പ്രശ്‌നത്തിന് പരിഹാരം കാണാനായി സമിതിയെയും കോടതി നിയോഗിച്ചു. ഹര്‍മിസ്രത് മന്‍, കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക് ഗുലാത്തി, നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധനാവത് എ്ന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള അധികാരം സുപ്രിംകോടതിക്ക് ഉണ്ടെന്നും […]