Cricket Sports

‘കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു പക്ഷേ നിരാശപ്പെടുത്തി’; രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍. രോഹിതില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു. കഴിഞ്ഞമാസം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിലെ ദയനീയ തോല്‍വിയും 2022ലെ ടി20 ലോകകപ്പിലെ പരാജയവും ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കറിന്റെ വിമര്‍ശനം. മികച്ച ഐപിഎല്‍ കളിക്കാര്‍ ഉണ്ടായിട്ടും ഫൈനല്‍ വരെയെത്തിയുള്ള പരാജയം നിരാശജനകമാണെണ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഗവാസ്‌കര്‍ പ്രതികരിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ചല്ല, വിദേശത്ത് മികച്ച പ്രകനം […]

Cricket

”ആരാണ് അദ്ദേഹത്തെ സ്നേഹിക്കാത്തത്?” ധോണിയിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍

ഈ സീസണിലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അവസാന ഹോം മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ ധോണിയോട് ഓട്ടോഗ്രാഫ് വാങ്ങി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ധോണി ഓട്ടോഗ്രാഫ് നൽകുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഈ കാഴ്ച്ച ഇത് നമ്മുടെ ഹൃദയത്തിലേക്ക് നേരിട്ട് പോകുന്നു! എന്നാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച ചെന്നൈ സൂപ്പർ കിങ്‌സ് കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ അപൂര്‍വ്വ നിമിഷമായി ഇത് മാറി. ഇന്ന് മത്സരശേഷം എം‌എ ചിദംബരം സ്റ്റേഡിയത്തില്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ എംഎസ് […]

Sports

‘മെലിഞ്ഞ ആൾക്കാരെയാണ് വേണ്ടതെങ്കിൽ ഫാഷൻ ഷോയിൽ പോയി ടീം തെരഞ്ഞെടുക്കൂ’; രൂക്ഷവിമർശനവുമായി സുനിൽ ഗവാസ്കർ

രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം നടത്തുന്ന മുംബൈ ബാറ്റർ സർഫറാസ് ഖാനെ ദേശീയ ടീമിൽ പരിഗണിക്കാത്തതിനെതിരെ മുൻ താരം സുനിൽ ഗവാസ്കർ. മാച്ച് ഫിറ്റല്ലെന്ന കാരണം നിരത്തിയാണ് സെലക്ടർമാർ സർഫറാസിനെ പരിഗണിക്കാത്തത് എന്നാണ് വിവരം. ഇതിനെതിരെയാണ് ഗവാസ്കർ ആഞ്ഞടിച്ചത്. മെലിഞ്ഞ ആൾക്കാരെയാണ് വേണ്ടതെങ്കിൽ ഫാഷൻ ഷോയിൽ പോയി ടീം തെരഞ്ഞെടുക്കൂ എന്ന് ഗവാസ്കർ പറഞ്ഞു. ഒരാൾ അൺഫിറ്റ് ആണെങ്കിൽ അയാൾ സെഞ്ചുറി നേടില്ല. അതുകൊണ്ട് തന്നെ ക്രിക്കറ്റിൽ ഫിറ്റ്നസ് വളരെ പ്രധാനമാണ്. സെഞ്ചുറി നേടിയതിനു ശേഷവും ഫീൽഡ് […]

Cricket

ലോകകപ്പിൽ ബുംറയ്ക്ക് പകരം കളിക്കേണ്ടത് സിറാജെന്ന് ഗവാസ്കർ

ടി-20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം കളിക്കേണ്ടത് മുഹമ്മദ് സിറാജെന്ന് ഇന്ത്യയുടെ മുൻ താരം സുനിൽ ഗവാസ്കർ. സമീപകാലത്തായി സിറാജ് മികച്ച രീതിയിലാണ് പന്തെറിയുന്നത്. ഷമി കുറച്ചുകാലമായി കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സിറാജിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തനമെന്നും ഗവാക്സർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു. “ഞാൻ പറയും, സിറാജിനെ ടീമിലെടുക്കാൻ. കാരണം, കഴിഞ്ഞ കുറച്ച് കാലമായി അവൻ നന്നായി പന്തെറിയുന്നു. ഷമി കുറച്ചുകാലമായി ക്രിക്കറ്റ് കളിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാതെ ലോകകപ്പിലിറങ്ങുന്നത് നന്നായിരിക്കില്ല. രണ്ട് സന്നാഹമത്സരങ്ങളുണ്ടെങ്കിലും ഷമിക്ക് അത് മതിയാവില്ല. […]

Cricket

20 മിനിട്ട് ലഭിച്ചാൽ കോലിയെ സഹായിക്കാമെന്ന് ഗവാസ്കർ

ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിയെ ഫോമിലേക്ക് തിരികെയെത്താൻ താൻ സഹായിക്കാമെന്ന് മുൻ താരം സുനിൽ ഗവാസ്കർ. കോലിയുമൊത്ത് 20 മിനിട്ട് ലഭിച്ചാൽ തനിക്ക് അദ്ദേഹത്തെ സഹായിക്കാനാവുമെന്ന് ഗവാസ്കർ പറഞ്ഞു. 2019 നവംബറിനു ശേഷം കോലി ഇതുവരെ മൂന്നക്കം കടന്നിട്ടില്ല. “കോലിക്കൊപ്പം 20 മിനിറ്റ് ലഭിച്ചാൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് എനിക്ക് അദ്ദേഹത്തോട് പറയാൻ കഴിഞ്ഞേക്കും. അത് ചിലപ്പോൾ കോലിയെ സഹായിച്ചേക്കും. ഓഫ് സ്റ്റംപ് ലൈനിൽ വരുന്ന പന്തുകളിൽ കോലി നേരിടുന്ന പ്രശ്‌നം മറികടക്കാൻ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചേക്കും. […]

Cricket

‘രോഹിത് ശർമ്മ റൺസെടുത്തില്ലെങ്കിൽ ആർക്കും പ്രശ്നമില്ല’; കോലിയെ പിന്തുണച്ച് ഗവാസ്‌കർ

മോശം ഫോമിൽ തുടരുന്ന വിരാട് കോലിയെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. കപിൽ ദേവ്, വീരേന്ദർ സെവാഗ്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ മുൻ വെറ്ററൻമാർ ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ കോലിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ. രോഹിത് ശർമ്മയോ, മറ്റു താരങ്ങളോ റൺസ് കണ്ടെത്താൻ പരാജയപ്പെടുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ലെന്ന് ഗവാസ്‌കർ തുറന്നടിച്ചു. “എനിക്ക് മനസ്സിലാകുന്നില്ല, രോഹിത് ശർമ്മ റൺസ് നേടാത്തപ്പോൾ ആരും ഒന്നും പറയുന്നില്ല. മറ്റ് കളിക്കാരുടെ […]

Cricket

ഹാർദ്ദിക്കിന് നേതൃപാടവമുണ്ട്; ഭാവിയിൽ ഇന്ത്യയെ നയിക്കാനാവുമെന്ന് സുനിൽ ഗവാസ്കർ

ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യയെ പുകഴ്ത്തി മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. ഹാർദ്ദിക്കിന് നേതൃപാടവമുണ്ടെന്നും ഭാവിയിൽ ഇന്ത്യൻ ടീമിനെ നയിക്കാനാവുമെന്നും ഗവാസ്കർ പറഞ്ഞു. ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കാൻ ഹാർദ്ദിക്കിനു സാധിച്ചിരുന്നു. “അവന് ബാറ്റ് കൊണ്ടും പന്തുകൊണ്ടും ചെയ്യാൻ കഴിയുന്നതെന്തെന്ന് നമുക്കറിയാം. എന്നാൽ, സീസൺ ആരംഭിക്കുന്നതിനു മുൻപ് അവന് 4 ഓവറും എറിയാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ അതിനു കഴിയുമെന്ന് അവൻ തെളിയിച്ചു. എല്ലാവരും സന്തോഷവാന്മാരാണ്. നിങ്ങൾക്ക് നേതൃപാടവം ഉണ്ടെങ്കിൽ […]