ഇതുവരെ 75,000-ലധികം സ്റ്റാർട്ടപ്പുകൾക്ക് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) അംഗീകാരം നൽകി – സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തോട് അനുബന്ധിച്ച് പിന്നിടുന്ന ഒരു സുപ്രധാന നാഴികക്കല്ലാണിത്. 2016 ജനുവരി 16-ന്, രാജ്യത്ത് നൂതനത്വവും സ്റ്റാർട്ടപ്പുകളും പോഷിപ്പിക്കുന്നതിന് ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള കർമ്മ പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള പരിപാടിക്ക് തുടക്കമായി. 6 വർഷത്തിനിപ്പുറം, ഇന്ത്യയെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാക്കി മാറ്റുന്നതിൽ കർമ്മ പദ്ധതി വിജയം കണ്ടു. അതുകൊണ്ടുതന്നെ ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ […]
Tag: start up
‘ജോലിക്കിടെ അൽപ്പം മയങ്ങാം’; ഉച്ചയുറക്കത്തിന് അനുമതി നൽകി ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി
ബോറിംഗ് ജോലിക്കിടെ ചെറുതായി ഒന്ന് മയങ്ങാൻ ആരും ആഗ്രഹിക്കും. ഇത്തരം സമയങ്ങളിൽ ഒരു ചായയോ കാപ്പിയോ കുടിച്ച് ഉറക്കത്തെ നിയന്ത്രിക്കുകയാണ് പതിവ്. ഉച്ചയുറക്കത്തിന് കമ്പനി തന്നെ സമയം അനുവദിച്ചാൽ എങ്ങനെയുണ്ടാകും? എന്നാൽ അതിനൊരു മാറ്റം കൊണ്ടുവരികയാണ് ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. വേക്ക്ഫിറ്റ് സൊല്യൂഷൻ എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എല്ലാദിവസവും അരമണിക്കൂർ ‘ഔദ്യോഗിക ഉറക്ക സമയം’ ഉണ്ട്. സ്ലീപ് സൊല്യൂഷൻ ബ്രാൻഡ് എന്ന നിലയിൽ കമ്പനിയുടെ നയത്തിനോട് ചേർന്ന് […]