127 കോടി രൂപ മുടക്കി 6 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു. മേഘാലയയിലെ ടൂറയിലുള്ള പിഎ സാംഗ്‌മ ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഒരു ഭാഗമാണ് തകർന്നുവീണത്. കഴിഞ്ഞ ഡിസംബറിലാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. 127 കോടി മുതൽ മുടക്കിൽ സർക്കാർ പണികഴിപ്പിച്ച പിഎ സാംഗ്‌മ സ്പോർട്സ് കോംപ്ലക്സിൽ പെട്ടതാണ് സ്റ്റേഡിയം. കനത്ത മഴയെ തുടർന്ന് സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗമാണ് തകർന്നത്. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. അപകടത്തിൽ […]
Tag: stadium
മഴയും നനഞ്ഞ ഔട്ട്ഫീൽഡും; ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം വൈകുന്നു
ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം വൈകുന്നു. നേരത്തെ പെയ്ത മഴയിൽ ഔട്ട്ഫീൽഡ് നനഞ്ഞതിനാലാണ് കളി വൈകുന്നത്. ഇതുവരെ ടോസ് പോലും ഇട്ടിട്ടില്ല. ഇന്ന് ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, നനഞ്ഞ ഔട്ട്ഫീൽഡും മഴയും കാരണം കളി വൈകുകയായിരുന്നു. പിച്ച് മൂടിയിരുന്ന കവറുകൾ നിലവിൽ മാറ്റിയിട്ടുണ്ട്. മത്സരം ഏറെ വൈകാതെ ആരംഭിക്കുമെന്നാണ് വിവരം. ഇന്ത്യയെ വെറ്ററൻ താരം ശിഖർ ധവാൻ നയിക്കുമ്പോൾ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും. മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും വിക്കറ്റ് […]
വളർത്തുനായയെ നടത്തിക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ചു; ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി
വളർത്തുനായയെ നടത്തിക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി. 1994 ബാച്ച് ഐഎഎസ് ദമ്പതിമാരായ സഞ്ജീവ് ഖിർവാർ, റിങ്കു ദുഗ്ഗ ദമ്പതിമാരെയാണ് സ്ഥലം മാറ്റിയത്. തങ്ങളുടെ വളർത്തുനായയെ നടത്തിക്കാനായി ഇവർ ഡൽഹി ത്യാഗരാജ് സ്റ്റേഡിയം ഒഴിപ്പിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും സ്ഥലം മാറ്റിയത്. ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. ലാൻഡ്സ് ആൻഡ് ബിൽഡിംഗ്സ് സെക്രട്ടറി റിങ്കുവിനെ അരുണാചൽ പ്രദേശിലേക്കും മാറ്റി. പരിശീലനം നടത്തുകയായിരുന്ന കായികതാരങ്ങളോട് സ്റ്റേഡിയം […]