ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും. എല്ലാ പാര്‍ട്ടി പ്രതിനിധികളോടും ഇന്നത്തെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പ്രസിഡന്‍റിനെ ബുധനാഴ്ച തെരഞ്ഞെടുക്കും. ഗോതബയ രജപക്‌സെയുടെ രാജി കഴിഞ്ഞ ദിവസം സ്പീക്കര്‍ അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗെ ഇതിന് പിന്നാലെ ആക്ടിങ് പ്രസിഡന്‍റായി ചുമതലയേറ്റിരുന്നു. എന്നാല്‍ ഗോട്ടബയയുടെ വിശ്വസ്ഥനായ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്‍റായി തുടരാന്‍ അനുവദിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. റെനിലിനെ മുന്‍നിര്‍ത്തി ഭരണതുടർച്ച നടത്താണ് ഗോട്ടബയയുടെ […]
Tag: Srilanka
ശ്രീലങ്കയിൽ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം 24ന്
ശ്രീലങ്കയിൽ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം ഇരുപതിന് നടക്കും. അതുവരെ ഇടക്കാല പ്രസിഡന്റായി റെനിൽ വിക്രമസിംഗെ ഇന്ന് ചുമതലയേൽക്കും. സർവകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾക്കായി പ്രതിപക്ഷ പാർട്ടികൾ ഇന്ന് യോഗം ചേരും. ഗോതപയ രജപക്‌സെയുടെ രാജി സ്പീക്കർ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ പ്രസിഡന്റിനായുള്ള ചർച്ചകൾക്കും വേഗം കൂടുകയാണ്. ഈ മാസം 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. അതുവരെ പ്രധാനമന്ത്രി റെനിൽ വിക്രമസിങ്കെ പ്രസിഡന്റ് പദവിയിൽ തുടരും. ഇടക്കാല പ്രസിഡന്റ് ആയി […]
‘കാത്തിരുന്ന് നിരീക്ഷിക്കുക’; ശ്രീലങ്കന്‍ പ്രതിസന്ധിയെ സൂക്ഷ്മതയോടെ നിരീക്ഷിച്ച് ചൈന
ശ്രീലങ്കന്‍ പ്രതിസന്ധിയെ അതീവ ഗൗരവത്തോടെയും സൂക്ഷമതയോടെയും ചൈന വിലയിരുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ‘കാത്തിരുന്ന് നിരീക്ഷിക്കുക’ എന്ന സമീപനമാണ് ചൈന വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയ്ക്ക് സാമ്പത്തിക സാഹയം നല്‍കുന്നത് പരിഗണനയിലുണ്ടോയെന്ന് ചൈന വ്യക്തമാക്കത്തതിനു പിന്നിലും ഇതേ നിലപാടണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീലങ്ക ചൈനയുടെ സൗഹൃദ അയല്‍ക്കാരനും സഹകരണ പങ്കാളിയുമാണ്. ശ്രീലങ്കയിലെ എല്ലാ മേഖലകള്‍ക്കും രാജ്യത്തെ ജനങ്ങളുടെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ മനസില്‍ പിടിക്കാനും സ്ഥിരത പുനഃസ്ഥാപിക്കാനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനുമുള്ള ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ […]
ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം
പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനിശ്ചിത കാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫിസ് അറിയിച്ചു. രജപക്‌സെ മാലിദ്വീപിലേക്ക് കടന്നെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നിലേക്ക് ഇരച്ചെത്തി. ഗോതബയ രജപക്‌സെ രാജിവക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബാരിക്കേഡ് തകര്‍ത്ത പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മാലിദ്വീപിലേക്ക് കടന്ന രജപക്‌സെയുടെ ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. മാലിയില്‍ വെലാന വിമാനത്താവളത്തിലെത്തിയ രജപക്‌സെയെ മാലിദ്വീപ് സര്‍ക്കാര്‍ […]
മന്ദനയ്ക്കും ഷഫാലിയ്ക്കും ഫിഫ്റ്റി; ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 10 വിക്കറ്റ് ജയം. ശ്രീലങ്ക മുന്നോട്ടുവച്ച 174 റൺസ് വിജയലക്ഷ്യം 25.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. സ്മൃതി മന്ദന (94), ഷഫാലി വർമ (71) എന്നിവർ പുറത്താവാതെ മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ൻ്റെ അനിഷേധ്യ ലീഡ് നേടി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക തകർച്ചയോടെയാണ് തുടങ്ങിയത്. ന്യൂ ബോളിൽ രേണുക സിംഗ് തീതുപ്പിയപ്പോൾ ഹാസിമി പെരേര (0), വിഷ്മി […]
ഏഷ്യാ കപ്പ് ശ്രീലങ്കയിൽ തന്നെ നടന്നേക്കും; തുടങ്ങുക ഈ വർഷം ഓഗസ്റ്റിൽ
ഇക്കൊല്ലം ഏഷ്യാ കപ്പ് ക്രിക്കറ്റ് ശ്രീലങ്കയിൽ തന്നെ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 24 മുതൽ സെപ്തംബർ 7 വരെയാണ് ടൂർണമെൻ്റ് നടക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ഏഷ്യാ കപ്പ് വേദി ഇക്കൊല്ലം മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെ ടി-20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നേരത്തെ തീരുമാനിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ഐപിഎൽ സംപ്രേഷണം നിർത്തിവച്ചിരുന്നു. ഏഷ്യാ കപ്പ് പോലെ ഒരു വലിയ […]
പെട്രോള്‍ സ്‌റ്റോക്കുള്ളത് ഒരു ദിവസത്തേക്ക് മാത്രം; ജനങ്ങളോട് കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ട് റെനില്‍ വിക്രമസിംഗെ
ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി കടുക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളോട് കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. പെട്രോള്‍ ഒരു ദിവസത്തേക്കുള്ളത് മാത്രമേ സ്‌റ്റോക്കുള്ളൂ എന്നും ക്ഷാമം പരിഹരിക്കാനായില്ലെങ്കില്‍ പവര്‍കട്ട് ദിവസം 15 മണിക്കൂര്‍ നേരമാക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പ്രതിസന്ധിയില്‍ നിന്ന് കരകയറാനായി പ്രധാനമന്ത്രി ആലോചിക്കുന്നത്. മുന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് റെനില്‍ വിക്രമസിംഗെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബജറ്റിലെ കമ്മി ജിഡിപിയുടെ 13 […]
പ്രധാനമന്ത്രിയാകാന്‍ തയാറെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ്; ശ്രീലങ്കയില്‍ നടക്കുന്നത് നാടകീയ നീക്കങ്ങള്‍
ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ നാടുവിടുന്നത് വിലക്കി സുപ്രിംകോടതി. തിങ്കളാഴ്ച രാജ്യത്ത് സമാധാനപരമായി സമരം ചെയ്തവര്‍ക്ക് നേരെ നടപടിയെടുത്തതിനാണ് വിലക്ക്. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ സ്ഥാനമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നാടകീയ നീക്കങ്ങളാണ് ശ്രീലങ്കയില്‍ നടക്കുന്നത്. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെന്ന് അറിയിച്ച് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ പ്രസിഡന്റ് ഗോതബായ രജപക്‌സെക്ക് കത്തയച്ചു. പ്രധാനമന്ത്രി പദം താന്‍ ഏറ്റെടുക്കാമെന്നാണ് സജിത് പ്രേമദാസ അറിയിച്ചിരിക്കുന്നത്. നേരത്തെ സജിത് പ്രേമദാസ പ്രധാനമന്ത്രി പദവി ഏറ്റെടുക്കാന്‍ പ്രസിഡന്റ് ക്ഷണിച്ചിരുന്നു. […]
ശ്രീലങ്കയിലെ ആഭ്യന്തര കലാപം; അടിച്ചമര്‍ത്താന്‍ സൈന്യത്തിനും പൊലീസിനും പ്രത്യേക അധികാരം നല്‍കി
ശ്രീലങ്കയില്‍ ആഭ്യന്തര കലാപം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചതോടെ സംഘര്‍ഷത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ കത്തിച്ച് പ്രതിഷേധക്കാര്‍. ഇതോടെ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിനും പൊലീസിനും പ്രത്യേക അധികാരം നല്‍കി. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കി പ്രസിഡന്റ് ഗോതബായ രജപക്‌സെ ഉത്തവിട്ടു. അതിനിടയില്‍ മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലെ നാവികത്താളവത്തില്‍ അഭയം തേടി. ഹെലികോപ്റ്ററില്‍ മഹിന്ദയേയും കുടുംബത്തേയും നാവികത്താവളത്തിലെത്തിക്കുകയായിരുന്നു. മഹിന്ദ രാജ്യം വിടാതിരിക്കാന്‍ പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്നലെ രാത്രി മുഴുവന്‍ […]
ശ്രീലങ്കയിലെ ജനങ്ങൾ പട്ടിണിയിലേക്ക്; മുന്നറിയിപ്പുമായി സ്‌പീക്കർ
സാമ്പത്തിക പ്രതിസന്ധി ഇനിയും തുടർന്നാൽ ശ്രീലങ്കയിലെ ജനങ്ങൾ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പുമായി പാർലമെന്റ് സ്‌പീക്കർ മഹിന്ദ യാപ അബിവർധന.ഭക്ഷ്യ, ഇന്ധന ദൗർലഭ്യം രൂക്ഷമാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവും. ഇത് ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കും.1948ൽ സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇനിയും കൂടുതൽ വെല്ലുവിളി നേരിടാനിരിക്കുന്നതേയുള്ളൂവെന്നും തുടക്കമാണ് ഇതെന്നും അബിവർധന പറഞ്ഞു. മത്സ്യബന്ധ മേഖലയും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും സാധിക്കാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ വടക്കന്‍ തമിഴരുടെ പ്രധാന ഉപജീവനമാര്‍ഗമാണ് മത്സ്യബന്ധനം. […]