Cricket

ടി-20 ലോകകപ്പ്: നെതർലൻഡിനെ വീഴ്ത്തി ശ്രീലങ്ക സൂപ്പർ 12ൽ

ടി-20 ലോകകപ്പിൽ ശ്രീലങ്ക സൂപ്പർ 12ൽ. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ നെതർലൻഡിനെ 16 റൺസിനു വീഴ്ത്തിയാണ് ശ്രീലങ്ക സൂപ്പർ 12 ഉറപ്പിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 163 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളൂ. ശ്രീലങ്കക്കായി ബാറ്റിംഗിൽ കുശാൽ മെൻഡിസും (79 റൺസ്) ബൗളിംഗിൽ വനിന്ദു ഹസരങ്കയും (3 വിക്കറ്റ്) തിളങ്ങി. മോശം തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. നെതർലൻഡ്സ് കൃത്യമായി പന്തെറിഞ്ഞതോടെ റൺ വരണ്ടു. […]

Sports

വനിതാ ഏഷ്യാ കപ്പ്: പാകിസ്താനെ ഒരു റണ്ണിനു കീഴടക്കി ശ്രീലങ്ക ഫൈനലിൽ

നിതാ ഏഷ്യാ കപ്പിൽ ശ്രീലങ്ക ഫൈനലിൽ. പാകിസ്താനെതിരെ നടന്ന സെമിഫൈനലിൽ ഒരു റണ്ണിനു വിജയിച്ചാണ് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 123 റൺസ് പിന്തുടർന്ന പാകിസ്താന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ ബിസ്‌മ മറൂഫ് (42) ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. 14 വർഷത്തിനിടെ ഇത് ആദ്യമായാണ് ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ഫൈനലിലെത്തുന്നത്. ഫൈനലിൽ ശ്രീലങ്ക ഇന്ത്യയെ നേരിടും. ഹർഷിത മാദവി (35), അനുഷ്ക സഞ്ജീവനി […]

National

തമിഴ് വംശജരുടെ പ്രശ്‌നങ്ങൾ: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ

തമിഴ് വംശജരുടെ പ്രശ്‌നത്തിൽ ശ്രീലങ്കയ്‌ക്കെതിരെ നിലപാടെടുത്ത് ഇന്ത്യ. തമിഴ് വംശജരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ആശാവഹമായ താൽപര്യം ശ്രീലങ്ക കാട്ടിയിട്ടില്ലെന്ന് ഇന്ത്യ പറഞ്ഞു. യുഎൻ മനുഷ്യാവകാശ കൗൺസിലിലാണ് നിലപാട് വ്യക്തമാക്കിയത്. മുൻ പ്രസ്താവനകളോട് നീതിപുലർത്തുന്ന സമീപനം ശ്രീലങ്കയിൽ നിന്നും ഉണ്ടാകണമെന്നും ശ്രീലങ്കൻ ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിയിലെ വാഗ്ദാനങ്ങൾ പൂർണാർത്ഥത്തിൽ യാഥാർത്ഥ്യമാക്കണമെന്നും ഇന്ത്യ വ്യക്തമാക്കി. ശ്രീലങ്കൻ വിഷയത്തിൽ കൗൺസിലിൽ വോട്ടിംഗിന് മുൻപായാണ് ഇന്ത്യയുടെ പ്രികരണം വന്നിരിക്കുന്നത്. 2009 മുതൽ രണ്ട് തവണ ഇന്ത്യ ശ്രീലങ്കയിൽ യുഎൻ നിലപാടിന് അനുകൂലമായി വോട്ട് […]

World

ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി; എതിര്‍ത്തത് അഞ്ച് അംഗങ്ങള്‍ മാത്രം

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് ബജറ്റ് അവതരിപ്പിച്ചത്. 225 അംഗ നിയമസഭയില്‍ 115 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ പ്രധാന പ്രതിപക്ഷമായ എസ്‌ജെബി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഞ്ച് അംഗങ്ങള്‍ മാത്രമാണ് ഇടക്കാല ബജറ്റിന് എതിരായി വോട്ട് ചെയ്തത്. ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) മൂന്ന് നിയമസഭാംഗങ്ങളും ഓള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസിലെ രണ്ട് എംപിമാരുമാണ് ഇടക്കാല ബജറ്റിനെതിരെ വോട്ടുചെയ്തത്. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി […]

National World

ചൈനയുടെ ചാരക്കപ്പൽ ശ്രീലങ്കയിൽ; കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രത

കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേനയുടെ തീരുമാനം. ചൈനയുടെ ചാരക്കപ്പൽ യുവാൻ വാങ് – 5 ശ്രീലങ്കയിലെത്തുമെന്നു സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ആണ് ബുധനാഴ്ച ഹംബൻതോട്ട തുറമുഖ യാർഡിൽ കപ്പൽ എത്തുന്നത്. കപ്പൽ 7 ഏഴു ദിവസത്തോളം അവിടെയുണ്ടാവും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ സംഭരിക്കാനും വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാങ്–5. യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ചൈന പ്രകോപിതരായത്. സന്ദർശനത്തിൽ അമേരിക്കയ്ക്ക് […]

World

വ്യാപാര, നിക്ഷേപ, ടൂറിസം രംഗങ്ങളിൽ ചൈനയോട് സഹായം തേടി ശ്രീലങ്ക

സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാൻ ചൈനയോട് സഹായം തേടി ശ്രീലങ്ക. വ്യാപാരം, നിക്ഷേപം, ടൂറിസം രംഗങ്ങളിലേക്ക് സഹായം നൽകണമെന്നാണ് കൊളംബോയിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ ആവശ്യം. നാല് ബില്യൺ ഡോളറിന്റെ പാക്കേജ് ലങ്കയ്ക്ക് വേണ്ടി പ്രഖ്യാപിക്കണമെന്നാണ് ശ്രീലങ്കയുടെ ചൈനയിലെ എംബസി ആവശ്യപ്പെടുന്നത്. ശ്രീലങ്കയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാൻ ചൈനീസ് കമ്പനികളോട് ആവശ്യപ്പെടണമെന്ന് ലങ്കയുടെ ചൈനയിലെ എംബസി ആവശ്യപ്പെടുന്നു. തേയില, സഫയർ, സുഗന്ധ വ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവ ചൈനീസ് കമ്പനികൾ ശ്രീലങ്കയിൽ നിന്ന് വാങ്ങണമെന്നാണ് ആവശ്യം. ചൈനയ്ക്ക് കൊളംബോയിലും […]

Cricket

രാഷ്ട്രീയ പ്രതിസന്ധി; ഏഷ്യാ കപ്പ് ആതിഥേയത്വത്തിൽ നിന്ന് ശ്രീലങ്ക പിന്മാറിയെന്ന് റിപ്പോർട്ട്

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ആതിഥേയത്വത്തിൽ നിന്ന് ശ്രീലങ്ക പിന്മാറിയെന്ന് റിപ്പോർട്ട്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വഷളായിരിക്കുന്ന സാഹചര്യത്തിൽ അത്ര വലിയൊരു ടൂർണമെൻ്റ് നടത്തുക ബുദ്ധിമുട്ടാവുമെന്ന് ക്രിക്കറ്റ് ബോർഡ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു എന്നാണ് റിപ്പോർട്ട്. ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റ് യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. ടൂർണമെൻ്റ് നടത്താമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചതെങ്കിലും രാജ്യത്തെ സാഹചര്യത്തിൽ സുഗമമായി ഏഷ്യാ കപ്പ് നടത്താൻ കഴിയില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ […]

World

റെനിൽ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി റെനിൽ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. അധികാരമേറ്റശേഷം രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികൾ വിക്രമസിംഗെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം, വിക്രമസിംഗെയ്ക്കെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് പ്രക്ഷോഭകാരികളുടെ തീരുമാനം. പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടിക്കും സാധ്യതയുണ്ട്. ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായ സാമ്പത്തിക അരക്ഷിതാവസ്ഥയും ജനങ്ങളുടെ ശക്തമായ പ്രതിഷേധവും തുടരുന്നതിനിടയാണ് റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആകുന്നത്. പ്രതിസന്ധിയുടെ ആഴങ്ങളിൽപ്പെട്ട് ഉഴലുന്ന രാജ്യത്തെ കൈപിടിച്ചുയർത്തുവാൻ എന്ത് മാജിക് പ്രഖ്യാപനമാണ് വിക്രമസിംഗെ നടത്തുക എന്നുള്ളതാണ് […]

World

ശ്രീലങ്കയില്‍ കനത്ത സുരക്ഷ; പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും

ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും. പാര്‍ലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ ഉള്‍പ്പെടെ മൂന്നു പേരാണ് മത്സര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. രാവിലെ 10 മണിക്കാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ, ഭരണമുന്നണി വിട്ട മുന്‍ മന്ത്രി ഡളളസ് അലഹപെരുമ, ജനതാ വിമുക്തി പെരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സരരംഗത്തുള്ളത്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ […]

World

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ

ശ്രീലങ്കയിൽ ഇന്നുമുതൽ വീണ്ടും അടിയന്തരാവസ്ഥ. ആക്ടിംഗ് പ്രസിഡന്റ് റനിൽ വിക്രമസിംഗേ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. ആക്റ്റിംഗ് പ്രസിഡന്റ് റനിൽ വിക്രമ സിംഗേക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രക്ഷോഭകർ. അതിനിടെ, ശ്രീലങ്കയിൽ ഇന്ധന വില കുറച്ചു. ആക്റ്റിങ് പ്രസിഡന്റ് റെനിൽ വിക്രമസിംഗേയുടെ നിർദേശം കണക്കിലെടുത്താണ് അടിയന്തര നടപടിയെന്നോണം ഇന്ധനവില കുറച്ചത്. പെട്രോളിന് ഇരുപത് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. അതേസമയം, 20 ന് നടക്കുന്ന പ്രസിഡന്റ് വോട്ടെടുപ്പിൽ എംപി മാർക്ക് […]