ഈ വർഷം സെപ്തംബറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ക്രിക്കറ്റ് ടീമിൽ മലയാളി താരം മിന്നു മണിയ്ക്ക് ഇടം ലഭിച്ചു. ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ അരങ്ങേറിയ താരം ആകെ പരമ്പരയിൽ 5 വിക്കറ്റാണ് നേടിയത്. ഇന്ത്യ പരമ്പര നേടുന്നതിൽ നിർണായക പങ്കുവഹിച്ചതോടെയാണ് മിന്നു ടീമിൽ ഇടം നിലനിർത്തിയത്. ഹർമൻപ്രീത് കൗറിൻ്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ചൈനയിലേക്ക് പറക്കുക. ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ തിളങ്ങിയ തീതസ് സാധു ആദ്യമായി സീനിയർ ടീമിൽ ഉൾപ്പെട്ടു. ഓൾറൗണ്ടർ പൂജ വസ്ട്രാക്കർ, കഴിഞ്ഞ വർഷത്തെ […]
Tag: sports
‘വയനാട്ടിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക്’; അഭിമാനമെന്ന് മിന്നുമണി
ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനായതിൽ അഭിമാനമെന്ന് മലയാളിയായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി 24നോട്. കഠിനാധ്വാനം ചെയ്യുന്നതിനോടൊപ്പം ലക്ഷ്യത്തിലേക്ക് ഫോക്കസ് ചെയ്യതാൽ മാത്രമേ നേട്ടങ്ങളിലേക്ക് എത്താൻ കഴിയൂവെന്ന് മിന്നുമണി പറയുന്നു. വയനാട്ടിൽ നിന്നും ഇന്ത്യൻ കുപ്പായത്തിലേക്കുള്ള തന്റെ യാത്ര വനിതാ ക്രിക്കറ്റർമാർക്ക് പ്രചോതനമാകുമെന്ന് കേൾക്കുന്നുണ്ട് അതിൽ സന്തോഷമെന്നും മിന്നുമണി ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെയാണ് ബംഗ്ലാദേശ് പര്യടനത്തിന് ശേഷം നാട്ടിലെത്തിയത്. ആദ്യ വിക്കറ്റ് നേടിയപ്പോൾ ടീം ഒന്നടങ്കം അഭിന്ദിച്ചത് മറക്കാനാവാത്ത നിമിഷമാണ്. പ്ലെയിങ്ങ് ഇലവനിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു മിന്നു […]
ഏക ദിന ക്രിക്കറ്റ് അവസാനിപ്പിക്കുന്നു?; 2027ന് ശേഷം എണ്ണം കുറയ്ക്കുമെന്ന് എംസിസി
ഏക ദിന ക്രിക്കറ്റ് ഘട്ടം ഘട്ടമായി അവസാനിപ്പിക്കാന്‍ ഒരുങ്ങി മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബ്. 2027ലെ ഏകദിന ലോകകപ്പിന് ശേഷം ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്ക്കണമെന്നാണ് ക്രിക്കറ്റിലെ നിയമ നിര്‍മാതാക്കളായ എംസിസിയുടെ നിര്‍ദേശം. ലോഡ്‌സില്‍ നടന്ന 13 അംഗ ക്രിക്കറ്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അതേസമയം ടെസ്റ്റ് ക്രിക്കറ്റും വനിതാ ക്രിക്കറ്റും സജീവമായി നിലനിര്‍ത്താന്‍ കൂടുതല്‍ ധനസഹായം നല്‍കണമെന്നും നിര്‍ദേശമുണ്ട്. പുരുഷ ക്രിക്കറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കാന്‍ പല രാജ്യങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നില്ലെന്ന പരാതിയുണ്ട്. ടെസ്റ്റ് മത്സരകങ്ങളുടെ നടത്തിപ്പിനായി […]
സ്പിന്നില്‍ കുടുങ്ങി വെസ്റ്റിന്‍ഡീസ്; 150ന് പുറത്ത്; അശ്വിന് അഞ്ചു വിക്കറ്റ്
ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് 150ന് പുറത്ത്. ആര്‍. അശ്വിന്‍ അഞ്ചും രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റുമെടുത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. അലിക് അതനേസിന്റെ (99 പന്തില്‍ 47) ചെറുത്തുനില്‍പ്പ് മാത്രമാണ് വിന്‍ഡീസിന് ആശ്വാസമായത്. 60 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ചുവിക്കറ്റെടുത്തത്. ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. ആറാം വിക്കറ്റില്‍ ഹോള്‍ഡറും അല്‍തനേസും ചേര്‍ന്ന് ചെര്‍ത്തുനില്‍പ്പ് നടത്തിയെങ്കിലും 108 പന്തില്‍ 41 റണ്‍സെടുത്ത കൂട്ടുകെട്ട് […]
അച്ഛനെയും മകനെയും പുറത്താക്കി അശ്വിൻ; കോഹ്‌ലിക്ക് മറ്റൊരു റെക്കോർഡ്
ക്രിക്കറ്റിൽ നേട്ടങ്ങൾ ഒരുപാട് സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ സ്വന്തം രവിചന്ദ്ര അശ്വിൻ. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ടാഗ്‌നരെയ്‌നെ പുറത്താക്കിയതോടെയാണ് അപൂർവ റെക്കോർഡ് അശ്വിൻ സ്വന്തമാക്കിയത്.ടാഗ്‌നരെയ്‌നെ പിതാവും മുൻ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരവുമായ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റും നേരത്തെ അശ്വിൻ സ്വന്തമാക്കിയിരുന്നു. അച്ഛൻ, മകൻ റെക്കോർഡിൽ അശ്വിനൊപ്പം കൊഹ്ലിയുമുണ്ട്, അത് പക്ഷെ വിക്കറ്റ് നേട്ടത്തിന്റെ കാര്യത്തിലല്ല എന്ന് മാത്രം. ലോക ക്രിക്കറ്റിലെ റെക്കോർഡ് നേട്ടം കൊണ്ട് റെക്കോർഡ് സൃഷ്ടിച്ച താരമാണ് കോഹ്ലി . ഇന്നത്തെ മത്സരത്തിൽ കളിക്കാനിറങ്ങിയപ്പോൾ അച്ഛനും […]
അരങ്ങേറ്റം കുറിക്കാൻ ജൈസ്വാളും ഇഷാൻ കിഷനും; ആദ്യ ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് വെസ്റ്റ് ഇൻഡീസ്
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിൻഡീസ് നായകൻ ക്രെയിഗ് ബ്രാത്‍വൈറ്റ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വീണ് പോയ ഇന്ത്യൻ ടീമിന്റെ തിരിച്ച് വരവിന് കളമൊരുക്കുന്ന മത്സരമാകും ഇന്ത്യ -വെസ്റ്റ് ഇൻഡീസ് പാരമ്പരയെന്നാണ് ഇന്ത്യൻ അരാധകരുടെ പ്രതീക്ഷ. ആഥിധേയരാകട്ടെ ഏകദിന ലോകകപ്പിന് ടിക്കറ്റെടുക്കാനാകാതെ തകർന്ന് പോയതിൽ നിന്ന് കരകയറാനുള്ള ശ്രമം നടത്തനാഗ്രഹിച്ചാണ് പരമ്പരയ്ക്കിറങ്ങുന്നത് ഇന്ത്യ മാറ്റങ്ങളോടെയാണ് മത്സരസത്തിനിറങ്ങുന്നത്. കാലങ്ങളായി ഇന്ത്യയുടെ മൂന്നാം നമ്പറിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന പൂജാരയ്ക്ക് പകരം മൂന്നാം […]
ഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; പുതിയ തട്ടകം ഈസ്റ്റ് ബംഗാൾ
കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്ന മലയാളി ഫുട്ബോൾ പ്രേമികളുടെ ഇഷ്ടം ഒരുപാട് സ്വന്തമാക്കിയ ഗോൾകീപ്പർ പ്രഭ്സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഈസ്റ്റ് ബംഗാളിൽ ചേർന്നു. നേരത്തെ ട്രാൻസ്ഫർ സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ ഔദ്യോഗികമായി ഇന്ന് തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. ഗില്ലിന് നന്ദി അറിയിച്ച് കൊണ്ടുള്ള ബ്ലാസ്റ്റേഴ്‌സ് പോസ്റ്ററുകളാണ് പങ്ക് വെച്ചത്. ട്രാൻസ്ഫർ തുകയായി ലഭിക്കുന്നത് ഒന്നരക്കോടി രൂപയാണ്. അതിന് പുറമെ ഇന്ത്യയിലെ ഏത് ഗോൾ […]
ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി; വധു ബാഡ്മിന്റൺ താരം
ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹാത്തിയാണ് വധു. കേരള ബ്ലാസ്റ്റേഴ്‌സ് സഹതാരങ്ങളായ കെ.പി രാഹുൽ, ഗോൾ കീപ്പർ സച്ചിൻ സുരേഷ് തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ‘എന്റെ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ഔദ്യോഗികമാക്കി’ എന്ന അടിക്കുറിപ്പോടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വധൂ വരന്മാർക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് […]
ജയ്സ്വാൾ ഓപ്പൺ ചെയ്യും, ഗിൽ മൂന്നാം നമ്പറിൽ; വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം
വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡൊമിനികയിലെ വിൻഡ്സോർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. പുതിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇത്. മത്സരത്തിൽ യുവതാരം യശസ്വി ജയ്സ്വാൾ അരങ്ങേറും. താരം തനിക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ അറിയിക്കും. കഴിഞ്ഞ കുറേ മത്സരങ്ങളായി രോഹിതിൻ്റെ ഓപ്പണിംഗ് പങ്കാളി ശുഭ്മൻ ഗിൽ മൂന്നാം നമ്പറിൽ കളിക്കും. ഗിൽ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇതെന്ന് രോഹിത് വാർത്താസമ്മേളനത്തിൽ […]
ട്രോഫി ടൂര്‍; ഏകദിന ലോകകപ്പ് കേരളത്തില്‍; തിരുവനന്തപുരത്തും കൊച്ചിയിലും പ്രദര്‍ശനം
ഐസിസി ഏകദിന ലോകകപ്പ് കേരളത്തില്‍. ട്രോഫി ടൂറിന്റെ ഭാഗമായാണ് ലോകകപ്പ് കേരളത്തിലെത്തിച്ചത്. ഇന്നു മുതല്‍ 12-ാം തീയതി വരെ ട്രോഫി കേരളത്തിലുണ്ടാകും. തിരുവനന്തപുരത്ത് മുക്കോല സെയ്ന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ ഇന്ന് ട്രോഫിയുടെ പ്രദര്‍ശനം ഉണ്ടായിരുന്നു. ട്രോഫിയുടെ പര്യടനം സ്വകാര്യപരിപാടിയയാണ് പ്രദര്‍ശനം. സ്വകാര്യ ഏജന്‍സിക്കാണ് ഇതിന്റെ ചുമതല. തിരുവനന്തപുരത്തും കൊച്ചിയിലും ഒന്നിലധികം വേദികളില്‍ ട്രോഫിയുടെ പ്രദര്‍ശനം നടക്കുക. ലോകകപ്പിന്റെ മുഖ്യവേദിയായ അഹമ്മദാബാദില്‍ നിന്ന് ട്രോഫി പര്യടനം ആരംഭിച്ചത്. ഇന്ത്യക്ക് പുറമേ 18 രാജ്യങ്ങളില്‍ പര്യടനം ഉണ്ടായിരിക്കും. കേരളത്തിലെ […]