വിവാഹത്തിന് മുപ്പത് ദിവസം മുമ്പ് പരസ്യ നോട്ടീസ് പ്രസിദ്ധീകരിക്കുവാൻ നിർബന്ധിക്കുന്നത് ഭരണ ഘടന വിരുദ്ധമെന്ന് അലഹബാദ് ഹൈ കോടതി. ഇതര മതക്കാരനെ വിവാഹം ചെയ്യാൻ തയ്യാറായ പെൺകുട്ടിയെ വീട്ടുകാർ തടങ്കലിലാക്കിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കവെയാണ് അലഹബാദ് ഹൈകോടതിയുടെ പുതിയ വിധി. മുപ്പത് ദിവസം മുമ്പ് നോട്ടീസ് പ്രസിദ്ധീകരിക്കാൻ നിർബന്ധിക്കുന്നത്, വ്യക്തിയുടെ സ്വകാര്യതക്ക് മുകളിലുള്ള കടന്നുകയറ്റമാണെന്ന് കോടതി ആരോപിച്ചു. പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹം കഴിക്കുന്നതിന് 30 ദിവസം മുൻപ് രജിസ്റ്റർ ഓഫീസിൽ […]