India National

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്; ഒരുകാലത്ത് രാജ്യത്ത് പടർന്ന് പന്തലിച്ച പാർട്ടി, ഇന്ന് അടിത്തറ വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിൽ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലുടെ വളർന്ന് പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ച പ്രസ്ഥാനം, ഇന്ന് അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. മൂന്നു പതിറ്റാണ്ടായി തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങനെ നേരിടുമെന്നറിയാതെ ഉഴലുകയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. 1885 ഡിസംബറിൽ ബോംബെയിലെ ഗോകുൽദാൽ തേജ്പാൽ സംസ്‌കൃത കോളജിൽ നടന്ന യോഗത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിറവിയെടുക്കുന്നത്. എഒ ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ രൂപീകരിച്ച സംഘടനയുടെ ആദ്യ അധ്യക്ഷനായി ഡബ്ല്യു സി ബാനർജിയെ തെരഞ്ഞെടുത്തു. […]

Local

താറാവിന്റെ രൂപത്തിൽ വളർന്ന പപ്പായ; കൗതുക കാഴ്ച; ചിത്രങ്ങൾ കാണാം

വീട്ടുമുറ്റത്ത് വളർന്ന പപ്പായ കൗതുക കാഴ്ചയായി. താറാവിനോട് രൂപസാദൃശ്യമുള്ള പപ്പായയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. പുൽപള്ളി ആനപ്പാറ ഇടത്തുംപറമ്പിൽ ബേബിയുടെ വീട്ടിലാണ് താറാവിന്റെ രൂപത്തിലുള്ള പാപ്പായ വിരിഞ്ഞത്. ( pappaya in the shape of duck ) കഴിഞ്ഞ ദിവസം വീട്ടാവശ്യത്തിനായി പറിച്ചപ്പോഴാണ് പപ്പായയുടെ രൂപത്തിലുള്ള വ്യത്യാസം കണ്ടെത്തിയത്. അപൂർവമായി കണ്ടെത്തിയ പപ്പായ കാണുന്നതിനായി നിരവധിപേരാണ് ബേബിയുടെ വീട്ടിലേക്കെത്തുന്നത്. രണ്ട് ദിവസം മുമ്പ് പറിച്ച പപ്പായ ഇപ്പോൾ പച്ചപ്പ് മാറി പഴുത്തു തുടങ്ങിയിട്ടുണ്ട്.പപ്പായ നാശമായിപോകാതിരുന്നതിനായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയാണ് […]

National

ഇതിനോടകം സഞ്ചരിച്ചത് 22 രാജ്യങ്ങൾ; ലോകം ചുറ്റാൻ പ്രായം വെല്ലുവിളിയല്ലെന്ന് തെളിയിച്ച് ദമ്പതികൾ

തള്ളിനീക്കാനുള്ള ദിവസങ്ങളല്ല പിന്നിടാനുള്ള ദൂരങ്ങളും കാഴ്ചകളും നിരവധിയാണ്. ആഗ്രഹ പൂർത്തീകരണത്തിനായി വയസെന്ന അക്കങ്ങളെ തള്ളിനീക്കി ജീവിതം യാത്രകൾ കൊണ്ട് നിറയ്ക്കുന്ന ദമ്പതികളെ പരിചയപ്പെടാം. ഉത്തർപ്രദേശിലെ നോയിഡയിലാണ് ഇവരുടെ താമസം. ഇതുവരെയുള്ള ജീവിത സമ്പാദ്യം കൊണ്ട് ലോകം ചുറ്റിക്കറങ്ങുക എന്നതാണ് ഇവരുടെ ഏറ്റവും വലിയ സ്വപ്നം. പ്രായം വെറും സംഖ്യ മാത്രമാണ്. ജീവിതത്തിലെ ഒരു സ്വപ്നങ്ങൾക്കുമുള്ള വിലങ്ങുതടിയല്ല എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഇവരുടെ ജീവിതം തന്നെ പഠിപ്പിക്കുന്നത്. യോഗ്വേഷർ ബെല്ലയും സുഷമ ബട്ടയും 1976 ലാണ് വിവാഹിതരാകുന്നത്. ഇന്ന് […]