Entertainment

ഈ കടലും മറുകടലും ഭൂമിയും മാനവും നിറയുന്ന സ്വരമാധുര്യം; എസ്പിബി ഓര്‍മയായിട്ട് മൂന്ന് വര്‍ഷം

സംഗീതലോകത്ത് തലമുറകളുടെ ആവേശമായിരുന്ന എസ് പി ബാലസുബ്രമണ്യം ഓര്‍മയായിട്ട് മൂന്ന് വര്‍ഷം. അഞ്ച് പതിറ്റാണ്ടോളം, കാലത്തിന്റെ അതിരുകള്‍ ഭേദിച്ച് ആസ്വാദകരുടെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന അതുല്യ കലാകാരന്‍ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ശബ്ദമാധുര്യത്തിന് ജനഹൃദയങ്ങളില്‍ ഇന്നും അമരത്വമാണ്. എസ്പിബി എന്ന മൂന്നക്ഷരം മതി ആ പാട്ടുകളുടെ വസന്തകാലം നമ്മുടെ മനസിലേക്ക് ഓടിയെത്താന്‍. (S. P. Balasubrahmanyam death anniversary) സംഗീതലോകം ഒരിക്കലും മറക്കില്ല എസ്പിബി എന്ന മൂന്നക്ഷരത്തെ. അനായാസമായ ആലപാനത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. […]

Entertainment

അനശ്വരനാദം, കേട്ടുകേട്ടിരിക്കെ അലിഞ്ഞുപോകുന്ന അന്‍പെഴും ഗാനങ്ങള്‍, വിനയം കൊണ്ട് ഉള്ളുതൊടുന്ന പ്രതിഭ; ഇന്ന് എസ്പിബിയുടെ 77-ാം ജന്മവാര്‍ഷികം

അനശ്വരനാദം കേട്ട് കൊതിതീരുന്നതിന് മുന്‍പ് വിടപറഞ്ഞുപോയ തെന്നിന്ത്യയിലെ പ്രിയ ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന്റെ 77 -ാം ജന്മവാര്‍ഷിക ദിനമാണിന്ന്. പാടിയ എല്ലാ ഭാഷകളിലും ആരാധരെ ഉണ്ടാക്കിയ ആ പ്രതിഭ ഉയരങ്ങളിലെത്തുമ്പോഴും വിനയം ഒരിക്കലും കൈവിട്ടിരുന്നില്ല. ഇന്ത്യന്‍ സംഗീത ലോകത്ത് കൊവിഡ് ഉണ്ടാക്കിയ തീരാ നഷ്ടമാണ് എസ്പിബിയുടെ വിയോഗം. മരണമില്ലാത്ത എസ്ബിയുടെ വിസ്മയ സംഗീതത്തെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ഹൃദയം കൊണ്ട് പുണരുകയാണ് ആരാധകര്‍.  അഞ്ചു പതിറ്റാണ്ടുകള്‍ നീണ്ട സംഗീത യാത്രയില്‍ ആസ്വാദകരുടെ മനസു കവര്‍ന്ന ഒട്ടനവധി […]

India National

എസ്പിബിയ്ക്ക് കലാലോകത്തിന്റെ വിട; സംസ്‌കാര ചടങ്ങുകൾ നടക്കുന്നത് താമരപ്പാക്കത്ത്

എസ്പിബിയ്ക്ക് കലാലോകത്തിന്റെ വിട. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുക. രാവിലെ 11 മണിയോടെ സംസ്‌കാരച്ചടങ്ങുകൾ അവസാനിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അന്ത്യാജ്ഞലി അർപ്പിക്കുന്നവരുടെ തിരക്ക് കാരണം ചടങ്ങുകൾ നീണ്ടു പോകുകയായിരുന്നു. സംസ്‌കാരച്ചടങ്ങുകൾ ചെന്നൈയ്ക്ക് സമീപം താമരപ്പാക്കത്താണ് നടക്കുന്നത്. ആദരാജ്ഞലി അർപ്പിക്കാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ ഇന്നലെ രാത്രി 8 മണിക്ക് കോടമ്പാക്കത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം താമരപ്പാക്കത്ത് എത്തിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉണ്ടാവുകയുള്ളു. എസ്പിബി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ 18 മണിക്കൂർ […]