India

‘അന്വേഷണ സംഘം പറയുന്നത് ആരോപണത്തിന്റെ ഒരു വശം’; വിശദീകരിച്ച് സോനു സൂദ്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ താന്‍ അഴിമതിനടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ബോളിവുഡ് നടന്‍ സോനു സൂദ്. അന്വേഷണ സംഘം ആരോപണത്തിന്റെ ഒരു വശം മാത്രമാണ് പറയുന്നതെന്ന് സോനു സൂദ് വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടന്‍ 20 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനെതിരെ ട്വിറ്ററിലൂടെയാണ് നടന്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തിയത്. അന്വേഷണ സംഘം ആരോപണത്തിന്റെ ഒരു വശം മാത്രം പറയരുതെന്നായിരുന്നു സോനു സൂദിന്റെ ട്വീറ്റ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി താന്‍ ശേഖരിച്ച […]

Entertainment

100 കോടിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കാള്‍ കോവിഡ് രോഗികളെ സഹായിക്കുന്നതിലാണ് തനിക്ക് തൃപ്തിയെന്ന് സോനു സൂദ്

മികച്ച അഭിനേതാവ് എന്നതിലുപരി താന്‍ നല്ലൊരു മനുഷ്യന്‍ കൂടിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ബോളിവുഡ് നടന്‍ സോനു സൂദ്. കഴിഞ്ഞ കോവിഡ് കാലത്ത് അദ്ദേഹം നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഈ വര്‍ഷവും അതിനൊട്ട് കുറവും സംഭവിച്ചിട്ടില്ല. തന്‍റെ കഴിവിന്‍റെ പരമാവധി ആളുകളെ സഹായിക്കുകയാണ് താന്‍. 100 കോടിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കാള്‍ കോവിഡ് രോഗികളെ സഹായിക്കുമ്പോഴാണ് തനിക്ക് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയായിരുന്നു സോനു ഇക്കാര്യം വ്യക്തമാക്കിയത്. ”അര്‍ദ്ധരാത്രി കുറച്ചു ആളുകള്‍ക്ക് ബെഡുകള്‍ […]

National

വിശപ്പകറ്റാന്‍, വഴിയരികില്‍ വടി ചുഴറ്റി പ്രകടനം നത്തിയ 75 കാരിയുടെ വീഡിയോ വൈറല്‍; സോഷ്യല്‍ മീഡിയയുടെ ‘വാരിയര്‍ ആജി ‘യെ ഏറ്റെടുത്ത് ബോളിവുഡും

സോഷ്യല്‍ മീഡിയയിലൂടെത്തന്നെ പല ബോളിവുഡ് താരങ്ങളും വാരിയര്‍ ആജിയെ ഏറ്റെടുത്ത് കഴിഞ്ഞു മാസ്ക് ധരിച്ച്, റോഡരികിൽ വടി ചുഴറ്റുന്ന 75 വയസ്സുകാരിയായ ഒരു വൃദ്ധയുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒടുവിൽ വയറിൽ കൈവെച്ച് അവർ വഴിയിലൂടെ പോകുന്ന ആ സ്ത്രീ യാചിക്കുന്നില്ല. കണ്ടുനില്‍ക്കുന്നവര്‍ എന്തുതരുന്നോ അത് വാങ്ങുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നവര്‍ക്ക് സൈബര്‍ സ്പേസില്‍ ഒരു പേരുമുണ്ട്. ‘വാരിയർ ആജി’. സോഷ്യല്‍ മീഡിയയിലൂടെത്തന്നെ പല ബോളിവുഡ് താരങ്ങളും വാരിയര്‍ ആജിയെ ഏറ്റെടുത്ത് കഴിഞ്ഞു. റിതേഷ് ദേശ്മുഖ്, […]

India National

ട്രയിനില്‍ ആയിരത്തിലേറെ അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിച്ച് സോനു സൂദ്

രണ്ട് ട്രയിനുകളിലെ എല്ലാ തൊഴിലാളികള്‍ക്കും ഭക്ഷണ കിറ്റുകളും സാനിറ്റൈസറുകളും അടക്കമാണ് സോനു സൂദ് എത്തിച്ചുകൊടുത്തത്… കോവിഡിന്റേയും ലോക്ഡൗണിന്റേയും പ്രതിസന്ധി ഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചതിന്റെ പേരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് താരമാണ് സോനു സൂദ്. മുംബൈയില്‍ കുടുങ്ങിയ ആയിരക്കണക്കിന് തൊഴിലാളികളെയാണ് സോനു സൂദ് ബസുകളില്‍ നാടുകളിലേക്ക് അയച്ചത്. ഇപ്പോഴിതാ ആയിരത്തിലേറെ തൊഴിലാളികളെ രണ്ട് ട്രെയിനിലായ യു.പിയിലേക്കും ബിഹാറിലേക്കും അയച്ച് സോനു സൂദ് വീണ്ടും കയ്യടി നേടുന്നു. തിങ്കളാഴ്ച്ച താനെ സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ട രണ്ട് ട്രെയിനുകളിലെ അന്തര്‍ സംസ്ഥാന […]