ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി. പെണ്‍കുട്ടി മരിച്ചതല്ലെന്നും അനുകമ്പയില്ലാത്ത സര്‍ക്കാര്‍ അവളെ കൊന്നതാണെന്നും സോണിയ പറഞ്ഞു. വിഷയം മൂടിവെയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സോണിയ ആരോപിച്ചു. അതിക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയില്ല. ഹത്രാസിലെ നിര്‍ഭയ മരിച്ചതല്ല, സര്‍ക്കാരിന്‍റെ അനാസ്ഥയും സര്‍ക്കാര്‍ സംവിധാനവും ചേര്‍ന്ന് അവളെ കൊല്ലുകയായിരുന്നു. നിര്‍ബന്ധിത സംസ്കാരത്തിലൂടെ മരണ ശേഷവും സര്‍ക്കാര്‍ അവള്‍ക്ക് നീതി നല്‍കിയില്ല. അനാഥയെ […]
Tag: sonia gandhi
സോണിയാ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുന്നു
കോൺഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുകയാണെന്ന് സോണിയാ ഗാന്ധി. പ്രവർത്തക സമിതി യോഗത്തെ ഇത് സംബന്ധിച്ച നിലപാട് അറിയിച്ചിട്ടുണ്ട്. അധ്യക്ഷപദത്തിൽ തുടരാൻ വിസമ്മതം അറിയിച്ച് പ്രവർത്തക സമിതിക്ക് സോണിയാ ഗാന്ധി കത്തയച്ചിരുന്നു. പകരം അധ്യക്ഷനെ നിശ്ചയിക്കണമെന്ന് പ്രവർത്തക സമിതിയോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. എക്കാലവും പാർട്ടിയോടൊപ്പം തന്നെ ഉണ്ടാകുമെന്നും സോണിയാഗാന്ധി കത്തിൽ കുറിച്ചു. അതേസമയം, രാഹുലിനെ അധ്യക്ഷപദവിയിലേക്ക് പിന്തുണച്ച് മുതിർന്ന നേതാക്കൾ എഴുതിയ കത്ത് ഉചിതമായ സമയത്തായിരുന്നുല്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. രാഹുൽ ഗാന്ധിയോട് അധ്യക്ഷപദം എറ്റെടുക്കാൻ […]
ത്യാഗമെന്തെന്ന് സോണിയയും രാഹുലും കാണിച്ചുതന്നു, രാഹുല്‍ പാര്‍ട്ടിയെ നയിക്കണം: സച്ചിന്‍ പൈലറ്റ്
കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് നിലപാട് വ്യക്തമാക്കിയത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഒരു മാസം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം തിരിച്ചെത്തിയ സച്ചിന്‍ പൈലറ്റ് നേതൃമാറ്റ ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി രംഗത്ത്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സച്ചിന്‍ പൈലറ്റ് പിന്തുണ അറിയിച്ചു. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് നിലപാട് […]
സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും
പാര്‍ട്ടിയില്‍ സമഗ്ര നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് മുതി൪ന്ന നേതാക്കൾ കത്തയച്ചതിന് പിന്നാലെയാണ് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷ പദവി ഒഴിയുമെന്ന നി൪ദേശം മുന്നോട്ടുവെച്ചത് കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് സോണിയ ഗാന്ധി.ഇക്കാര്യം സോണിയനാളെ ചേരുന്ന കോൺഗ്രസ് പ്രവ൪ത്തക സമിതി യോഗത്തെ അറിയിക്കും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി ആശയവിനിമയം നടത്തിയതായാണ് വിവരം. നേതൃ മാറ്റം ആവിശ്യമാണെന്ന് കാണിച്ച് സോണിയ ഗാന്ധിക്ക് മുതി൪ന്ന നേതാക്കൾ കത്തെഴുതിയിരുന്നു. പാര്‍ട്ടിയില്‍ സമഗ്ര നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് മുതി൪ന്ന […]
രാഹുല്‍ ഒഴിഞ്ഞിട്ടും, സോണിയ ചുമതലയേറ്റിട്ടും ഒരു വര്‍ഷം; ഇനിയും പുതിയ അധ്യക്ഷനെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്
കോൺഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ചുമതലയേറ്റെടുത്ത് ഒരു വർഷം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിലൂടെ അടുത്ത അധ്യക്ഷനെ കണ്ടെത്തും വരെ സോണിയഗാന്ധി തുടരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അധ്യക്ഷ പദത്തിലേക്ക് തിരികെ വരണമെന്ന ആവശ്യം ശക്തമാണെങ്കിലും രാഹുൽ ഗാന്ധി ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ലോക്‍സഭ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടി. പാർട്ടിയിൽ ശക്തമായ മൂപ്പിളമ തർക്കം. ഇവക്കിടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് രാഹുൽ ഗാന്ധി മാറിനിന്നതോടെ മുങ്ങുന്ന കപ്പലായി മാറിയിരിക്കുകയാണ് കോൺഗ്രസ്. ഗത്യന്തരമില്ലാതെയാണ് മുതിർന്ന നേതാക്കളുടെ സമ്മർദ്ദഫലമായി 2019 […]
“അവസാനം മോദിക്ക് തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കേണ്ടി വന്നു”; പരിഹാസവുമായി സോണിയ
മെയ്-ജൂണ്‍ മാസങ്ങളിലായി, എട്ട് കോടി അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുമെന്നായിരുന്നു ആത്മനിർഭർ ഭാരതില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ആത്മനിർഭർ ഭാരത് പദ്ധതിയില്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ല. ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ എങ്ങുമെത്തിയില്ലെന്നാണ് ഭക്ഷ്യപൊതുവിതരണ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ വ്യക്തമാകുന്നത്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ പരിഹസിച്ച തൊഴിലുറപ്പ് പദ്ധതിയെ തന്നെ മോദിക്ക് ആശ്രയിക്കേണ്ടി വന്നുവെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ലേഖനമെഴുതി. കോവിഡ‍് പ്രതിസന്ധിക്കാലത്ത് ദരിദ്രരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയെ ഫലപ്രദമായി […]
ആ മൂന്ന് പേരെ ക്വാറന്‍റൈനിലാക്കണം: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ അവർ ജനങ്ങളെ ഭയപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് പര്‍വേഷ് വെര്‍മ സോണിയ ഗാന്ധിയെയും രാഹില്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കടന്നാക്രമിച്ച് ബിജെപി എംപി പര്‍വേഷ് വെര്‍മ. 50 വർഷം രാജ്യം ഭരിച്ച കുടുംബത്തിലെ മൂന്ന് പേരെ കോവിഡ് വ്യാപനം തീരുന്നത് വരെ ക്വാറന്റൈനിലാക്കണം എന്നാണ് എംപി പറഞ്ഞത്. “ഇതൊരു അടിയന്തരഘട്ടമാണ്. പക്ഷേ ഒരു കുടുംബമുണ്ട്. 50 വർഷം ഭരണത്തിലിരുന്നവർ. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ അവർ ജനങ്ങളെ ഭയപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത് കൊറോണ ഭീതി […]