Auto India

ഇന്ത്യയില്‍ വാട്​സ്​ആപ്പ് മരവിപ്പിച്ചത്​ 20ലക്ഷം അക്കൗണ്ടുകള്‍

ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയിലെ 20ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി വാട്​സ്​ആപ്പ്. മേയ്​ 15നും ജൂണ്‍15നും ഇടയിലാണ്​ 20 ലക്ഷം അക്കൗണ്ടുകള്‍ മരിവിപ്പിച്ചതെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സാങ്കേതിക വിദ്യയില്‍ നിരന്തരം നി​ക്ഷേപം നടത്തുന്നുണ്ട്​. ദോഷകരമായ അല്ലെങ്കില്‍ അനാവശ്യ സന്ദേശങ്ങള്‍ തടയുകയാണ്​ ലക്ഷ്യം. ഇത്തരത്തില്‍ അസാധാരണമായ സന്ദേശങ്ങള്‍ തടയുന്നതിനായി വിപുലമായ സാ​ങ്കേതിക വിദ്യകള്‍ ഉറപ്പുവരുത്തുന്നു. ഇതോടെ മേയ്​ 15 മുതല്‍ ജൂണ്‍ 15​വരെ ഇന്ത്യയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചു – […]