National

‘അസ്വസ്ഥതയുണ്ടെങ്കില്‍ പറയണമായിരുന്നു, കെ കെയുടെ ഭാഗത്തും വീഴ്ചയുണ്ട്’; സംഘാടകരെ ന്യായീകരിച്ച് തൃണമൂല്‍

ഹോളിവുഡ് ഗായകനായ മലയാളി കൃഷ്ണകുമാര്‍ കുന്നത്തിന്റെ(കെ കെ) മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത പശ്ചാത്തലത്തില്‍ അദ്ദേഹം അവസാനമായി പങ്കെടുത്ത പരിപാടിയുടെ സംഘാടകരെ ന്യായീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. കെ കെയുടെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശാന്തനു സെന്‍ പറഞ്ഞു. പരിപാടിക്കിടെ അസ്വസ്ഥതയുണ്ടായെങ്കില്‍ കെ കെ അത് സംഘാടകരോട് പറയണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അസുഖമുണ്ടെങ്കില്‍ മുന്‍കരുതല്‍ എടുക്കണമായിരുന്നു. കെ കെ മരണപ്പെട്ടതിനാല്‍ താന്‍ കൂടുതല്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ശന്തനു സെന്‍ കൂട്ടിച്ചേര്‍ത്തു. കെ […]

National

കെ.കെയുടെ മരണത്തിൽ സംഘാടകർക്കെതിരെ ആരോപണങ്ങൾ; മൃതദേഹം ഇന്ന് മുംബൈയിൽ സംസ്കരിക്കും

ബോളിവുഡ് ഗായകനും മലയാളിയുമായ കെ.കെയുടെ മൃതദേഹം ഇന്ന് മുംബൈയിൽ സംസ്കരിക്കും. രാവിലെ 9 മണിക്ക് ശേഷം മുംബൈ മുക്തിദാൻ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. അതേസമയം, കെ.കെയുടെ മരണത്തിൽ സംഘാടകർക്കെതിരെ ആരോപണങ്ങൾ ഉയരുകയാണ്. കൊൽക്കത്തയിലെ നസ്റുൾ മഞ്ച ഓഡിറ്റോറിയത്തിലായിരുന്നു സം​ഗീത പരിപാടി നടന്നത്. ആദ്യ ദിവസത്തെ പരിപാടികൾ വലിയ പ്രശ്നമില്ലാതെ നടന്നിരുന്നു. രണ്ടാം ദിവസത്തെ പരിപാടിക്കിടെയാണ് കെ.കെയ്ക്ക് ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. പരിപാടിക്കിടെ സംഘാടകരോട് വിവിധ പ്രശ്നങ്ങൾ കെകെ പറയുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ആഡിറ്റോറിയത്തിൽ 2400 […]