നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് ബാധിതർ കുഴഞ്ഞു വീണ് മരിക്കുന്ന നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഇതിന് പിന്നിലെ കാരണം വ്യക്തമായിരുന്നില്ല. പെട്ടെന്നുള്ള മരണത്തിന് കാരണം ‘സൈലന്റ് ഹൈപോക്‌സിയ’ ആണെന്നാണ് കണ്ടെത്തൽ. രക്തത്തിൽ ഓക്‌സിജന്റെ കുറവുമൂലമാണ് ‘സൈലന്റ് ഹൈപോക്‌സിയ’ സംഭവിക്കുന്നത്. സാധാരണ ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞാൽ ശ്വാസതടസമുണ്ടാകും. എന്നാൽ കൊവിഡ് രോഗിയുടെ ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞാൽ രക്തം കട്ടപിടിക്കും. ഇത് മൂലം ശ്വാസതടസമുണ്ടാകുന്നത് അറിയാതെ വരികയും രോഗി മരിച്ച് വീഴുകയും ചെയ്യും. ഗുരുതരമായ രോഗങ്ങൾ […]