സിജു വില്‍സണ്‍ ചിത്രം ‘വരയൻ’ ഏറെക്കാലമായി എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ്. ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വരയൻ’ എന്ന ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. സിജു വില്‍സണ്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ (Varayan release). മെയ് ഇരുപതിനാണ് ചിത്രം റിലീസ് ചെയ്യുക. കാത്തിരിപ്പ് അവസാനിച്ചു, ഇനി ആഘോഷം എന്ന് പറഞ്ഞാണ് വരയന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിജു വില്‍സണ്‍ ചിത്രം തിയറ്ററുകളില്‍ തന്നെയാണ് പ്രദര്‍ശനത്തിന് എത്തുക. വൈദികനായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്. […]



